അത്താഴത്തിനായി അവര്‍ പാട്ടുപാടുന്നു

മൂന്നു ചെറുപ്പക്കാര്‍ ബ്രിട്ടണിന് കുറുകെ കൈയ്യില്‍ പണമില്ലാതെ നടക്കുന്നു, വന്യപ്രദേശങ്ങളില്‍ ജീവിക്കുന്നു, അപരിചിതരുടെ ആതിഥ്യം സ്വീകരിക്കുന്നു. അവര്‍ വെറും eccentric ആണോ അതോ നമുക്ക് അവരില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ?

“ഞങ്ങളുടെ ഈ പ്രവര്‍ത്തിയെ ആളുകള്‍ ഇഷ്ടപ്പെടുന്നു,” 27 കാരനായ Ed പറഞ്ഞു. Ed നോടൊപ്പം സഹോദരന്‍ Ginger (25) ഉം സുഹൃത്ത് Will (26) ഉം ഉണ്ട്. മൂന്നു വര്‍ഷം മുമ്പ് പണവും മൊബൈല്‍ ഫോണുമില്ലാതെ കാല്‍നടയായി ഇവര്‍ വീടുവിട്ടതാണ്.

യൂറോപ്പില്‍ ഏറ്റവും കുറവ് കാല്‍ നടക്കാരും സൈക്കിള്‍ യാത്രക്കാരുമുള്ള രാജ്യമാണ് ബ്രിട്ടണ്‍. 1992 ല്‍ കാര്‍യാത്രകളുടെ പകുതി ആയിരുന്ന സൈക്കിള്‍-കാല്‍നടയാത്രകള്‍ 2004 എത്തിയപ്പോഴേക്കും അഞ്ചിലോന്നായാണ് കുറഞ്ഞത്. 20-ആം നൂറ്റാണ്ടിന്റെ ആദ്യ കാലത്തുണ്ടായിരുന്ന അതേ വേഗതയായ 11-13mph ല്‍ തന്നെയാണ് ഇപ്പോഴും ലണ്ടന്‍ നഗരം എന്ന യാഥാര്‍ത്ഥ്യം നിലനിക്കുന്ന അവസരത്തില്‍ ആണ് ഇങ്ങനെ സംഭവിക്കുന്നത്.

മാലിന്യ വിരുദ്ധ ആഹാര കമ്പനിയായ Unpackaged ന്റെ സ്ഥാപക Catherine Conway യുടെ അഭിപ്രായത്തില്‍, “ഇനിമേല്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള വണ്ടിയോട്ടമില്ല, വലിയ സപ്പ്ലൈ ചെയിന്‍ ഇല്ല, പകരം പ്രദേശികമായി ശേഖരിക്കുന്ന ആഹാര സാധനങ്ങള്‍ ആളുകള്‍ കാല്‍നടയായി പോയി വാങ്ങുന്നു. ഇതിലാണ് ഭാവി നിലനില്‍ക്കുന്നത്.” സ്കൂളിലേക്കും അടുത്തുള്ള കടകളിലേക്കും നമുക്ക് നടന്ന് പോകാം.

ബ്രിട്ടീഷ് ജീവിതത്തിന്റെ വേറൊരു വശം Ed ഉം Will ഉം Ginger ഉം കണ്ടെത്തി: പാട്ടിനോടുള്ള അടുത്ത ബന്ധം.പണത്തിന്റെ ആവശ്യം നേരിടുമ്പോള്‍ അവര്‍ ഇംഗ്ലീഷ് നാടോടി ഗാനങ്ങള്‍ ആലപിക്കും. പബുകളിലും town squares ഉം ഗ്രാമങ്ങളിലും അവര്‍പാട്ടുപാടും. എന്നാല്‍ അവിടങ്ങളിലെ പൊതുസ്ഥലത്ത് പാടുകയും ആടുകയും ചെയ്യുന്നതിന് ലൈസന്‍സ് വേണമെന്നുള്ളത് ഒരു പ്രശ്നമാണ്.

ജീവിക്കാന്‍ വേണ്ടി നടക്കുകയും അത്താഴത്തിനായി പാട്ടുപാടുകയും ചെയ്യുന്ന ജീവതരീതിയുമായി മൂവരും ഇണങ്ങിച്ചേര്‍ന്നിരിക്കുകയാണ്. ഒരു വെബ് സൈറ്റ് തുടങ്ങാനും ഡോക്കുമെന്ററി എടുക്കാനും അവര്‍ക്ക് പ്ലാനുണ്ട്. കൂടാതെ അരക്ക് കൊണ്ട് സീലു ചെയ്ത കത്തുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്ന പഴയ കാല messenger boys (നമ്മുടെ അഞ്ചല്‍ക്കാരേ പോലെ)പോലുളള പരിപാടിയും തുടങ്ങാനാഗ്രഹിക്കുന്നു. Ed ന്റേയും Ginger ന്റേയും ഭാവിയെക്കുറിച്ച് കുടുംബം “സാധാരണ രക്ഷാകര്‍ത്താക്കളുടെ വിഷമം” പ്രകടിപ്പിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു. എന്നാലും അവര്‍ തെരഞ്ഞെടുത്ത വഴി കഷ്ടപ്പാട് നിറഞ്ഞതാണെന്നും അതോടൊപ്പം സാഭല്യം നിറഞ്ഞതും രാജ്യത്തിന് മൊത്തത്തില്‍ ഗുണമുണ്ടാക്കുന്നതായും മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടു.

“എന്തിനാണ് ഇത് ചെയ്യുന്നതെന്ന ആളുകള്‍ ഞങ്ങളോട് ചോദിക്കാറുണ്ട്. അതിന്റെ ഉത്തരം ഞങ്ങള്‍ക്കറിയില്ല,” Will പറയുന്നു. “ഞങ്ങള്‍ ലോകം രക്ഷിക്കാന്‍ പോകുകയാണോ, അതോ പ്രസിദ്ധരാകാന്‍ വേണ്ടി ചെയ്യുന്നതാണോ, അതോ റോബിന്‍ ഹുഡിനെ അനുകരിക്കുകയാണോ? ഞങ്ങള്‍ക്കറിയില്ല. എന്നാല്‍ ഈ ജീവിതത്തേക്കുറിച്ച് ഒരു കാര്യം ഞങ്ങള്‍ പഠിച്ചു. അത് ഞങ്ങള്‍ പങ്ക് വെക്കാനാഗ്രഹിക്കുന്നു. നിങ്ങള്‍ കരുതുന്നതിനേക്കാളേറെ ലളിതമാണ് ജീവിതം.”

– from guardian, A Walk Around Britain

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )