പുതിയ സൗരോര്‍ജ്ജ സാന്ദ്രീകരണി

GreenField ന്റെ സാന്ദ്രീകരണി (concentrators) സൂര്യനെ രാവിലെ മുതല്‍ വൈകിട്ട് വരെ പിന്‍തുടര്‍ന്ന് സൂര്യന്റെ ദിവസത്തെ അവസാനത്തെ രശ്മി വരെ ഊര്‍ജ്ജമാക്കും. സാധാരണ പാനലുകള്‍ അത് ചെയ്യില്ല.

മിക്ക സാന്ദ്രീകരണികളുടേയും വലി ഭാഗങ്ങള്‍ പാനലുകള്‍ക്ക് പുറത്ത് ചിലവുകുറഞ്ഞ നിര്‍മ്മിതിയായിരിക്കും ഘടിപ്പിച്ചിട്ടുണ്ടാവുക.

GreenField Solar Corp., a startup company in Cleveland, developed this unique solar generator that it views as the future of solar power. The lightweight equipment concentrates sunlight 900 times to produce 1,500 watts of power.

അതിന്റെ പ്രധാന ഘടകം കമ്പ്യൂട്ടര്‍ നിയന്ത്രിതമായ electro-mechanical സൗര ട്രാക്കിങ്ങ് സിസ്റ്റമാണ്. GreenField സാന്ദ്രീകരണിയുടെ ആശയം അതിന്റെ സ്ഥാപകന് കിട്ടിയത് 34 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.

NASA ലെ Glenn engineer ആയി വിരമിച്ച Bernard Sater ന് ഈ ആശയം മനസില്‍ തോന്നിയത് Cleveland State University ല്‍ പഠിച്ചുകൊണ്ടിരിക്കുമ്പോളാണ്. അദ്ദേഹമാണ് GreenField ലെ chief science officer.

NASA ല്‍ നിന്ന് നേരത്തേ വിരമിച്ച Sater, 1994 ല്‍ PhotoVolt എന്നൊരു ഗവേഷണ സ്ഥാപനം തുടങ്ങി. ചിലവുകുറഞ്ഞ സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കാനുള്ളമുഴുവന്‍ സമയ പ്രവര്‍ത്തനം. Space Act നിയമ പ്രകാരം NASAക്ക് സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ വകുപ്പുണ്ടായിരുന്നതു കൊണ്ട് അവര്‍ അദ്ദേഹത്തെ സഹായിക്കുന്നുണ്ടായിരുന്നു.

പുരപ്പുറത്തേ വലിയ സോളാര്‍ പാനലുകളെ മറന്നേക്കൂ, ചിപ്പുകള്‍ വരുന്നു.

ഓരോ ചിപ്പിലും 40 പാളി സോളാര്‍ സെല്ലാണ്. നഗ്നനേത്രങ്ങള്‍ക്ക് ഇവ അടുത്തടുത്ത് വരച്ച നേര്‍രേഖകള്‍ പോലെ തോന്നും. അത് അതി സാന്ദ്രീകൃതമായതിനാലാണ് ഉയര്‍ന്ന വോള്‍ട്ടേജ് ഉത്പാദിപ്പിക്കാന്‍ കഴിയുന്നത്.

പാന്‍ കേക്ക് പോലുള്ള ഒരു ഘടനയാണതിന്. ഓരോ GreenField സോളാര്‍ സാന്ദ്രീകരണിയിലും 200 ഇത്തരത്തിലുള്ള ചിപ്പുകള്‍ ഉണ്ടായിരിക്കും. ഓരോന്നും 10 ഇഞ്ച് X 1¾ ഇഞ്ച് വലിപ്പമുണ്ട്. 1,500 വാട്ട് അത് ഉത്പാദിപ്പിക്കും. ഈ സെല്ലുകള്‍ക്ക് 20% ദക്ഷതയുണ്ട്. സാധാരണ സോളാര്‍ സെല്ലുകള്‍ക്ക് 12% – 14% വരെയാണ് ദക്ഷത.

സാന്ദ്രീകരണി വ്യാപകമായി ഉത്പാദിപ്പിച്ചാല്‍ അതിന്റെ വില $6,000 ഡോളറില്‍ എത്തിക്കാന്‍ കഴിയും. ഇപ്പോള്‍ കമ്പനി $10,000 ഡോളറിന് 15 സാന്ദ്രീകരണി വിറ്റഴിച്ചിട്ടുണ്ട്. $6,000 ഡോളറില്‍ വിലയാകുമെങ്കില്‍ അത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഒരു വാട്ടിന് $4 ഡോളര്‍ വെച്ചാവും.

ഒഹായെവിലെ രണ്ട് വൈദ്യുത വിതരണക്കാര്‍, Duke Energy യും American Electric Power യും, GreenField സാന്ദ്രീകരണി പരീക്ഷ ആവശ്യത്തിനായി വാങ്ങാനുള്ള കാരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

Mentor നഗരം 10 Greenfield സാന്ദ്രീകരണി വാങ്ങി അവരുടെ senior center ല്‍ സാങ്കേതിക പ്രദര്‍ശനാര്‍ത്ഥം ഉപയോഗിക്കുന്നുള്ള നിര്‍മ്മാണം നടന്നുവരരുന്നു.

– from blog.cleveland.com

6 thoughts on “പുതിയ സൗരോര്‍ജ്ജ സാന്ദ്രീകരണി

  1. സുഹൃത്തേ, സോളാര്‍ പാനലുകളെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങള്‍ ‘സൗരോര്‍ജ്ജം’ എന്ന വിഭാഗത്തില്‍ കൊടുത്തിട്ടുണ്ട്.

  2. നന്ദി നവനീത്.
    2008/11/20 ലെ വാര്‍ത്തയാണിത്.
    ഒരു വാട്ടിന് ഒരു ഡോളറെന്ന സ്വപ്നം യാഥാര്‍തഥ്യമായന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.

    നാനോ സോളാറിനേക്കുറിച്ച് ഇതുവരെ വായിക്കാന്‍ സമയം കിട്ടിയിട്ടില്ല. ഏതായാലും നന്ദി.

Leave a reply to shelley മറുപടി റദ്ദാക്കുക