സൈക്കിള്‍ ചാമ്പ്യന്‍ ഇപ്പോള്‍ ഓസ്റ്റിനിലെ വെള്ളം കുടിയന്‍

ടെസ്സാസിന്റെ ഒരു ഇഷ്ടപുത്രനാണ് ലാന്‍സ് ആംസ്ട്രോങ്ങ്(Lance Armstrong). മോഡല്‍ പ്രജയായ അദ്ദേഹം സൈക്കിളിങ്ങിനെക്കാളധികം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ് അറിയപ്പെടുന്നത്. ഏഴ് പ്രവശ്യം Tour de France നേടിയ അദ്ദേഹം ഒരേക്കര്‍ ഉദ്യാനവും നീന്തല്‍ കുളവുമുള്ള അദ്ദേഹത്തിന്റെ സ്പാനിഷ് കൊളോണിയല്‍ വീട് കഴിഞ്ഞ ജൂലൈയില്‍ 12.54 ലക്ഷം ലിറ്റര്‍ ജലം ഉപയോഗിച്ചു എന്ന് നഗരത്തിലെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജലത്തിന്റെ വലിയ ഉഴുക്കാണിത്. നഗരത്തിലെ ശരാശരി വീടുകളില്‍ വേനല്‍കാലത്ത് ഉപയോഗിക്കുന്നതിന്റെ 38 മടങ്ങ് ആണിത്. പുല്‍ത്തകിടി നനക്കലൊക്കെ ഒഴുവാക്കി ജല ഉപഭോഗം കുറക്കണമെന്ന് വരള്‍ച്ച കൂടി വരുന്ന ടെക്സാസില്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളോട് ആവശ്യപ്പെട്ടകാലത്താണ് ഇതുണ്ടായത്. “നമുക്ക് മഴ കുറവായിരിക്കും”, ദീര്‍ഘനിശ്വാസത്തോടെ ജല അതോറിറ്റിയുടെ വക്താവ് Lisa Rhodes പറഞ്ഞു.

ലാന്‍സ് ആംസ്ട്രോങ്ങ് അഭിമുഖത്തിന് വിസമ്മതിച്ചു. അദ്ദേഹം കൊളറാഡോയിലും കാലിഫോര്‍ണിയയിലും വേനല്‍കാലം മുഴുവന്‍ ഉണ്ടായിരുന്നു. ബില്‍ കണ്ടപ്പോഴാണ് വെള്ളത്തിന്റെ ഉപയോഗത്തെക്കുറിച്ച് അറിയുന്നതെന്ന് അദ്ദേഹത്തിന്റെ വക്താവ് Mark Higgins പറഞ്ഞു. (ജൂലൈ ബില്‍-$2,460)

എന്നാല്‍ ജല ഉപഭോഗ കണക്കുകള്‍ പരിശോധിച്ചാല്‍ അറിയാം ആദ്ദേഹത്തിന്റെ വീട് ജലം അധികം ഉപയോഗിക്കുന്നുണ്ടെന്ന്. ജനുവരി 2007 മുതലുള്ള ശരാശരി പ്രതിമാ, ജല ഉപഭോഗം 6 ലക്ഷം ലിറ്ററാണ്. ജൂണില്‍ അത് വളരെ അധികം കൂടി. ആ മാസം ഉദ്യാനവും വീടും കൂടി 8.5 ലക്ഷം ലിറ്റര്‍ കുടിച്ചു.

Austin City Water Authority യുടെ അസിസ്റ്റന്റ് ഡയറക്റ്ററും ജല സംരക്ഷണത്തിന്റെ ചുമതല വഹിക്കുകയും ചെയ്യുന്ന Daryl Slusher പറയുന്നത് അവിടെ ചോര്‍ച്ചയൊന്നുനില്ലന്നാണ്. കൂടാതെ അദ്ദേഹം ആംസ്ട്രോങ്ങിന്റെ ജലവിതരണ ശൃംഖല പരിശോധിക്കാമെന്നും കഴിയുമെങ്കില്‍ ജലം കുറച്ചുപയോഗിക്കുന്ന തദ്ദേശിയ ചെടികള്‍ ഉദ്യാനത്തില്‍ വെച്ചു പിടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും പറഞ്ഞു.

