5. തെക്കെ ആഫ്രിക്ക – ആഗോള CO2 ഉദ്‌വമനത്തിന്റെ 1.6% ത്തിന് കാരണക്കാര്‍. ജനസംഖ്യ 47,850,000.
4. മെക്സിക്കോ – ആഗോള CO2 ഉദ്‌വമനത്തിന്റെ 1.6%. തെക്കെ ആഫ്രിക്കയെക്കാള്‍ ഇത്തിരി അധികം വരും ടണ്‍ കണക്കില്‍ നോക്കിയാല്‍. 106,682,500 ജനങ്ങള്‍ ജീവിക്കുന്നു അവിടെ. വികസിത രാജ്യങ്ങളെകൂടി ഉള്‍പ്പെടുത്തിയാല്‍ 11-ആം സ്ഥാനം.
3. തെക്കന്‍ കൊറിയ – 1.7% ആഗോള ഉദ്‌വമനം നടത്തി മൂന്നാം സ്ഥാനത്താണ്. വികസിത രാജ്യങ്ങളെകൂടി ഉള്‍പ്പെടുത്തിയാല്‍ 9 ആം സ്ഥാനം. ജനസംഖ്യ തെക്കെ ആഫ്രിക്കയെക്കാള്‍ കുറച്ചുകൂടി കൂടുതലാണ്. 48,224,000.
2. ഇന്‍ഡ്യ – ആഗോള ഉദ്‌വമനത്തിന്റെ 4.9%. ജനസംഖ്യ 1,136,665,600. ലോക ജനസംഖ്യയുടെ 17% ല്‍ അധികം. വികസിത രാജ്യങ്ങളെകൂടി ഉള്‍പ്പെടുത്തിയാല്‍ ഇന്‍ഡ്യക്ക് 4 ആം സ്ഥാനമാണ് മലിനീകരണത്തില്‍.
1. ചൈന – ആഗോള ഉദ്‌വമനത്തിന്റെ 18.4% അവരാണ്. അമേരിക്കക്ക് മാത്രമേ അവരുടെ അടുത്ത് ഇക്കാര്യത്തില്‍ എത്താന്‍ കഴിയൂ. ലോക ജനസംഖ്യയുടെ 20% ചൈനയിലാണ്, 1,325,507,000. ചൈനയുടെ ഉദ്‌വമനത്തിന്റെ ഒരുകാരണം, അവരുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയാണ്. മലിനീകരണത്തിന്റെ പേര് ചൈനക്കും, ഉത്പന്നം അമേരിക്കക്കും.
എന്നാല്‍ ഉദ്‌വമനത്തിലെ വമ്പന്‍ ഇവരെയൊക്കെക്കാള്‍ വളരെ മുമ്പിലാണ്. സംശയമൊന്നും വേണ്ട അമേരിക്ക തന്നെ. ആഗോള ഉദ്‌വമനത്തിന്റെ 23% ഉം അവരാണ് നടത്തുന്നത്. ജനസംഖ്യ ലോകജനസംഖ്യയുടെ വെറും 5% മാത്രം.
– from treehugger
കഴിയുന്നത്ര ഉപഭോഗം കുറക്കുക.
പുനരുപയോഗം കൂടി നോക്കുകയാണെങ്കില്‍ വനവിസ്തൃതിയും കണക്കിലെടുക്കേണ്ടതുണ്ട്.
ഉപഭോഗത്തിന്റെ അളവാണ് വികസനം എന്നതാണല്ലോ ഇന്നത്തെ കാഴ്ചപ്പാട്..
കമ്പനികളുടെ ലാഭത്തിനായി ഉത്പന്നങ്ങള്‍ വാങ്ങി ആത്മസംതൃപ്തി അടയുക എന്ന സംസ്കാരം മാറിയേ പറ്റു. മനുഷ്യര്‍ സ്വബോധത്തോടെ സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചില്ലെങ്കില്‍ ഭാവിയില്‍ മനുഷ്യരുണ്ടാകില്ല.
ഭൂമി മനുഷ്യര്‍ക്ക് മാത്രമുള്ളതാണ് എന്ന അഹങ്കാരമാണ് എല്ലാത്തിനും കാരണം. ദിനോസറുകള്‍ അടക്കി വാണ ഭൂമിയില്‍ ഇന്ന് അവരില്ല. അത് പോലെ ഭാവിയില്‍ മനുഷ്യരും വഴി മാറി കൊടുക്കേണ്ടവര്‍ തന്നെ.
കോപ്പണ്‍ഹേഗില്‍ അമേരിക്കന്‍ അടവ് വിജയിച്ചു. അവര്‍ക്ക് കൊയാറ്റോ അട്ടിമറിക്കുവാന്‍ കഴിഞ്ഞു. ഇത്രയേ ആവശ്യമുള്ളൂ. എണ്ണ ഉല്‍പ്പന്ന രാജ്യങ്ങളെ കടിഞ്ഞാണിടുക എന്നത് മാത്രമാണ് കാര്‍ബണ്‍ വാദമെന്നത് ഒരിക്കല്‍ കൂടി തെളിയിച്ചു. ഇനി അടുത്ത കൊല്ലം മെക്സിക്കോയില്‍ കൂടുമ്പോഴേയ്ക്കും അമേരിക്കന്‍ കോണ്‍ഗ്രസ്സ് അവര്‍ക്ക് വേണ്ട നിയമം പാസ്സാക്കിയിരിക്കും. അന്ന് ഇന്ത്യക്കാരെ വഞ്ചിച്ച് കൊണ്ടേയിരിക്കുന്ന കോണ്‍ഗ്രസ്സിന്റെ ഇന്ത്യയോ!