Connecticut ല്‍ Solar Lease Program

താഴ്ന്നതും ഇടത്തരക്കാരുമായ വീട്ടുകാര്‍ക്ക് വൈദ്യുത ചിലവ് കുറക്കാനായി Connecticut ഗവര്‍ണര്‍ Jodi Rell ഒരു പദ്ധതി കൊണ്ടു വരുന്നു. അതുവഴി സംസ്ഥാനത്തിന്റെ പുനരുത്പാദിതോര്‍ജ്ജ ഉത്പാദനം കൂട്ടാനാണ് പരിപാടി. വീടുകള്‍ക്ക് സോളാര്‍ ഫോട്ടോവോള്‍ട്ടേയിക്ക് (PV)സിസ്റ്റം വാങ്ങാനുള്ള തുടക്കത്തിലെ ഉയര്‍ന്ന ചിലവ് ഒഴുവാക്കാനുള്ള പരിപാടിയാണ് Connecticut Solar Lease Program.

റിബേറ്റുകളും നികുതി ഇളവുകളും നല്‍കി സോളാര്‍ ഫോട്ടോവോള്‍ട്ടേയിക്ക് സിസ്റ്റത്തിന്റെ വില കുറക്കാനുള്ള സാമ്പത്തികം Connecticut Clean Energy Fund (CCEF) ആണ് നല്‍കുന്നത്. ഇതാ കൂടുതല്‍ ആളുകളെ സോളാര്‍ PV സിസ്റ്റം വാങ്ങാന്‍ പ്രേരിപ്പിക്കും. അടുത്ത മൂന്നു വര്‍ഷത്തേക്ക് $3.86 കോടി ഡോളര്‍ ചിലവാക്കി 1,000 വീടുകളില്‍ സൌരോര്‍ജ്ജ വൈദ്യുതി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

– from renewableenergyworld

amorphous സിലിക്കണ്‍ അടിസ്ഥാനത്തിലുള്ള സോളാര്‍ സെല്ലിന്റെ ഇപ്പോഴത്തെ 6% ആണ്. ഗവേഷണ സ്ഥാപനങ്ങളിലുള്ള multiple-junction സെല്ലുകളുടേത് 40.7% ഉം multiple dies hybrid package ന്റേത് 42.8% ഉം ആണ്.

പ്രയോഗത്തില്‍ നമുക്ക് കിട്ടുന്ന സെല്ലുകള്‍ക്ക് 2-6% ആണ് ദക്ഷത. വന്‍ തോതിലുള്ള ഗവേഷണം ഇതില്‍ നടക്കുന്നുണ്ട്. സൌരോര്‍ജ്ജം സൌജന്യമായി ലഭിക്കുന്ന ഒന്നായതിനാല്‍ കുറഞ്ഞ ദക്ഷതയുള്ള സെല്ലുകളും ദീര്‍ഘകാല ഉപയോഗം കൊണ്ട് ലാഭകരമാകും. കൂടാതെ അതില്‍ നിക്ഷേപിക്കുന്ന ഓരോ പൈസയും ഈ കമ്പനികള്‍ക്ക് കൂടുതല്‍ ഗവേഷണം നടത്താന്‍ സഹായിക്കും.

ഇന്‍ഡ്യയേപ്പോലെ ദരിദ്ര രാജ്യത്തെ ദരിദ്ര സംസ്ഥാനത്തിന് വിദേശത്തുനിന്ന് വാങ്ങുന്ന സോളാര്‍ സെല്ലുകള്‍ക്ക് പകരം കാറ്റാടി, സൌരതാപോര്‍ജ്ജം, തിരമാല തുടങ്ങിയവയില്‍ നിക്ഷേപം നടത്തുകയാണ് അഭികാമ്യം. അത് നമ്മുടെ നാട്ടില്‍ തന്നെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

ഒരു അഭിപ്രായം ഇടൂ