ആംസ്ട്രോങ്ങിനെ ജല ഉപഭോഗത്തില്‍ ഒന്നാമനായി കണ്ട് ഞെട്ടി എന്നും Slusher പറഞ്ഞു.

– from nytimes

ഇതാ വേറൊരു സെലിബ്രിറ്റി.

മഴവെള്ളം ഒഴുക്കിക്കളയാതെ സംഭരിക്കുക. മണ്ണിലേക്ക് കിനിഞ്ഞിറങ്ങാന്‍ അനുവദിച്ചാലും മതി. വീടിന് ചുറ്റും കോണ്‍ക്രീറ്റ് പാകി അത് തടസപ്പെടുത്താതിരിക്കുക.
യാത്ര ചെയ്യുമ്പോള്‍ വീട്ടില്‍ നിന്ന് വെള്ളം കൂടെ കൊണ്ടുപോകിക. അന്യരുടെ പുച്ഛത്തെ അവഗണിച്ച് എല്ലാവരും കാണ്‍കെ ആ വെള്ളം കുടിക്കുക.
വീട്ടില്‍ നിന്ന് വെള്ളം കൊണ്ടുവരുന്നവരെ നാം പുച്ഛിക്കാതിരിക്കുക.

ജലം നീല സ്വര്‍ണ്ണമാണ്. അടുത്ത തലമുറക്കായി അതിനെ സംരക്ഷിക്കുക.

2 thoughts on “സൈക്കിള്‍ ചാമ്പ്യന്‍ ഇപ്പോള്‍ ഓസ്റ്റിനിലെ വെള്ളം കുടിയന്‍

  1. വായിച്ചു. നന്ദി. വെള്ളം ദുരുപയോഗം ചെയ്യാൻ ആർക്കും കൂസലില്ലാതായിരിക്കുന്നു. ഈ പോക്കു പോയാൽ വെള്ളം സ്വർണ്ണത്തേക്കാൾ വിലപിടിപ്പുള്ളതായിത്തീരും.

  2. ജല ദൗർലഭ്യത – ഇതുവരെ ഫേസ്ബുക്കിൽ ഷെയർ ചെയ്തു പോന്ന ചിത്രങ്ങൾ വഴി മാത്രമാണ് ഞാനുൾപ്പെടെയുള്ള കേരളീയർ അറിഞ്ഞിട്ടുള്ളത്. എന്നാൽ ഇപ്പോൾ അതനുഭവിച്ചു തുടങ്ങുന്നു. തിരുവനന്തപുരത്തു മിക്കയിടത്തും കിണറുകൾ വറ്റിത്തുടങ്ങി. ഉദ്ബോധനത്തിനായി ദിവസവും രണ്ടു നേരവും കുളിച്ചിരുന്ന കേരളീയരോട് ഇന്ന് കുളിച്ചില്ലെങ്കിൽ എന്താ ചത്തുപോകുമോ എന്നു ചോദിക്കേണ്ട സ്തിഥി ആയിത്തുടങ്ങി . ഈയൊരവസ്ഥയിൽ ഒസ്റ്റിനിലെ സംഭവം വായിച്ചെങ്കിലും മനസ്സ് ഇവിടൊക്കെ തന്നെ കറങ്ങി നടക്കുന്നു. എന്നിരുന്നാലും ജഗദീഷിൻറെ പ്രമേയം ആനുകാലിക പ്രസക്തമാണ്. നന്നായി.

Leave a reply to Jackson P V മറുപടി റദ്ദാക്കുക