മൈക്കല്‍ ക്രൈറ്റന്‍: ഒരു വിമര്‍ശനം

ഏറ്റവും പ്രസിദ്ധനായ ആഗോള താപന വിമര്‍ശകനും ശാസ്ത്രകഥാകാരനുമായ മൈക്കല്‍ ക്രൈറ്റന്‍ അന്തരിച്ചു. ജുറാസിക് പാര്‍ക്, ആന്‍‌ഡ്രോമീഡ സ്റ്റ്രെയിന്‍ തുടങ്ങിയ techno-thriller വിഭാഗത്തില്‍ ഉള്‍‌പ്പെടുത്താവുന്ന കഥകള്‍ക്കും അതിന്റെ സിനിമകളും വഴിയാണ് അദ്ദേഹം പ്രസിദ്ധനായത്. എന്നല്‍ പിന്നീട് അദ്ദേഹം തന്റെ പ്രസിദ്ധി വിനാശകരമായ രീതിയിലാണ് ഉപയോഗിച്ചത്. മനുഷ്യ രാശിയുടേയും ഭാവി തലമുറകളുടേയും ആരോഗ്യത്തെയും നിലനില്‍പ്പിനെ തന്നെയും നശിപ്പിക്കുന്ന ഒരു വിപത്തായിട്ടുകൂടി അദ്ദേഹം ആഗോള താപനത്തെ തള്ളിക്കളഞ്ഞു. ഒരുപാട് ശാസ്ത്രീയ തെളിവുകള്‍ ഉണ്ടായിട്ടും ആഗോള താപനം വെറും സംശയമാണെന്നും അതുകൊണ്ട് അതിനെതിരെ ഒന്നും ചെയ്യേണ്ടതില്ലെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

വലിയ തെറ്റുകള്‍ നിറഞ്ഞ “State of Fear” അദ്ദേഹം 2004 ല്‍ പ്രസിദ്ധപ്പെടുത്തി. ഈ നോവല്‍ പ്രധാനമായും കാലാവസ്ഥാ ശാസ്ത്രത്തേയും കാലാവസ്ഥാ ശാസ്ത്രകാരന്‍മാരേയും ആക്രമിക്കുകയാണ് ചെയ്തത്. കല്‍പ്പിത കഥയാണെങ്കിലും ആ നോവലിന് ഒരു രാഷ്ട്രീയ അജണ്ട ഉണ്ടായിരുന്നു. 2004 ഡിസംബര്‍ 7 ന് നടത്തിയ പത്ര പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: “ഉന്നതരായ ചില വിദഗ്ധരുടേയും മാധ്യമങ്ങളുടേയും ശക്തി മൂലം ചോദ്യം ചെയ്യാതെ നമ്മള്‍ വിശ്വസിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍‌ക്കെതിരെയുള്ള ചില ചോദ്യങ്ങള്‍ STATE OF FEAR ഉയര്‍ത്തുന്നു. ഇതൊരു കഥയാണെങ്കിലും യഥാര്‍ത്ഥ ഗവേഷണത്തിന്റെ ശക്തമായ പിന്‍ബലത്തോടെയാണ് മൈക്കല്‍ ക്രൈറ്റന്‍ ആഗോള താപനത്തെക്കുറിച്ചുള്ള പൊതു വിശ്വാസങ്ങളെ ചോദ്യം ചെയ്യുതുകൊണ്ട് എഴുതുന്നത്”.

ഈ പുസ്തകത്തിന്റെ Appendix ആയി “Why Politicized Science Is Dangerous,” എന്നൊരു ലേഖനവും അദ്ദേഹം എഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം കാലാവസ്ഥാ ശാസ്ത്രം, eugenics, സോവ്യേറ്റ് കാലത്തെ ലൈസെങ്കോയുടെ ജീവശാസ്ത്രം ഇവയുടെ ഒരു analogy യെ ക്കുറിച്ച് വളരെ നീളത്തില്‍ എഴുതിയിട്ടുണ്ട്. പാര്‍ട്ടി എങ്ങനെയാണ് സോവ്യേറ്റ് ജനിത ശാസ്ത്രജ്ഞന്‍മാരെ നശിപ്പിച്ചെതെന്നും കൊലപ്പെടുത്തിയതെന്നും വിശദമായി പറയുന്നു. അതിന് ശേഷം “കാലാവസ്ഥാ ശാസ്ത്രത്തില്‍ ഡാറ്റ കളേക്കുറിച്ചുള്ള തുറന്നതും സ്വതന്ത്രവുമായ ചര്‍ച്ചകള്‍ അടിച്ചമര്‍ത്തപെടുകയാണെന്ന്” യാതൊരു തെളിവുമില്ലാതെ അദ്ദേഹം അവകാശപ്പെടുന്നു.

