പേടിക്കാനൊന്നുമില്ല: റൂസവല്‍റ്റ്

1933. ആ കാലം ഇപ്പോഴത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്താവുന്നതാണ്. വന്‍ സാമ്പത്തിക തകര്‍ച്ച (Great Depression). ആ വര്‍ഷം മാര്‍ച്ചില്‍ ഫ്രാങ്ക്ലിന്‍ ഡെലാനോ റൂസവല്‍റ്റ് അധികാരമേറ്റെടുത്തു. അമേരിക്കയില്‍ 1929 ലെ ഓഹരി കമ്പോളം തകര്‍ന്നതിനാല്‍ അപ്പോഴേക്കും 10,000 ല്‍ അധികം ബാങ്കുകള്‍ തകര്‍ന്നിരുന്നു. അമേരിക്കന്‍ തൊഴിലാളികളില്‍ നാലിലൊന്ന് തൊഴിലില്ലാത്തവരായി. ആഹാരത്തിന് വേണ്ടി ആളുകള്‍ കടിപിടി കൂടുന്ന കാലം. മാര്‍ച്ച് 4, 1933 ന് റൂസവല്‍റ്റ് ചെയ്ത പ്രസംഗത്തില്‍ നിന്ന്.

പ്രസിഡന്റ് റൂസവല്‍റ്റ്: ആദ്യമായി ഞാന്‍ ഒരു കാര്യം ഉറപ്പിച്ച് പറയട്ടേ, നമ്മള്‍ പേടിക്കേണ്ട ഒരു സംഗതി പേടിയെ മാത്രമാണ് — പേരില്ലാത്ത, കാരണമില്ലാത്ത, നീതീകരിക്കാനാവാത്ത പേടി. അത് പരാജയത്തില്‍ നിന്ന് മുന്നേറ്റത്തിലേക്കുള്ള നീക്കത്തെ ഇല്ലാതാക്കുന്നു.[…]

നാം നമ്മുടെ പൊതു പ്രശ്നത്തെ നേരിടും. ദൈവത്തിന് നന്ദി, അത് തികച്ചും ഭൌതികമായ കാര്യങ്ങളാണ്. […] വ്യവസായത്തിന്റെ വീണ ഇലകള്‍ നമുക്ക് ചുറ്റുപാടും കിടക്കുന്നു. കൃഷിക്കാര്‍ക്ക്, അവര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് കമ്പോളം ഇല്ലാതാകുന്നു. ആയിരക്കണക്കിന് കുടുംബങ്ങളുടെ ദീര്‍ഘകാലത്തെ സമ്പാദ്യം അപ്രത്യക്ഷമായി. അതിനേക്കാളേറെ തൊഴിലില്ലാത്ത പൌരന്‍മാര്‍ക്ക് അവരുടെ നിലനില്‍പ്പ് തന്നെ പ്രശ്നമാകുന്നു. ഒരു വിഢിയായ ശുഭാപ്തിവിശ്വാസിക്ക് മാത്രമേ ഈ ഇരുണ്ട യാഥാര്‍ത്ഥ്യം നിഷേധിക്കാനാകൂ. […]

ധാര്‍മ്മികതയില്ലാത്ത പണ കച്ചവടക്കാരുടെ (money changers) പ്രവര്‍ത്തികള്‍ പൊതുജനാഭിപ്രായ കോടതില്‍ മനുഷ്യര്‍ തള്ളിക്കളയുന്നു.[…]

അതേ, നമ്മുടെ നാഗരികതയുടെ ക്ഷേത്രത്തിലെ ഉയര്‍ന്ന സിംഹാസനങ്ങളില്‍ നിന്ന് ഈ പണ കച്ചവടക്കാര്‍ ഓടിപ്പോയി. സത്യങ്ങളുടെ പഴയ അമ്പലം നമ്മള്‍ തിരികെ സ്ഥാപിക്കണം.[…]

രാജ്യം പ്രവര്‍ത്തി ആവശ്യപ്പെടുന്നു, ഇപ്പോള്‍ തന്നെ ചെയ്യേണ്ട പ്രവര്‍ത്തികള്‍. […]

എല്ലാ ബാങ്കിങ്ങ് സ്ഥാപനങ്ങളിലും നിക്ഷേപ, ലോണ്‍ (credits) സ്ഥാപനങ്ങളിലും കര്‍ക്കശമായ മേല്‍നോട്ടം ഉണ്ടാകണം. പൊതുജനങ്ങളുടെ പണം ഉപയോഗിച്ചുള്ള ചൂതാട്ടത്തിന് അറുതി വരുത്തണം. സുസ്ഥിരമായ ഒരു കറന്‍സി ആവശ്യമാണ്.

സുഹൃത്തുക്കളേ ഇതാണ് lines of attack. പുതിയ കോണ്‍ഗ്രസിന്റെ ഒരു പ്രത്യേക കൂടിച്ചേരല്‍ ഇതിനായുണ്ടാകും. 48സംസ്ഥാനങ്ങളുടെ സഹായം ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

അന്നത്തേയും ഇന്നേത്തും തമ്മിലുള്ള സാദൃശ്യം വളരെ ശക്തമാണ്. ആ പ്രസംഗവും ബുഷിന്റെ ഇപ്പോഴത്തെ പ്രസംഗവും തമ്മിലുള്ള വൈരുദ്ധ്യം രൂക്ഷമാണ്. റൂസവല്‍റ്റിന്റെ പ്രസംഗം അമേരിക്കന്‍ ചരിത്രത്തിലെ പ്രധാന പ്രസംഗങ്ങളിലൊന്നാണ്. “പേടിക്കാനൊന്നുമില്ല” എന്ന തലക്കെട്ടുള്ള ആ പ്രസംഗം പ്രശ്നങ്ങളെ വിശദീകരിക്കുന്നു അതോടൊപ്പം അമേരിക്കന്‍ സര്‍ക്കാരിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളെ മാറ്റാനുള്ള പ്രതിജ്ഞ എടുക്കുകയും ചെയ്യുന്നു.

എന്നാല്‍ പ്രസിഡന്റ് ബുഷില്‍ നിന്ന് നാം കേട്ടത് ധാരാളം പേടി ആയിരുന്നു. ഇപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ എല്ലാം തകര്‍ന്നു പോകും—എന്താണ് പ്രശ്നമെനന് വിശദീകരിക്കുന്നില്ല. പ്രശ്നങ്ങളുടെ അടിസ്ഥാനകാരണങ്ങള്‍ മാറ്റാനുള്ള ശ്രമമില്ല. കുറേ പണം സിസ്റ്റത്തിലേക്ക് പമ്പ് ചെയ്യൂ, ചോദ്യങ്ങളൊന്നും ചോദിക്കേണ്ട.

ADAM COHEN: അടിസ്ഥാനപരമായി മുതലാളിത്തത്തിന് എന്തോ പ്രശ്നമുണ്ടെന്ന് റൂസവല്‍റ്റിനും അദ്ദേഹത്തെ പിന്‍താങ്ങിയ ആളുകള്‍ക്കും അറിയാമായിരുന്നു. മുതലാളിത്തത്തം പ്രവര്‍ത്തിക്കുന്നില്ല. 1932 ലെ തെരഞ്ഞെടുപ്പില്‍ അതായിരുന്നു വലിയ പ്രശ്നം. Herbert Hoover പറഞ്ഞത് മുതലാളിത്തത്തിന് കുഴപ്പമൊന്നുമില്ല, എല്ലാം ഭംഗിയായി നടക്കുന്നു എന്നാണ്. റൂസവല്‍റ്റ് അത് തെറ്റാണെന്ന് പറഞ്ഞു. മുതലാളിത്തത്തിന് അടിസ്ഥാനമായി പ്രശ്നമുണ്ട് അത് നാം തിരുത്തിയേ മതിയാകൂ.

ആദ്യത്തെ 100 ദിവസത്തില്‍ വ്യൂഹത്തില്‍ (system) പ്രഥാന മാറ്റങ്ങള്‍ വരുത്തി. Glass-Steagall Act പോലുള്ള നിയമങ്ങള്‍ കൊണ്ടുവന്നു. അത് സേവിങ്ങ്സ് ബാങ്കിനേയും നികഷേപ ബാങ്കിനേയും തമ്മില്‍ വേര്‍തിരിച്ചു. Truth and Securities Act സെക്യൂരിറ്റികള്‍ നില്‍ക്കുന്നതിന് നിയന്ത്രണം കൊണ്ടുവന്നു. Home Owners’ Loan Corporation, the Farm Credit Administration തുടങ്ങിയവ ജനങ്ങള്‍ക്ക് വീട് വായ്പയില്‍ സഹായിച്ചു. വേറിട്ട ഒരു സര്‍ക്കാരായിരുന്നു അത്.

അന്ന് പ്രശ്നങ്ങള്‍ ഇതി തീവൃമായതിനാല്‍ കോര്‍പ്പറേഷനുകള്‍ക്ക് ഈ നിയമങ്ങളെ എതിര്‍ക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് ഒരു ഉരുള്‍ പൊട്ടലായിരുന്നു. ജനങ്ങള്‍ മൊത്തത്തില്‍ സര്‍ക്കാരില്‍ അടിസ്ഥാനപരമാമാറ്റള്‍ ഉണ്ടാകാനാഗ്രഹിച്ചു. അതുകൊണ്ടാണ് ആ ചെറിയ കാലയളവില്‍ ഇത്ര വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞത്.

ഇപ്പോഴും അത്തരത്തിലുള്ള മാറ്റങ്ങള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ bailout bill ല്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഒന്നുമില്ല. റൂസവല്‍റ്റ് വാള്‍സ്റ്റ്ടീറ്റിനെ പ്രതിരോധത്തിലാക്കുകയാണ് ചെയ്തത്. ഇവര്‍ മറ്റുള്ളവരുടെ പണം കൊണ്ട് ചൂതാട്ടം നടത്തുകയാണ്, അദ്ദേഹം പറഞ്ഞു. “അവരാണ് ഈ പ്രശ്നങ്ങളുണ്ടാക്കിയത്. അത് 1929 ല്‍ ഓഹരികമ്പോളത്തെ തകര്‍ത്തു. ഇവര്‍ ഇത് ഇനിയും ചെയ്യാതിരിക്കാന്‍ വേണ്ട പരിപാടികള്‍ നാം നിര്‍മ്മിക്കണം.”

കമ്പോളം സ്വയം തെറ്റ് തിരുത്തിക്കോളും എന്ന് 1932 തെരഞ്ഞെടുപ്പില്‍ Hoover പറഞ്ഞു. അത് തെറ്റാണെന്ന് റൂസവല്‍റ്റും. അദ്ദേഹം അടിസ്ഥാന മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ സര്‍ക്കാരിനുള്ളില്‍ തമ്മിലടു ഉണ്ടായിരുന്നു. ലിബറല്‍ ഉപദേശികളായ Frances Perkins (Labor secretary), Harry Hopkins, Henry Wallace (Agriculture secretary), Felix Frankfurter തുടങ്ങിയവര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കും സര്‍ക്കാരിന്റെ ക്രിയാത്മക പ്രവര്‍ത്തനത്തിനും വേണ്ടി നിലകൊണ്ടു. എന്നാല്‍ Louis Douglas (budget director) എന്ന വാള്‍ സ്റ്റ്രീറ്റിന്റെ പങ്കാളി നിയന്ത്രണങ്ങള്‍ക്കെതിരായിരുന്നു. ആദ്യ 100 ദിവസത്തെ ആ യുദ്ധത്തില്‍ ലിബറലുകള്‍ വിജയിച്ചു.

ഇപ്പോഴത്തേതിലും അധികം ബാങ്കുകള്‍ അന്ന് തകരുന്നുണ്ടായിരുന്നു. എന്നാല്‍ റൂസവല്‍റ്റ് പേടിച്ചില്ല. അധികാരത്തിലെയതിന്റെ രണ്ടാമത്തെ ദിവസം അദ്ദേഹം ദേശീയ ബാങ്ക് അവധി പ്രഖ്യാപിച്ചു. അത് ഒഴുക്കിന് ഒരു മാറ്റം വരുത്തി. ആദ്യത്തെ നിയമായ Emergency Banking Act പാസാക്കി. Treasury Department ഓരോ ബാങ്കിനേയും വിശകലനം ചെയ്ത് ഏതാണ് പ്രവര്‍ത്തിക്കാന്‍ പറ്റിയ ആരോഗ്യത്തിലെന്ന് കണ്ടെത്തി. എല്ലാ ബാങ്കും വീണ്ടും തുറന്നില്ല. സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടലാണിത്. 100 ദിവസത്തിന്റെ അവസാനമാണ് Glass-Steagall പോലുള്ള നിയമങ്ങള്‍ കൊണ്ടുവന്ന് സാമ്പത്തിക വ്യവസ്ഥയെ മൊത്തത്തില്‍ മാറ്റി എഴുതി.

