കടലിലെ ശവപ്പറമ്പ്

തീരക്കടലിലെ ഓക്സിജന്റെ അളവ് പേടിപ്പെടുത്തുന്ന രീതിയില്‍ കുറയുകയാണെന്ന് ഗവേഷകര്‍ മുന്നറീപ്പ് നല്‍കുന്നു. കടല്‍തട്ടും ദീര്‍ഘദൂരത്തില്‍ സമുദ്രജലവും ജീവജാലങ്ങളെ നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് പോകുകയാണ്. ഇതിന്റെ പ്രധാന കാരണക്കാരന്‍ കൃഷിക്കുപയോഗിക്കുന്ന നൈട്രജന്‍ രാസവളങ്ങണാണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

1960 ന് ശേഷം സമുദ്ര ശവപ്പറമ്പ് (“dead zones”)ഓരോ 10 വര്‍ഷം കൂടും തോറും ഇരട്ടിയാകുകയാണെന്ന് Science ജേണലിലെ ലേഖനത്തില്‍ അവര്‍ പറയുന്നു. ഇപ്പോള്‍ 400 തീരക്കടല്‍ പ്രദേശങ്ങള്‍ക്ക് സ്ഥിരമായോ ചാക്രികമായോ ഓക്സിജന്‍ ഇല്ലാത്ത അടിത്തട്ടാണുള്ളത്.

“കഴിഞ്ഞ 40, 50 വര്‍ഷങ്ങളിലെ മനുഷ്യ പ്രവര്‍ത്തനങ്ങള്‍ മൂലം കടലിലെ ജലത്തിന്റെ ഗുണമേന്മ വളരേറെ താഴ്ന്നു,” ഈ ഗവേഷണത്തിന് നേതൃത്വം നല്‍കിയ College of William and Mary യുടെ Virginia Institute of Marine Science വിഭാഗം പ്രൊഫസര്‍ Robert J. Diaz പറഞ്ഞു. “ഈ ശവപ്പറമ്പുകള്‍ ചരിത്രപരമായിത്തന്നെ പ്രധാന മീന്‍പിടുത്ത കേന്ദ്രങ്ങളിലാണ്.”

കടലിന്റെ മൊത്തം വലിപ്പവുമായി താരതമ്മ്യം ചെയ്യുമ്പോള്‍ ഈ ശവപ്പറമ്പുകള്‍ ചെറിയ വലിപ്പത്തിലുള്ളതാണ്. കുറഞ്ഞ ഓക്സിജന്‍ അളവ് അടിത്തട്ടിലെ മീനുകളേയും crustaceans ഇല്ലാതാക്കും. പ്രത്യേകിച്ച് Gulf of Mexico, Chesapeake Bay, Baltic Sea തുടങ്ങിയ സ്ഥലങ്ങളില്‍. ശവപ്പറമ്പ് ഇപ്പോള്‍ ചൈനയുടെ തീരം, Kattegat കടല്‍, Pacific Northwest, South Carolina തുടങ്ങിയവിടങ്ങളിലേക്ക് വ്യപിക്കുന്നു. Kattegat കടലില്‍ അത് Norway lobster മത്സ്യബന്ധനം തകര്‍ത്തു.

നൈട്രജന്‍ വളങ്ങളും അഴുക്കുചാലുകളില്‍ നിന്നുള്ള വെള്ളവും സമുദ്രോപരിതലത്തിലെ പ്രകാശസംശ്ലേഷണം നടത്താല്‍ കഴിവുള്ള സൂഷ്മ ജീവികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. പിന്നീട് ചത്ത് വെള്ളത്തിലടിയിലെത്തുമ്പോള്‍ അവിടെയുള്ള സൂഷ്മ ജീവികള്‍ അവയെ ജീര്‍ണിപ്പിക്കുന്നു. ആ പ്രവര്‍ത്തനത്തിന് അടിത്തട്ടിലെ ജലത്തില്‍ ലയിച്ച് ചേര്‍ന്നിട്ടുള്ള ഓക്സിജന്‍ ഉപയോഗിക്കുന്നതാണ് അവിടുത്തെ ഓക്സിജനില്‍ കുറവ് വരാന്‍ കാരണം. ഓക്സിജന്റ അളവ് കുറയുന്നതുകാരണം മറ്റ് ജീവജാലങ്ങള്‍ക്ക് അവിടെ ജീവിക്കാന്‍ കഴിയാതാകുന്നു.

പല ശവപ്പറമ്പുകളും ചാക്രികമാണ്. എല്ലാ വര്‍ഷവും വേനല്‍കാലത്താണവ ഉണ്ടാകുന്നത്. എന്നാല്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തനം മൂലം അവ എല്ലാ ജീവജാലങ്ങളേയും കൊന്നൊടുക്കി സ്ഥിരമാകാനും സാദ്ധ്യതയുണ്ട്. Baltic Sea യിലേപോലെ അമിത മത്സ്യബന്ധനത്തില്‍ നിന്നുള്ള മൊത്തം നാശത്തെ അതിജീവിക്കാനുള്ള സ്പീഷീസുകളുടെ കഴിവിനെ ഇത് തടയും. കോഡ് മത്സ്യങ്ങളുടെ മുട്ടകള്‍ക്ക് ജീവിക്കാന്‍ ഓക്സിജന്‍ അളവ്, ഉപ്പ് അളവ്, ജലത്തിന്റെ സാന്ദ്രത ഇവയുടെ ഒരു പ്രത്യേക സന്തുലനം ആവശ്യമാണ് എന്ന് .

കുറഞ്ഞ ഓക്സിജന്റെ അളവ് മീനുകള്‍ക്കും crustaceans ഉം വേണ്ട ആഹാരമായ annelids ഉം മറ്റ് ആഹാര സ്രോതസ്സുകളേയും കൊന്നുകളയും. Chesapeake Bay ല്‍ 75,000 മെട്രിക് ടണ്‍ മീനുകളേ ആണ് ഇല്ലാതാക്കിയിരിക്കുന്നത് എന്ന് Dr. Diaz പറഞ്ഞു. ഇത് മൊത്തം മീന്‍പിടുത്തത്തിന്റെ പകുതിയാണ്. Gulf of Mexico യിലെ ശവപ്പറമ്പ് കാരണം മൊത്തം brown shrimp ഉത്പാദനത്തിന്റെ 75% ആണ് ഇല്ലാതായിരിക്കുന്നത്. Baltic Sea യിലെ ശവപ്പറമ്പ് പ്രതി വര്‍ഷം 13 ലക്ഷം ടണ്‍ മത്സ്യങ്ങളേയാണില്ലാതാക്കിയിരിക്കുന്നത്.

“ഒരുക്കലത് സംഭവിച്ചാല്‍ തിരികെ മാറ്റാന്‍ വളരെ വിഷമമാണ്,” University of Maryland Center for Environmental Science ന്റെ പ്രസിഡന്റ് Donald F. Boesch പറഞ്ഞു. “മത്സ്യോത്പാദനത്തിലും അവയുടെ പുനര്‍ നിര്‍മ്മിതിക്കും ഇത് ഭീഷണി ഉണ്ടാക്കും.” വ്യവസായവത്കരണത്തിന്റെ പരിണിത ഫലമാണിത്.

ശവപ്പറമ്പുകള്‍ തീരദേശ പരിസ്ഥിതി വ്യൂഹത്തിന് നാശം ഉണ്ടാക്കുന്നു. University of Virginia ലെ പരിസ്ഥിതി പ്രൊഫസര്‍ James N. Galloway പറയുന്നു. “രാസവളങ്ങളുപയോഗിക്കാതെ ലോക ജനതയെ തീറ്റിപ്പോറ്റുക ഒരു വലിയ പ്രശ്നമാണ്.”

നൈട്രജന്‍ വളങ്ങള്‍ വേണ്ടാത്ത തരം വിളകള്‍ നാം കൃഷി ചെയ്യണമെന്ന് Cornell ലെ പ്രൊഫസര്‍ Robert W. Howarth പറയുന്നു.

ഈ പ്രദേശങ്ങളെ തിരികെ ജീവനുള്ളതാക്കാന്‍ വളരെ പ്രയാസമാണ്. ഉദാഹരണത്തിന് Gulf of Mexico ലെ ശവപ്പറമ്പ് മൂന്നിലൊന്നായി ചെറുതാക്കാന്‍ നൈട്രജന്‍ വളങ്ങളുടെ ഉപയോഗത്തില്‍ 45% കുറവ് വരുത്തണം.

“ഇത് വലിയ പ്രതീക്ഷയാണ്,” National Oceanic and Atmospheric Administration ലെ Alan Lewitus പറയുന്നു, “തീരദേശ പരിസ്ഥിതി വ്യൂഹത്തിന്റെ ആരോഗ്യമെന്നത് നാം നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്ന് മാത്രമാണ്.”

– from nytimes

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )