സാധാരണ സിലിക്കണ്‍ സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്ന രീതിയില്‍ ചില വ്യത്യാസം വരുത്തി British Columbia ലെ Burnaby അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുതു കമ്പനിയായ Day4 Energy 25% വിലകുറഞ്ഞ സോളാര്‍ പാനലുകള്‍ വികസിപ്പിച്ചെടുത്തു. കമ്പനി പുതിയ ഇലക്ട്രോഡ് വികസിപ്പിച്ചു. അതോടൊപ്പം സോളാര്‍ സെല്ലിന്റെ ഘടന redesign ചെയ്തു. അതമൂലം സോളാര്‍ പാനലിന് കൂടുതല്‍ സൌരോര്‍ജ്ജം ആഗിരണം ചെയ്യാനും ഉയര്‍ന്ന വോള്‍ടേജില്‍ പ്രവര്‍ത്തിക്കാനും ഇതിന് കഴിയുന്നു. ഇതുമൂലം multicrystalline സിലിക്കണ്‍ സോളാര്‍ പാനലുകള്‍ക്ക് ഇപ്പോഴത്തെ ദക്ഷത 14% ല്‍ നിന്ന് 17% ലേക്ക് ഉയര്‍ത്താന്‍ കഴിയും. ഉയരന്ന ദക്ഷതയുള്ളതിനാല്‍ Day4 ന്റെ പാനലുകള്‍ സാധാരണ പാനലുകളേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം അതേ ചിലവില്‍ ഉത്പാദിപ്പിക്കും. കമ്പനി പ്രസിഡന്റ് George Rubin പറയുന്നത് പ്രതി വാട്ടിന് $3 ഡോളര്‍ ചിലവാകുമെന്നാണ്. സാധാരണ പാനലുകള്‍ക്ക് $4 ഡോളറും. വൈദ്യുതി വില ഒരു യൂണീറ്റിന് 20 സെന്റും.
സാധാരണ പാനലുകളിലെ സിലിക്കണിന്റെ പുറത്ത് വെള്ളിയുടെ ഒരു നെറ്റ്‌വര്‍ക്ക് ഇലക്ട്രോണ്‍ ചാലകമായും അടുത്തടുത്ത സെല്ലുകളെ ബന്ധിപ്പിക്കുന്ന connection points ആയും പ്രവര്‍ത്തിക്കുന്നു. ഈ നെറ്റ്‌വര്‍ക്കില്‍ വെള്ളിവരകളുടെ നേര്‍ത്ത നിരകള്‍ പിന്നീട് കൂടുതല്‍ കട്ടിയുള്ള bus bars എന്ന വയറുകളിലേക്ക് ഘടിപ്പിച്ചിരിക്കും. Day4 ഈ bus bars ളെ നീക്കം ചെയ്തു. പകരം ഒരു അലോയി പദാര്‍ത്ഥം പുരട്ടിയ നേര്‍ത്ത് ചെമ്പ് വയറുകളുടെ നിരകള്‍ ഇലക്ട്രോഡായി ഉപയോഗിച്ചു. ഒരു പ്ലാസ്റ്റിക്ക് പാളിയുടെ മുകളിലുള്ള പശയില്‍ മുങ്ങിയിരിക്കുകയാണ് ഈ ഇലക്ട്രോഡ്. ഈ ചെമ്പ് വയറുകള്‍ അടുത്തടുത്ത സെല്ലുകളെ ബന്ധിപ്പിച്ചുകൊണ്ട് വെള്ളി നിരക്ക് മുകളില്‍ ലംബമായാണ് പാകിയിരിക്കുന്നത്. പുതിയ ഇലക്ട്രോഡ് വൈദ്യുതി കൂടുതല്‍ മെച്ചമായി കടത്തിവിടും. ഫലം കുറഞ്ഞ നഷ്ടം. bus barകളേക്കാള്‍ കുറവ് സ്ഥലം മാത്രമേ വേണ്ടിവരുന്നുള്ളതുകൊണ്ട് സിലിക്കണിന് കൂടുതല്‍ സൌരോര്‍ജ്ജം ആഗിരണം ചെയ്യാന്‍ കഴിയുന്നു.
സോളാര്‍ സെല്ലുകളില്‍ രണ്ട് പാളി സിലിക്കണ്‍ ഉണ്ട്. വെളിച്ചം വൈദ്യുതിയായി മാറാന്‍ അതിന് ആദ്യത്തെ പാളിയിലൂടെ കടന്ന് രണ്ടാമത്തെ പാളിയിലെത്തണം. മുകളിലത്തെ പാളി നേര്‍ക്കും തോറും കൂടുതല്‍ വെളിച്ചം താഴത്തെ പാളിയില്‍ എത്തി വൈദ്യുതിയായി മാറും. സാധാരണ സെല്ലുകളിലെ വെള്ളി നിര ഉയര്‍ന്ന ചൂടില്‍ ഉരുകുകയും അത് സിലിക്കണിലേക്ക് diffuse ചെയ്തിറങ്ങുന്നു. ഇത് താഴത്തെ പാളിയില്‍ മുട്ടി short circuit ഉണ്ടാകാത്ത വിധമുള്ള കനം മുകളിലത്തെ പാളിക്കുണ്ടാകണം. വലിയ bus bar നെ ഒഴുവാക്കി പുതിയ ഇലക്ട്രോഡ് ഉപയോഗിക്കുന്നതിനാല്‍ Day4 ന് മുകളിലത്തെ സിലിക്കണ്‍ പാളിയുടെ കനം കുറക്കാന്‍ കഴിഞ്ഞു. അതാ കൂടുതല്‍ വെളിച്ചം ഉള്ളിലേക്ക് കടത്തിവിട്ട് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വെള്ളിക്ക് സിലിക്കണിനെ നശിപ്പിക്കാന്‍ കഴിയുന്നതിനാല്‍ അതിനെ ഒഴുവാക്കി പുതിയ ഇലക്ട്രോഡ് ഉപയോഗിക്കുന്നതിനാല്‍ സെല്ലിന്റെ power output ഉം കൂടുന്നു.
Day4 ഇപ്പോള്‍ തന്നെ പുതിയ സോളാര്‍ സെല്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രതിവര്‍ഷം 47 മെഗാവാട്ടിന്റെ പാനലുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി അവര്‍ക്കുണ്ട്. ഇതിന്റെ ആദ്യതലമുറ പാനലുകള്‍ സാധാരണ സോളാര്‍ പാനലുകളായിരുന്നു ഉപയോഗിച്ചത്. അതിന് 14.7% ദക്ഷതയുണ്ട്. കമ്പനിയുടെ അടുത്ത പടി പുതിയ സെല്‍ ഡിസൈന്‍ നടത്തി ദക്ഷത 17% ത്തില്‍ എത്തിക്കുക എന്നതാണ്.
– from technologyreview
14% മോശമായി തോന്നേണ്ട കാര്യമില്ല. കാരണം ഇന്ധനം, സൌരോര്‍ജ്ജം, സൌജന്യമായി കിട്ടുന്നതല്ലേ!