ക്രൈറ്റന്‍ അദ്ദേഹത്തിന്റെ പ്രസിദ്ധി ഉപയോഗപ്പെടുത്തി എണ്ണമറ്റ ശാസ്ത്രജ്ഞരുടെ പരീക്ഷണ നിരീക്ഷണങ്ങളെ കളങ്കപ്പെടുത്തുകയാണ്. ചൂടിനെ അടകം ചെയ്ത് നിര്‍ത്തുന്ന ഹരിത ഗൃഹ വാതങ്ങളുടെ നിയന്ത്രണമില്ലാത്ത ഉത്പാദനം വഴി ഭീകര പരീക്ഷണം നടത്തുന്ന മനുഷ്യവംശത്തെ അതിന്റെ ആഗ്രഹിക്കാത്ത(unintended) പരിണിത ഫലത്തെ കുറിച്ച് ബോധവത്കരിക്കുകയും ആ നാശത്തെ തടയാന്‍ ശ്രമിക്കുകയും ചെയ്യുന്ന ശാസ്ത്രജ്ഞരെ ആണ് അദ്ദേഹം കളിയാക്കിയിരിക്കുന്നത്. 2006 ലെ “New Republic” ല്‍ വന്ന ഒരു അഭിമുഖത്തില്‍ ആഗോള താപന നിക്ഷേധത്തിനായി അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ശാസ്ത്രത്തില്‍ എനിക്ക് സംതൃപ്തി തോന്നുന്നില്ല. ഇത് ചിലപ്പോള്‍ പ്രശ്നമാകുകയോ ആകാതിരിക്കുകയോ ചെയ്തേക്കാം. എന്നാല്‍ ഇത് ഒരു പ്രധാന പ്രശ്നമേ അല്ല. ഇങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണമെന്ന് തോന്നുണ്ടെങ്കില്‍ ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്വമനം കുറക്കാന്‍ വേണ്ടി അല്ല അത് ചെയ്യേണ്ടത്. നമുക്ക് ഇപ്പോള്‍ അതിനു വേണ്ട സാങ്കേതിക വിദ്യ ഇല്ല.”

അത് നാശത്തിലേക്കുള്ള വഴി. ഇത്തരം ആശയങ്ങള്‍ മുന്നോട്ട് വെക്കുന്നവരെ ശക്തമായ അപലപിക്കേണ്ടിയിരിക്കുന്നു. കാലാവസ്ഥാ ശാസ്ത്രജ്ഞന്‍മാരേയും climate action നെതിരേയും ക്രൈറ്റന്‍ എപ്പോഴും സംസാരിക്കാറുണ്ട്. പൊതു ചര്‍ച്ചകളിലും James Inhofe (R-OK) ന്റെ നേതൃത്വത്തില്‍ നടത്തിയ Senate hearing ലെ testimony ലും കാലാവസ്ഥാമാറ്റം ശാസ്ത്ര സമൂഹം നത്തുന്ന തെറ്റിദ്ധാരണയാണെന്ന് ആരോപിച്ചു.

ആഗോള താപനത്തിനെതിരെ ഒന്നും ചെയ്യാതിരിക്കാന്‍ പ്രസിഡന്റ് ബുഷിനേയും ക്രൈറ്റന്‍ സ്വാധീനിച്ചു. 2006 ല്‍ “The Weekly Standard” ന്റെ എഡിറ്റര്‍ Fred Barnes കയോട്ടോ (Kyoto) ആഗോള താപന കരാറിനെതിരെയുള്ള ബുഷിന്റെ നയങ്ങളേക്കുറിച്ച് എഴുതി: “പുറത്ത് പറഞ്ഞിട്ടില്ലെങ്കിലും ബുഷ് ഒരു global warming സിദ്ധാന്തത്തിന്റെ ഒരു dissenter ആണ്. അദ്ദേഹം മൈക്കല്‍ ക്രൈറ്റന്‍ന്റെ 2004 ലെ നോവല്‍ “State of Fear” ആര്‍ത്തിയോടെ വായിച്ചു. അതിലെ വില്ലന്‍ ആഗോള താപനം കുറക്കാനുള്ള മാര്‍ഗ്ഗങ്ങളേക്കുറിച്ചുള്ള തെറ്റായ ശാസ്ത്ര പഠനമാണ്. ക്രൈറ്റന്‍ തന്നെ അതിനേക്കുറിച്ച് ധാരാളം പഠിക്കുകയും ആഗോളതാനമെന്നത് തെളിയിച്ചിട്ടില്ലാത്ത സിദ്ധാന്തമാണെന്നും അതില്‍ നിന്നുമുള്ള ഭീഷണി അതിശയോക്തി (overstated) ആണെന്നും ഉപസംഹരിക്കുന്നു. 2005 ന്റെ തുടക്കത്തില്‍ രാഷ്ട്രീയ ഉപദേശകന്‍ Karl Rove, ക്രൈറ്റന്‍ന്റെ ബുഷുമായുള്ള കൂടിക്കാഴ്ച്ച്ക്ക് അവസരം ഒരുക്കി. ഒരു മണിക്കൂര്‍ ചര്‍ച്ച്ക്ക് ശേഷം അവര്‍ ഒരു പൊതു തീരുമാനത്തിലെത്തുകയും ചെയ്തു.” ഇതാണ് ഭാവി തലമുറക്കുള്ള ക്രൈറ്റന്‍ന്റെ പൈതൃകം.