കാലം മാറുന്നതിന്റെ സൂചന ഇത് നല്‍കി. Hoover ന്റെ കാലത്തെ പോലുള്ള രീതികള്‍ ഇനി നടക്കില്ല. ഹൂവറിന് ബാങ്കിങ്ങ് പ്രശ്നത്തില്‍ റൂസവല്‍റ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രീതിക്കനുസരിച്ച്. അദ്ദേഹം മറ്റൊരു കോണ്‍ഗ്രസ് അംഗത്തിന് ഇങ്ങനെ എഴുതി, New Deal തുടങ്ങുന്നതിന് മുമ്പ് അത് തിരിച്ചെഴുതും എന്ന്. റൂസവല്‍റ്റ് ഹൂവറിന്റെ ആവശ്യം നിരാകരിച്ചു. മാര്‍ച്ച് 4 ന് അധികാരമേറ്റെടുത്ത നാള്‍ മുതലുള്ള പ്രശ്നങ്ങള്‍ അദ്ദേഹവും പുതിയ ഡമോക്രാറ്റിക് സര്‍ക്കാരും പരിഹരിച്ചോളാമെന്ന് റൂസവല്‍റ്റ് പറഞ്ഞു. അത് വളരെ ഫലപ്രദമായി അദ്ദേഹം ചെയ്യുകയും ചെയ്തു.

ബുഷ് ഇപ്പോള്‍ വൈറ്റ് ഹൌസില്‍ ചെയ്യുന്ന കാര്യങ്ങള്‍ രസകരമാണ്. ഇപ്പോള്‍ ചെക്ക് ഒപ്പു വെക്കൂ പിന്നീട് പരിഷ്കാരങ്ങള്‍ നടത്താമെന്ന് വാദം തെറ്റാണ്. 150 കോടി ഡോളര്‍ പ്രതിദിനം ചിലവാക്കാനുള്ള അധികാരമാണിപ്പോള്‍ പോള്‍സണിന് കിട്ടിയിരിക്കുന്നത്. കോടതിക്കോ മറ്റാര്‍ക്കുമോ പരിശോധിക്കാനവകാശമില്ലാത്ത നികുതി ദായകരുടെ $70,000 കോടി ഡോളറിന്റെ ചെക്ക്.

Discussion: Adam Cohen, Amy Goodman, Juan Gonzalez
Adam Cohen, assistant editorial page editor of the New York Times and formerly a senior writer for Time magazine. His forthcoming book is called “Nothing to Fear: FDR’s Inner Circle and the Hundred Days that Created Modern America“.

– from DemocracyNow

ഇത് പഴയകാര്യമാണ്. എന്നാല്‍ നമ്മുടെ നാട്ടിലും ഇത്തരം പ്രവര്‍ത്തങ്ങള്‍ നടക്കുന്നു. ഇന്ദിരാ ഗാന്ധി വരെയുള്ള രാജ്യ സ്നേഹികളായ നേതാക്കളുടെ ലക്ഷ്യങ്ങളെ തുരങ്കം വെച്ച് എല്ലാം സ്വകാര്യവത്കരിക്കുകയാണ് ഡല്‍ഹിയിലെ പാവകള്‍. സ്വകാര്യ ബാങ്കുകള്‍ ജനങ്ങളുടെ പണമടിച്ചുകൊണ്ട് രക്ഷപെടുന്ന അവസരത്തിലായിരുന്നു ഇന്ദിരാ ഗാന്ധി ബാങ്കുള്‍ ദേശസാത്കരിച്ചത്. ഇന്ന് നികുതി ദായകരുടെ പണം കൊണ്ട് നിര്‍മ്മിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നു. ചേരിചേരാ പ്രസ്ഥാനം പോലുള്ള അന്താരാഷ്ട്ര സമൂഹം തന്നെ ഇല്ലാതായി. അന്നിട്ടും പൂര്‍‌വ്വികര്‍ ചെയ്ത നല്ലകാര്യങ്ങളാല്‍ സാമ്പത്തിക മാന്ദ്യത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതിന്റെ പേരില്‍ പൊങ്ങച്ചം നടിക്കുകയാണ് ഡല്‍ഹിയിലെ രാജ്യദ്രോഹികള്‍.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )