ജൈവ വസ്തുക്കള്‍ ജീര്‍ണ്ണിക്കുന്നതില്‍ നിന്നുണ്ടാകുന്ന വാതകമായ മീഥേന്‍ ഒരു ഹരിതഗൃഹ വാതകമാണ്. landfill ന് ജൈവ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഇത് ഉണ്ടാകുന്നതിനാല്‍ ഇതിനെ landfill gas (LFG) എന്നും വിളിക്കും. മെക്സിക്കോയുടെ ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ 10% ഈ landfill gas ആണ്. 40 ലക്ഷം നിവാസികളുള്ള Monterrey നഗരം. 2001 ല്‍ അവരുടെ Metropolitan Solid Waste Processing 4,500 ടണ്‍ മാലിന്യങ്ങളാണ് പ്രതിദിനം സംസ്കരിച്ച് അതില്‍നിന്നുള്ള മീഥേന്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇതുമൂലം മാലിന്യങ്ങളില്‍ നിന്നുള്ള മലിനീകരണം ഇല്ലാതാക്കാന്‍ കഴിഞ്ഞു, കൂടാതെ വൈദ്യുതിയും ഉത്പാദിപ്പിക്കാനായി.
സര്‍ക്കാരും സ്വകാര്യമേഖലയും കൂടിച്ചേര്‍ന്നാണ് ഈ സംരംഭം നടത്തുന്നത്. സാമ്പത്തികത്തിന്റെ ഒരു പങ്ക് Global Environmental Facility $50 ലക്ഷം ഡോളര്‍ നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. 7 മെഗാവാട്ടിന്റെ ഒരു നിലയം സ്ഥാപിച്ചു. അത് 21.4 കോടി ഘനമീറ്റര്‍ മീഥേന്‍ വൈദ്യുതിയാക്കി മാറ്റുന്നു. ഒരു മെട്രോ റയില്‍ ആണ് ഈ വൈദ്യുതി ഉപയോഗിക്കുന്നത്. ഇപ്പോള്‍ Monterrey ഈ പദ്ധതി വിപുലീകരിച്ച് 25 മെഗാവാട്ടിന്റെ നിലയമാക്കി മുന്‍സിപ്പാലിറ്റികളുടെ 80% വൈദ്യുതിയും ഇങ്ങനെ കണ്ടെത്താനാവും.
— സ്രോതസ്സ് treehugger
ആലുവയില്‍ ഇതുപോലൊരു നിലയം തുടങ്ങാന്‍ ഒരു സ്വകാര്യ വ്യക്തി ശ്രമിച്ച് അവിടെ നടന്ന ഒരപകടത്തില്‍ ജീവത്യാഗം ചെയ്തതായി കുറച്ചുനാള്‍ മുമ്പ് വായിച്ചിരുന്നു. ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര വിദഗ്ദ്ധസഹായം നല്‍കാന്‍ സര്‍ക്കാരിന് കഴിയാത്തതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്.
ഡാം കെട്ടാതെ, മരങ്ങളെ മുക്കിക്കൊല്ലാതെ, കുറച്ച് വെള്ളമെടുക്കാതെ, ടര്‍ബൈന്‍ കറക്കാതെ വൈദ്യുതി ഉണ്ടാക്കാന്‍ ധാരാളം വഴിയുണ്ടെന്ന് മന്ത്രി ബാലനും kseb യും അറിയുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.