പൊതുജനങ്ങളുടെ പേടി മുതലാക്കിയാണ് ക്രൈറ്റന്‍ ഭാഗ്യം കൊയ്തത്. Prey (nanotechnology യെ ക്കുറിച്ചുള്ള പേടി), Rising Sun (ജപ്പാന്റെ സാങ്കേതിക മേല്‍കോയ്മയേക്കുറിച്ചുള്ള പേടി), Jurassic Park (biotechnology യേ ക്കുറിച്ചുള്ള പേടി). ഈ പുസ്തകങ്ങള്‍ സാങ്കേതിക വിദ്യയേ വിവേകമില്ലതെ ഉപയോഗിക്കുന്നവരെ ശക്തമായി വിമര്‍ശിക്കുന്നു. Prey യില്‍ അദ്ദേഹം ഇങ്ങനെ മുന്നറീപ്പ് നല്‍കുന്നു: “biosphere എന്ന് നമ്മള്‍ വിളിക്കുന്ന സിസ്റ്റം വളരെ സങ്കീര്‍ണ്ണമാണ്. അവിടെ നമ്മള്‍ ചെയ്യുന്നതിന്റെ പരിണിതഫലം മുന്നേകൂട്ടി പ്രവചിക്കാന്‍ പറ്റാത്ത വിധം സങ്കീര്‍ണ്ണമാണ്.”

ഈ ചിന്താഗതികള്‍ ഉള്‍ക്കൊള്ളുന്ന ക്രൈറ്റന്‍ന്റെ ആഗോള താപനത്തെക്കുറിച്ചുള്ള അഭിപ്രായം അതുമൂലമുണ്ടാകുന്ന കാലാവസ്ഥാമാറ്റത്തെ കുറിച്ച് മുന്നറീപ്പ് നല്‍കുന്നതാകുമെന്നാണ് വായനക്കര്‍ പ്രതീക്ഷിക്കുക. ആഗോള താപനമെന്നാല്‍  biosphere ല്‍ മനുഷ്യന്‍ അശ്രദ്ധമായും, തിരിച്ചു കൊണ്ടുവരാന്‍ പറ്റാത്ത രീതിയിലും നടത്തുന്ന പരീക്ഷണത്തിന്റെ പ്രതീക്ഷിക്കാത്ത പരിണിതഫലമാണ്. എന്നാല്‍ “State of Fear” നേരേ തിരിച്ചുള്ള കാഴ്ച്ചപ്പാടാണ് മുന്നോട്ട് വെക്കുന്നത്. പരിസ്ഥിതി, ശാസ്ത്ര സമൂഹം കൃത്രിമമായി നിര്‍മ്മിച്ച ഭീഷണി ആണ് ഈ പ്രശ്നമെന്നാണ് ക്രൈറ്റന്‍ പറയുന്നത്. കാലാവസ്ഥാമാറ്റം മനുഷ്യ നിര്‍മ്മിതമാണെന്നും അത് ഭീകരമാണെന്നും പറയുന്നവരെ ഭയക്കാനാണ് ക്രൈറ്റന്‍ തന്റെ വായനക്കാരെ പഠിപ്പിക്കുന്നത്.

കാലാവസ്ഥാ മാറ്റത്തില്‍ മനുഷ്യനുള്ള പങ്കിനേക്കുറിച്ച് ശാസ്ത്രീയമായ തെളിവുകള്‍ വളരെ അധികമാണ്. അതുകൊണ്ട് ക്രൈറ്റന്‍ന് തന്റെ ആശയം ശരിക്കുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കാന്‍ കഴിയില്ല. പകരം സത്യത്തെ വളച്ചൊടിക്കുകയും ശാസ്ത്ര സമൂഹത്തെ accuse ചെയ്യുകയും ചെയ്താണ് അദ്ദേഹം അത് ചെയ്യുന്നത്.

പരിസ്ഥിതി പ്രവര്‍ത്തകരെ വിവരമില്ലാത്തവരും, hypocritical ഉം, പിശാചായുമൊക്കെയാണ് (evil) ക്രൈറ്റന്‍ അവതരിപ്പിക്കുന്നത്. ഭൂമിയെ രക്ഷിക്കാനായി John Kenner എന്ന ശാസ്ത്രജ്ഞനെ അദ്ദേഹം നിര്‍മ്മിക്കുന്നു. (വിശ്വാസ്യത കൂട്ടാനായി Kenner ഒരു MIT പ്രൊഫസര്‍ ആണ്). Kenner ലൂടെ സംസാരിക്കുക വഴി ക്രൈറ്റന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍‌ക്കെതിരെ തെറ്റായ ആരോപണം ഉയര്‍ത്തുകയാണ് ചെയ്യുന്നത്. ഒരു യഥാര്‍ത്ഥ നാസാ കാലാവസ്ഥാ ശാസ്ത്രജ്ഞനായ James Hansen നെ ആഗോള താപനത്തിന്റെ ഫലം അമേരിക്കന്‍ കോണ്‍ഗ്രസില്‍ “300%” ഉയര്‍ത്തിക്കാട്ടിയതിന് discredite ചെയ്തു എന്ന് Kenner പറയുന്നു. എന്നാല്‍  Hansen ന്റെ കണക്കുകള്‍ കൃത്യതയുടെ വളരെ അടുത്ത് നില്‍ക്കുന്നതാണ്. ക്രൈറ്റന്‍ പറയുന്ന കളങ്കപ്പെടുത്തല്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം ആ testimony യെ ആഗോളതാപന സംശയാലുവായ Patrick Michaels തെറ്റായി പ്രതിനിധാനം (misrepresent) ചെയ്ത് ഉണ്ടാക്കിയതാണ്.

ആഗോളവത്കരണത്തെക്കുറിച്ചുള്ള പേടിയെ അദ്ദേഹം വിചിത്രഭ്രമം (faddish) ആയാണ് അവതരിപ്പിക്കുന്നത്. ഒരു പരിസ്ഥിതി പ്രവര്‍ത്തകനെക്കൊണ്ട് ഇങ്ങനെ തെറ്റായി പറയിപ്പിക്കുന്നു, “1970 ല്‍ എല്ലാ കാലാവസ്ഥാ ശാസ്ത്രജ്ഞരും വിശ്വസിച്ചിരുന്നത് ഹിമയുഗം വരുമെന്നാണ്.”

അദ്ദേഹത്തിന്റെ ബുക്കിന്റെ പുസ്തകവിവരണത്തിലും (bibliography) കപടവേഷ ധാരണം (dissembling) കാണാം. 2002 ലെ National Research Council റിപ്പോര്‍ട്ടായ “Abrupt Climate Change” ന്റെ വാചകങ്ങളിലും അദ്ദേഹം തിരുമറി നടത്തി. “അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റം ഭാവിയില്‍ ഉണ്ടാകും, അതിനെ trigger ചെയ്യുന്ന സംഗതി ഇപ്പോഴും അവ്യക്തമാണ് എന്ന് ഈ റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു” എന്ന് ക്രൈറ്റന്‍ എഴുതി. എന്നാല്‍ ഇത് സത്യമല്ല. ആ റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: “കാലാവസ്ഥാ വ്യവസ്ഥയെ മാറ്റങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയാണെങ്കില്‍ ഭാവിയില്‍  അപ്രതീക്ഷിതമായ കാലാവസ്ഥാമാറ്റം ഒരു സാധാരണ സംഭവമാകും. അങ്ങനെ ഹരിത ഗൃഹ താപനം വലിയതും, ആകസ്മികമായതും, സ്വാഗതാര്‍ഹമല്ലാത്തതും,  പ്രാദേശികവും ആഗോളവുമായ കാലാവസ്ഥാ സംഭവങ്ങള്‍ക്ക് കാരണമാകും.”

എന്തുകൊണ്ട് ക്രൈറ്റന്‍ അദ്ദേഹത്തിന്റെ പുസ്തകവിവരണത്തില്‍ ഈ റിപ്പോര്‍ട്ട്  തെറ്റായി വിശേഷിപ്പിക്കുന്നു (mischaracterize) ? ആഗോള താപനം അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റവും extreme weather ഉം ഉണ്ടാക്കുമെന്നുള്ള സത്യം മറച്ച് വെക്കാനാണ് അദ്ദേഹം ആ പുസ്തകം എഴുതിയത്. ആ കഥയില്‍ ആഗോള താപനം മൂലമുണ്ടാകുന്നു എന്ന് പറ്യുന്ന അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റം നിര്‍മ്മിക്കാന്‍ ഒരു മുന്‍നിര പരിസ്ഥിതി സംഘടന ഒരു extreme weather സംഭവം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അതുവഴി ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുന്നു. ബുക്കിന്റെ climax ആയി വിവരിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ കൃത്രിമമായി ഉണ്ടാക്കുന്ന ഒരു seismic സുനാമി ആണ്.  തെക്കനേഷ്യയില്‍ യഥാര്‍ത്ഥത്തില്‍ നടന്ന യഥാര്‍ത്ഥത്തില്‍ നടന്ന സുനാമിക്ക് ആഴ്ച്ച്കള്‍ക്ക് മുമ്പാണ് ഈ പുസ്തകം പ്രകാശനം ചെയ്തതെന്നുള്ളത് ഒരു coincidence ആണ്.

