ടയറില്‍ ആവശ്യത്തിന് കാറ്റടിക്കൂ

ടയര്‍ നിര്‍മ്മാതാക്കള്‍ പറയുന്നതനുസരിച്ചുള്ള അളവില്‍ കാറ്റ് നിറച്ചില്ലങ്കില്‍ തറയുമായി മുട്ടുന്ന ടയറിന്റെ അടിഭാഗം കൂടുതല്‍ വലിപ്പമുള്ളതായിരിക്കുകയും ഉരുളാന്‍ കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുയും ചെയ്യും. rolling resistance എന്നാണിതിന് പറയുന്നത്. മര്‍ദ്ദം കുറയുന്നതനുസരിച്ച് rolling resistance കൂടും. കുറഞ്ഞ മര്‍ദ്ദം കാറിന്റെ ദക്ഷത കുറക്കുകയും ടയറിന്റെ ആയുസ് കുറക്കുകയും ചെയ്യും.

അമേരിക്കക്കാര്‍ കാറുകളുടെ ടയറില്‍ 80% മാത്രമേ കാറ്റടിക്കുന്നുള്ളു എന്ന് Carnegie Mellon University ലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. (ഒരു Dept. of Transportation പഠനത്തില്‍ 80% വാഹനങ്ങളുടെ ടയറില്‍ കാറ്റ് കുറവാണ്. അതില്‍ 27% ല്‍ 25% മോ അതിലധികമോ കാറ്റ് കുറവാണ്). കാറ്റ് ശരിക്കടിച്ചാല്‍ വാഹനത്തിന്റെ മൈലേജ് 3.3% കൂടുന്നെന്ന് fueleconomy.gov സൈറ്റ് പറയുന്നു. കാറ്റ് ഒരു PSI കുറഞ്ഞാല്‍ മൈലേജ് 0.4% കുറയുന്നതായും അവര്‍ പറയുന്നു.

അത് വലിയൊരു കുറവാതി തോന്നുന്നില്ലായിരിക്കാം. ശരാശരി അമേരിക്കക്കാരന്‍ 19,200 കിലോമീറ്റര്‍ ഒരു വര്‍ഷം യാത്ര ചെയ്യുന്നുണ്ട്. കാറ്റ് കുറഞ്ഞ ടയര്‍ കാരണം 547.2 ലിറ്റര്‍ അധികം പെട്രോള്‍ വേണ്ടിവരും. 27,360/- രൂപാ അധികം വേണം. ഒരു ലിറ്റര്‍ പെട്രോള്‍ കത്തുമ്പോള്‍ 2.4 കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവരുന്നു. (കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിറവും മണവുമില്ലാത്ത വാതകമാണ്). അങ്ങനെ പ്രതിവര്‍ഷം 1.5 ടണ്‍ അധിക കാര്‍ബണ്‍ ഡൈ ഓക്സൈഡ് .

25 കോടി വാഹനങ്ങളാണ് അമേരിക്കയിലുള്ളത്. അതില്‍ കുറേയേറെ ട്രക്കുകളാണ്. അവക്കും കാറ്റടിക്കണം. ശരാശരി ഒരു വര്‍ഷം 19,200 കിലോമീറ്റര്‍ അവ സഞ്ചരിക്കുന്നു. 80% വാഹനങ്ങളും കാറ്റ് കുറഞ്ഞാണ് സഞ്ചരിക്കുന്നത്. അതായത് 20 കോടി വാഹനങ്ങള്‍. അവയിലോരോന്നും പ്രതി വര്‍ഷം 1.3 ടണ്‍ അധിക കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു.

മൊത്തം എണ്ണ നഷ്ടം
20 കോടി x 547.2 ലിറ്റര്‍ = 10,944 കോടി ലിറ്റര്‍.

ഒരു ബാരലില്‍ 74.48 ലിറ്റര്‍ എണ്ണയുണ്ട്. അങ്ങനെ മൊത്തം 146.9 കോടി ബാരല്‍ എണ്ണ അധികം വേണം.

Interior Dept.’s Minerals Management Service (MMS) ന്റെ കണക്ക് പ്രകാരം ഏകദേശം 1800 കോടി ബാരല്‍ എണ്ണ നിക്ഷേപമുണ്ട്. ഈ offshore എണ്ണപ്പാടങ്ങളില്‍ നിന്നുള്ള ആദ്യ ബാരല്‍ എണ്ണ എത്താന്‍ ഒരു ദശകം വേണം. 100 കോടി ബാരല്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കാന്‍ കഴിയും.

വേറൊരു വിധത്തില്‍ പറഞ്ഞാല്‍ ടയറില്‍ ആവശ്യത്തിന് കാറ്റടിച്ചാല്‍ പുതിയ offshore എണ്ണ ഖനികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതിന് തുല്ല്യമായ അളവില്‍ എണ്ണ ലാഭിക്കാം. അതും കാലതാമസമില്ലാതെ ഇപ്പോള്‍ തന്നെ. അധികലാഭം കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റേതാണ്. 1.5 ടണ്‍ x 20 കോടി വാഹനങ്ങള്‍ x 10 വര്‍ഷങ്ങള്‍ – 300 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിര്‍ഗ്ഗമനം തടയുന്നു.

അതുകൊണ്ട് ടയറില്‍ ആവശ്യത്തിന് കാറ്റടിക്കുന്നത് ഒരു സ്മാര്‍ട്ട് പോളിസിയാണ്.

– from sustainabledesignupdate

ഇത് അമേരിക്കയുടെ കണക്കായാലും നമുക്കും ബാധകമാണ്. രണ്ടാഴ്ച്ചയിലൊരിക്കല്‍ താങ്കളുടെ വാഹനത്തിന്റെ കാറ്റ് പരിശോധിക്കൂ.
വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കുക. പൊതു ഗതാഗത മാര്‍ഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുക.

One thought on “ടയറില്‍ ആവശ്യത്തിന് കാറ്റടിക്കൂ

  1. വളരെ നല്ല അറിവ് ആണ് . ഇനി മുതല് ഞന് എന്റെ കാറിന്റെ കാറ്റു സ്തിരമായീ പരിശൊദിക്കും
    കൂടുതല് വിവരങ്ങള്ക്കു http://www.team-bhp.com Or try this link – http://www.team-bhp.com/forum/owning-car/17748-article-how-get-maximum-fuel-efficiency.html

ഒരു അഭിപ്രായം ഇടൂ