സുസ്ഥിര ജൈവഇന്ധന കൃഷിക്കുള്ള നിര്‍ദ്ദേശങ്ങള്‍

  1. ജൈവഇന്ധന കൃഷി രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ അനുസരിച്ചുള്ളതാകണം. മററു രാജ്യങ്ങളുമായി കച്ചവടം നടത്തുമ്പോള്‍ അന്താരാഷ്ട്ര കരാറുകളും പാലിക്കണം.
  2. ജൈവഇന്ധന പ്രൊജക്റ്റുകളുടെ ഡിസൈനും പ്രവര്‍ത്തനവും ശരിയായതും സുതാര്യമായതുമായ രീതികളിലൂടെ ആകണം. അതില്‍ ബന്ധപ്പെട്ട എല്ലാവരേയും പങ്കെടുപ്പിക്കണം.
  3. കാലാവസ്ഥാ മാറ്റത്തെ ഇല്ലാതാക്കാന്‍ ഉതകുന്ന തരത്തില്‍ ഫോസില്‍ ഇന്ധനങ്ങളേക്കാള്‍ കുറവ് ഹരിത ഗൃഹ വാതകങ്ങളേ ജൈവഇന്ധനവും അതിന്റെ കൃഷിയും ഉണ്ടാക്കാവൂ.
  4. മനുഷ്യാവകാശങ്ങളേയോ തൊഴില്‍ നിയങ്ങളേയോ ജൈവഇന്ധന കൃഷി ഹനിക്കാന്‍ പാടില്ല. തൊഴിലാളിക്ക് നല്ല പ്രവര്‍ത്ത പരിസ്ഥിതി നല്‍കണം.
  5. പ്രാദേശിക, ഗ്രാമ, ആദിവാസി ജനങ്ങളുടെ സാമൂഹ്യ, സാമ്പത്തിക വളര്‍ച്ചക്കുതകുന്നതാകണം ജൈവഇന്ധന കൃഷി.
  6. ഭക്ഷ്യ സുരക്ഷയെ ജൈവഇന്ധന കൃഷി ബാധിക്കാന്‍ പാടില്ല.
  7. ജൈവ വൈവിദ്ധ്യം, ആവാസ വ്യവസ്ഥ, സംരക്ഷണ പ്രാധാന്യമായ സ്ഥലങ്ങള്‍ തുടങ്ങിയവയെ ജൈവഇന്ധന കൃഷി തകര്‍ക്കരുത്.
  8. ജൈവഇന്ധന കൃഷി മണ്ണിന്റെ ആരോഗ്യത്തെ സഹായിക്കണം.
  9. ഉപരിതല, ഭൂഗര്‍ഭ ജലത്തിന്റെ അനുയോജ്യ ഉപയോഗമേ ജൈവഇന്ധന കൃഷി നടത്താവൂ. ജലത്തിന്റെ മലിനീകരണം ഒഴുവാക്കണം. നിലനില്‍ക്കുന്ന ജല അവകാശത്തെ (water rights) ലംഘിക്കരുത്.
  10. ജൈവഇന്ധന നിര്‍മ്മാണത്തിന്റെ വായൂ മലിനീകരണം supply chain ല്‍ ആദി മുതല്‍ അവസാനം വരെ കുറക്കണം.
  11. വിലകുറച്ച് വേണം ജൈവഇന്ധന നിര്‍മ്മാണം നടത്താന്‍. ദക്ഷത കൂട്ടാന്‍ മെച്ചപ്പെട്ട സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുക. ജൈവഇന്ധനത്തിന്റെ value chain ല്‍ സാമൂഹ്യ, പരിസ്ഥിതി മൂല്യം വളര്‍ത്തണം.
  12. ജൈവഇന്ധന കൃഷി ഭൂമിയുടെ അവകാശത്തെ ലംഘിക്കരുത്.

– from CEN Energy Center

പൊതു പരിശോധന ഇവ നിലനിര്‍ത്താന്‍ വേണം.

ഒരു അഭിപ്രായം ഇടൂ