എന്നാല്‍ സത്യം കഥയേക്കാള്‍ ശക്തമാണ്. Seismic സുനാമികള്‍ ഉണ്ടാകുന്നത് ഭൂകമ്പം മൂലമാണ്. അത് ആഗോളതാപനവുമായി ബന്ധപ്പെട്ടല്ല! ഏതൊരു കാലാവസ്ഥാ ശാസ്ത്രജ്ഞനും അത് അറിയാം. ഇത് ക്രിക്ടണ്‍ന്റെ ഒരു മഹാ വിഢിത്തമാണ്. കാലാവസ്ഥാ ശാസ്ത്രത്തെക്കുറിച്ച് അദ്ദേഹത്തിന് ഒന്നുമറിയില്ലെന്നുള്ള വസ്തുത ആണ് ഇത് വെളിവാക്കുന്നത്.

അദ്ദേഹത്തിന്റെ മരണ ശേഷം ക്രിക്ടണിന്റെ PR സ്ഥാപനം ഇങ്ങനെ ഒരു പത്ര കുറിപ്പ് ഇറക്കി: “തന്റെ പുസ്തകങ്ങളിലൂടെ മൈക്കല്‍ ക്രിക്ടണ്‍ എല്ലാ പ്രായത്തിലുമുള്ള വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിച്ചു, പല മേഖലകളിലുമുള്ള ശാസ്ത്രജ്ഞരെ ചോദ്യം ചെയ്തു, അദ്ദേഹം പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് എല്ലാവര്‍ക്കും മനസിലാകുന്നതരത്തില്‍ വെളിച്ചം വീശി.”

ഇത് കള്ളമാണ്.

ആഗോള താപനത്തെക്കുറിച്ച് അദ്ദേഹം ഒന്നും പറയാതിരിക്കുകയും State of Fear എഴുതാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷേ അദ്ദേഹത്തിന് ഒരു മാതൃകാനുസാരമായ പൈതൃകം വരുന്ന ദശാബ്ദങ്ങളിലെ തലമുറകള്‍ നല്‍കിയേനെ. എന്നാല്‍ ഏറ്റവും പ്രസിദ്ധനായ ഒരു ആഗോള താപന denier ഉം delayer ഉം ആയതുവഴി ഭാവി തലമുറ (അവരായിരിക്കും അതിന്റെ ഭീകര അവസ്ഥ അനുഭവിക്കേണ്ടി വരുക) ക്രിക്ടണെ അദ്ദേഹത്തിന്റെ അശാസ്ത്രീയ പ്രവര്‍ത്തനങ്ങളിലൂടെ മാനവരാശിയുടെ സ്വയം-നാശത്തിലേക്ക് വഴിതെളിച്ച ആളെന്ന് ഓര്‍മ്മിക്കും.

– from ClimateProgress

കൂടുതല്‍ വായനക്ക്:
http://www.tnr.com/doc.mhtml?i=20060320&s=crowley032006
http://www.technologyreview.com/read_article.aspx?id=14441&ch=infotech
http://www.realclimate.org/index.php/archives/2007/05/hansens-1988-projections/
http://climateprogress.org/2008/02/22/another-denier-talking-point-global-cooling-bites-the-dust/
http://www.realclimate.org/index.php?p=76
http://www.realclimate.org/index.php?p=74
http://www.cnn.com/2008/SHOWBIZ/books/11/05/obit.crichton/index.html

2 thoughts on “മൈക്കല്‍ ക്രൈറ്റന്‍: ഒരു വിമര്‍ശനം

 1. മൈക്കല്‍ ക്രൈറ്റന്റെ കാലാവസ്ഥാ വ്യതിയാനങ്ങളോടുള്ള നിലപാട് തെറ്റിദ്ധാരണാജനകവും, ഏറെക്കുറേ ശാസ്ത്രവിരുദ്ധവുമാണെന്നത് വാസ്തവം.

  എന്നാല്‍ ആന്‍ഡ്രോമിഡ സ്ട്രെയിനും കോംഗോയും സ്ഫിയറും ജുറാസിക് പാര്‍ക്കും ലോസ്റ്റ് വേള്‍ഡും ഡിസ്ക്ലോഷറും എയര്‍ ഫ്രെയ്മും ടൈം ലൈനും പ്രേയുമൊക്കെ അതിന്റെ പേരില്‍ ഇകഴ്ത്തപ്പെടേണ്ടവയാണെന്ന് വായനക്കാരനായ ഈയുള്ളവനു തോന്നിയിട്ടില്ല.

  പൊതുസമൂഹത്തിനു ശാസ്ത്രത്തെപ്രതിയുള്ള “ഭയം” മുതലാക്കി ഫിക്ഷന്‍ എഴുതുന്ന രീതി സയന്‍സ് ഫിക്ഷന്റെ കുലപതിയായ വെല്‍സിന്റെ കാലം മുതല്‍ക്കുള്ള ടെക്നിക്കാണു. ഒരു ഡിസ്നിലാന്റ് മനസില്‍കൊണ്ടുനടക്കുന്ന ബിസ്നസ്സുകാരന്റെ മനസ്സില്‍ ജെനറ്റിക്സിന്റെ സാധ്യതകള്‍ പേലിയന്റോളജിയുമായി വേള്‍ക്കുമ്പോള്‍ ജുറാസിക് പാര്‍ക്ക് ജനിക്കുന്നെങ്കില്‍ , അങ്ങനെ ജനിച്ച ‘ഭീകര'(?) ജീവികള്‍ക്കും സ്വച്ഛമായി പരിണമിക്കാന്‍ ഭൂമിയിലൊരു ഇടം കൊടുക്കേണ്ടത് പുന:സൃഷ്ടാക്കളായ മനുഷ്യരുടെ ഉത്തരവാദിത്തമാണെന്ന് ലോസ്റ്റ് വേള്‍ഡ് സൂചിപ്പിക്കുന്നു.

  ആംബറില്‍ നിന്നും കിട്ടുന്ന ഫോസിലില്‍ നിന്നും ജനിതകവസ്തു സംസ്കരിച്ചെടുക്കുന്നതൊക്കെ സ്പീല്‍ബെര്‍ഗിന്റെ പോപ്പുലിസ്റ്റ് സിനിമാവിഷ്കാരത്തില്‍ തെറ്റിദ്ധാരണാജനകമായാണു കാണിച്ചിരിക്കുന്നതെങ്കിലും ക്ലോണിംഗിന്റെ സാധ്യത ഈ മേഖലയില്‍ പ്രയോഗിക്കുന്നതിന്റെ വിശദാംശങ്ങള്‍ നോവലില്‍ വളരെ മികച്ചരീതിയിലാണു. നോവലിന്റെയും സിനിമയുടെയും പോപ്പുലാരിറ്റിയുടെ പശ്ചാത്തലത്തില്‍ ഡൈനസോര്‍ ഗവേഷണത്തിലും പേലിയന്റോളജിയിലും ആഗോളതലത്തില്‍ തന്നെ പൊതുജനതാല്പര്യം വളര്‍ന്നത് ഒരു യാഥാര്‍ത്ഥ്യം. (ക്രൈറ്റന്റെ ആദരസൂചകമായി സ്ക്യൂട്ടെല്ലൊസോറസുമായി സാമ്യമുള്ള ഒരു ആങ്കൈലോസോറിനു ക്രൈറ്റനോസോറസ് ബോളിനി എന്ന് പേരിടുകയുമുണ്ടായി)

  നാനോ ടെക്നോളജിയെക്കുറിച്ചു ഭീതിയുണ്ടാക്കുന്നതെന്ന് ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന Prey ആകട്ടെ ഇ.കോളൈ ബാക്ടീരിയത്തിന്റെ പരിണാമത്തെ നാനോ റോബോട്ടിക്സുമായി വിദഗ്ധമായി ഇഴചേര്‍ത്ത നോവലായിട്ടാണു എനിക്ക് തോന്നിയത്. നാനോ ടെക്നോളജിയെ കഥാവികാസത്തിനുള്ള ഒരു പ്ലാറ്റ്ഫോമായി ഉപയോഗിച്ചിരിക്കുന്നു എന്നു മാത്രം – പ്രധാന വിഷയം യന്ത്രസാങ്കേതികതയിലൂടെ ഉരുത്തിരിയുന്ന intelligent agent-ഉം അതിന്റെ സ്വച്ഛമായ പരിണാമം വഴി ആര്‍ജ്ജിക്കുന്ന emergent complexity-യുമാണു. (മരുന്നുകള്‍ക്കെതിരേ പ്രതിരോധം നേടിക്കൊണ്ട് പരിണമിക്കുന്ന ബാക്ടീരിയകള്‍ നമ്മുടെ ലോകത്തെ ഒരു യാഥാര്‍ത്ഥ്യമാണുതാനും). ഇതിലെ സാങ്കേതികവിശദാംശങ്ങള്‍ – ജെനറ്റിക് അല്‍ഗോരിഥങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ചില അടിസ്ഥാന വിഷയങ്ങളുമൊഴിച്ചാല്‍ – ക്രൈറ്റന്റെ മറ്റു കൃതികളിലുള്ളതിലും കുറവാണു. ഒരുപക്ഷേ വളരെ futuristic ആയ സാധ്യതകളെ പരീക്ഷിക്കുന്നതുകൊണ്ടാവാം ഇത്.

  ഈയുള്ളവന്റെ അഭിപ്രായത്തില്‍ , സയന്‍സ് ഫാന്റസിയിലേക്ക് തന്റെ ഇതിവൃത്തത്തെ ഉയര്‍ത്തുമ്പോഴും science facts-ന്റെ ശുദ്ധി ചോര്‍ന്നു പോകാതെ വായനക്കാരിലെത്തിക്കാന്‍ കഴിഞ്ഞു എന്നതാണു ക്രൈറ്റനെ കാള്‍ സാഗന്റെ ഗണത്തിലേയ്ക്കുയര്‍ത്തുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു എഴുത്തുകാരനുമായി ആശയപരമായോ പ്രത്യയശാസ്ത്രപരമായോ യോജിക്കാനാവില്ല എന്നതുകൊണ്ട് അയാളുടെ കൃതികളുടെ മൂല്യത്തെ കുറച്ചു കാണേണ്ടതുണ്ടേന്ന് തോന്നുന്നില്ല.

  (ബുഷിന്റെ ഇറാക്ക് നയത്തെ അന്തമില്ലാതെ പിന്തുണച്ച വിഖ്യാത നിരീശ്വരവാദി ക്രിസ്റ്റഫര്‍ ഹിച്ചന്‍സും, ഇടത് രാഷ്ട്രീയാഭിമുഖ്യത്തിന്റെ പേരില്‍ റിച്ചാഡ് ഡോക്കിന്‍സിന്റെ വായില്‍ നിന്നു പോലും പഴികേള്‍ക്കേണ്ടിവന്ന വിഖ്യാത പരിണാമശാസ്ത്രജ്ഞന്‍ സ്റ്റീവന്‍ ജേയ് ഗൂള്‍ഡും നല്ല ഉദാഹരണങ്ങളാണു )

  ഓഫ്:

  ക്രൈറ്റന്‍ ആണു ക്രിക്ടന്‍ അല്ല. വേറെ ചില ബ്ലോഗുകളില്‍ ക്രിച്ടന്‍ എന്നും പ്രയോഗിച്ചു കണ്ടു !

 2. പ്രിയ സൂരജ് ഭായി,
  നമ്മള്‍ ഇവിടെ തുടങ്ങി വെച്ച ചര്‍ച്ച ശരിക്കും ആഴമുള്ളതാണ്. അതിലേക്ക് പോകും മുമ്പ് ചില കാര്യങ്ങള്‍.
  climateprogress ലെ എഴുത്തുകാരന്‍ ക്രൈറ്റന്‍‌ന്റെ കഴിവുകളെ ഇകഴ്ത്തി കാണിക്കുകയല്ല ചെയ്യുന്നത്. “ആഗോള താപനത്തെക്കുറിച്ച് അദ്ദേഹം ഒന്നും പറയാതിരിക്കുകയും State of Fear എഴുതാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍” എന്നാണ് അദേഹം പറയുന്നത് . ക്രൈറ്റന്‍ എഴുതിയെതെല്ലാം ഇപ്പോഴില്ലാത്തതും ഭാവിയില്‍ നടക്കാവുന്നതുമായ സംഭവങ്ങളേക്കുറിച്ചാണ്. എന്നാല്‍ State of Fear പ്രതിപാദിക്കുന്ന ആഗോളതാപനം ഇപ്പോള്‍ ( ശരിക്കും പറഞ്ഞാല്‍ വ്യവസായവത്കരണം തുടങ്ങിയ കാലം മുതല്‍ ) നാം അനുഭവിച്ചു തുടങ്ങിയതും ഭാവി തലമുറ ഭീകരമായി അനുഭവിക്കേണ്ടതുമായ ഒന്നാണ്. അതിനെതിരെ തെറ്റായ പ്രചരണം നടത്തുന്നത് ഭാവി തലമുറയോട് ചെയ്യുന്ന ദ്രോഹമാണ്. ക്രൈറ്റന്‍‌ന്റെ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഇതു പറയുന്നത്.

  ക്രൈറ്റന്‍‌ ആഗോള താപനത്തെ എതിര്‍ക്കുന്ന പ്രസ്ഥാവന മാത്രം ചെയ്തിരുന്നെങ്കില്‍ ഇത്ര കുഴപ്പം ഉണ്ടാക്കില്ലായിരുന്നു. ഒരുപാടാളുകള്‍ അങ്ങനെ ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ആധികാര്യമെന്ന് അവകാശപ്പെടുന്ന കള്ളങ്ങളുടെ State of Fear എന്ന പുസ്തകം ആയിരക്കണക്കിന് മടങ്ങ് നാശമാണ് ഉണ്ടാക്കുന്നത്.

  യഥാര്‍ത്ഥത്തില്‍ ആഗോള താപനം തടയാനുള്ള വഴി ശാസ്ത്രത്തിന്റെ കൈവശമുണ്ട്. എന്നാല്‍ അത് നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഒരു രാജ്യത്തിനുമില്ല എന്നതാണ് കഷ്ടം.

