ടോബാ നദിയിലെ 1,000 മെഗാവാട്ട് Run-of-river ജലവൈദ്യുത പദ്ധതി

British Columbia യിലെ ടോബായിലും(Toba) Bute Inlets ലും 1,000 മെഗാവാട്ട് run-of-river ജലവൈദ്യുത പദ്ധതി തുടങ്ങാനുള്ള പരിപാടി Plutonic Power Corporation ഉം GE Energy Financial Services ഉം ചേര്‍ന്ന് ആവിഷ്കരിക്കുന്നു. $400 കോടി ഡോളര്‍ ചിലവ് വരുന്ന ഈ പദ്ധതി ക്യാനഡയിലെ എറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതിയാണ്.

മൂന്ന് സൈറ്റുകളുടെ ശൃംഖലയായ Upper Toba Valley പ്രൊജക്റ്റിന് 120 MW ശേഷിയും 18 സൈറ്റുകളുടെ ശൃംഖലയായ Bute Inlet പ്രൊജക്റ്റിന് 900 MW ശേഷിയുമുണ്ട്. ഇവ Environmental Assessment Process ന്റെ പരിശോധനയിലാണ്.

നദിയിലെ ജലത്തിന്റെ സ്വാഭാവിക ഒഴുക്കും elevation drop ഉം ഉപയോഗിച്ചാണ് Run-of-the-river ജലവൈദ്യുത നിലയം വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. സ്വാഭാവികമായി സ്ഥിരമായ ഒഴുക്കുള്ള നദികളാണ് ഇത്തരം നിലയങ്ങള്‍ സ്ഥാപിക്കുന്നത്. വലിയ റിസര്‍‌വോയര്‍ നിര്‍മ്മിച്ചും നദിയില്‍ സ്ഥിരമായ ഒഴുക്കുണ്ടാക്കാം.

ഋതുവ്യത്യാസങ്ങളനുസരിച്ച് ഒഴുക്കില്‍ വലിയ വ്യത്യാസമുള്ള നദികളിലെ വൈദ്യുത നിലയങ്ങള്‍ക്ക് വേനല്‍ക്കാലത്തും പ്രവര്‍ത്തിക്കാന്‍ വലിയ റിസര്‍‌വോയര്‍ നിര്‍മ്മിക്കേണ്ടി വരും. ധാരാളം വനപ്രദേശം വെള്ളത്തിടിയിക്കിക്കൊണ്ടാണിത് ചെയ്യുന്നത്. എന്നാല്‍ run of river പ്രൊജക്റ്റുകള്‍ക്ക് ഇത്തരം വലിയ തടാകത്തിന്റെ ആവശ്യമില്ല. പകരം ജലത്തിന്റെ ഒരു ഭാഗം നദിയില്‍ നിന്ന് ദിശമാറ്റി പെന്‍സ്റ്റോക്ക് പൈപ്പിലൂടെ കടത്തിവിടുന്നു. പെന്‍സ്റ്റോക്ക് ജലത്തെ താഴെയുള്ള വൈദ്യുത നിലയത്തിലെ ടര്‍ബൈന്‍ തിരിക്കാന്‍ എത്തിക്കുന്നു. പെന്‍സ്റ്റോക്കിലൂടെ ജലപ്രവാഹം ഉണ്ടാകുമ്പോള്‍ പൊക്കത്തിലെ വ്യത്യാസം കാരണമുള്ള ജലത്തിന്റെ സ്ഥാനികോര്‍ജ്ജം ഗതികോര്‍ജ്ജമായി മാറുന്നു. അത് ടര്‍ബൈനെ തിരിച്ച് വൈദ്യുതി ഉണ്ടാക്കുന്നു. വൈദ്യുത നിലയത്തില്ഡ നിന്ന് പുറത്തുവരുന്ന ജലം തിരികെ നദിയില്‍ എത്തിച്ചേരുന്നു. അങ്ങനെ നദിയിലെ ജലനിരപ്പിന് വ്യത്യാസം ഉണ്ടാകുന്നില്ല.

ഇത്തരം നിലയങ്ങള്‍ക്ക് റിസര്‍‌വോയര്‍ ഇല്ലാത്തതിനാല്‍ നദിയുടെ ഉയര്‍ന്ന ഭാഗത്ത് വെള്ളപ്പൊക്കമുണ്ടാകുന്നില്ല. അതുമൂലം മനുഷ്യര്‍ക്കും മറ്റ് ജീവികള്‍ക്കും മാറി താമസിക്കേണ്ടി വരുന്നില്ല. കൂടാതെ വനഭൂമിയും ആവാസ വ്യവസ്ഥകളും സംരക്ഷിക്കാനാകും. അത് പദ്ധതിയുടെ മൊത്തം പരിസ്ഥിതി ആഘാതം തുറക്കാന്‍ സഹായിക്കും.

– from Renewableenergyworld

2 thoughts on “ടോബാ നദിയിലെ 1,000 മെഗാവാട്ട് Run-of-river ജലവൈദ്യുത പദ്ധതി

  1. സാധ്യമാകേണ്ടതാണ്.
    എന്നാല്‍ നമ്മുടെ കെഎസ്സ്ഇബി വലിയ ഡാം പണിയാതെ വൈദ്യുതിയുണ്ടാക്കുമോ എന്ന് സംശയമാണ്.

ഒരു അഭിപ്രായം ഇടൂ