  ഏതു മനുഷ്യനും സ്വന്തമായ വിശ്വാസങ്ങളോ ആശയങ്ങളോ ഉണ്ടാകുന്നതില്‍ തെറ്റില്ല. ശരിക്കും ഉണ്ടാകണം താനും. അത് അയാളുടെ ജോലിയേയൊ ജാതിയേയൊ രാജ്യത്തേയോ മതത്തേയോ ഒന്നും അടിസ്ഥാനമായി ആകരുത്. ആ ചിന്താഗതി പൊതുവായി പറയുകയും വേണം. എന്നാല്‍ നമ്മുടെ സമുഹത്തിലെ അസഹിഷ്ണത കാരണം ഇങ്ങനെ അഭിപ്രായം പറയുന്നത് തെറ്റായാണ് കണക്കാക്കുന്നത്. പകരം അത് മനസിന്റെ ഉള്ളിലിട്ട്ട്ട് പുറമേ കള്ളം പറയുകയും കാണിക്കുകയും ചെയ്യുന്നത് നല്ലകാര്യമായി സമൂഹം കാണുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഇപ്പോള്‍ നടക്കുന്ന എം. മുകുന്ദന്റെ വിവാദം. അയാള്‍ ഒരു സ്ഥാനത്തിരിക്കുന്നു എന്നതുകൊണ്ട് അയാള്‍ 5 വര്‍ഷം കള്ളനായി കഴിയേണ്ടതില്ല. അയാള്‍ പറയുന്നത് ശരിയോ തെറ്റോ ആകാം. കേള്‍വിക്കാരന്റെ അറിവും ബോധവുമാണ് അതില്‍ നിന്ന് നല്ലത് തിരഞ്ഞെടുക്കേണ്ടത്. സമൂഹം കാര്യങ്ങളെ വസ്തുനിഷ്ടമായാണ് കാണേണ്ടത് . ജനങ്ങള്‍ക്ക് അതിനുള്ള ബോധം ലഭിക്കാന്‍ സഹായിക്കുകയാണ് മാധ്യമങ്ങളുടേയും വിദ്യാലയങ്ങളുടേയും ജോലി.

  സാഹിത്യം സാഹിത്യത്തിന് വേണ്ടിയോ അതോ സാഹിത്യം സമൂഹത്തിന് വേണ്ടിയോ എന്നത് പഴക്കം ചെന്നതും എല്ലാവരും അംഗീകരിക്കുന്നതുമായ ഒരു ഉത്തരം ഇല്ലാത്തതുമാണ്. എനിക്ക് സാഹിത്യത്തേയും കലയേയും കുറിച്ച് വേറിട്ടൊരു കാഴ്ച്ചപ്പാടാണ്. എന്റെ അഭിപ്രായത്തില്‍ സമൂഹത്തിന്റെ മുന്നോട്ടുള്ള നിലനില്‍ക്കുന്നതും എല്ലാവര്‍ക്കും നല്ലതുമായ വളര്‍ച്ചക്ക് സഹായിക്കാത്ത എല്ലാം നിന്ദിക്കപ്പെടേണ്ടതാണ്. നമുക്ക് പതിനായിരം കൊല്ലത്തെ സംസ്കാരമുണ്ട്. എന്നാല്‍ ഇന്നും നമ്മള്‍ പരസ്പരം തമ്മിലടിച്ചും കൊന്നും സ്വയം നശിക്കുകയും മറ്റുള്ള ജീവജാലങ്ങളേയും നശിപ്പിക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? നമ്മുടെ teaching ന്റെ കുഴപ്പംകൊണ്ടാണിത്. ഒരു മനുഷ്യന്‍ എങ്ങനെ സമൂഹത്തിനും പ്രകൃതിക്കും നാശമില്ലാതെ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കാന്‍ നമുക്ക് കഴിയുന്നില്ല. മനുഷ്യനെ അങ്ങനെ ആക്കിത്തീര്‍‌ക്കുന്നതില്‍ സാഹിത്യത്തിനും ഒരു പങ്ക് ഉണ്ട്.

  സൂരജിന് ഒരു പക്ഷേ ക്രൈറ്റന്‍‌ന്റെ തെറ്റായ ആഗോളതാപന വിമര്‍ശനത്തെക്കുറിച്ച് അറിയാമായിരിക്കാം. എന്നാല്‍ ബഹുഭൂരിപക്ഷം ആളുകളും അത് അറിയാന്‍ പോലും മെനക്കെടാറില്ല. അങ്ങനെയുള്ള ഒരു കാലത്തെ ഒരു പൊതു പ്രശ്നത്തിന് , അത് 700 കോടി ആളുകളും തങ്ങളുടെ സ്വന്തം ജീവിതത്തില്‍ മാറ്റം വരുത്തി, പരിഹാരം കണ്ടെത്തേണ്ടതിന് പകരം അങ്ങനെയൊരു പ്രശ്നം ഇല്ല എന്നുപറയുന്നത് അപലപനീയമാണ്.

  കൂടുതലെഴുതണമെന്നുണ്ട്. അതൊക്കെ വേറെ പോസ്റ്റുകള്ളാക്കാം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )