പട്ടാളക്കാരുടെ യുഗം

അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ സൈനിക strategy പരാജയപ്പെടാന്‍ വേണിടി ഉണ്ടാക്കിയതാണെന്ന് ബ്രിട്ടീഷ് അംബാസിഡര്‍ ഒരു ഫ്രഞ്ച് പത്രത്തില്‍ പ്രസ്ഥാപിച്ചു. ഫ്രഞ്ച് നയതന്ത്രജ്ഞനില്‍നിന്ന് ചോര്‍ന്ന വിവരങ്ങളിലെ ഒരു ഭാഗമാണ് അംബാസിഡര്‍ Sherard Cowper-Coles ന്റെ NATO പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിമര്‍ശനം. സംയുക്ത രാജ്യങ്ങളുടെ സാന്നിദ്ധ്യം, പ്രത്യേകിച്ചും സൈനിക സാന്നിദ്ധ്യം, പരിഹാരങ്ങളേക്കാളേറെ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്,” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ കമാന്‍ഡര്‍ 10,000 ല്‍ അധികം വരുന്ന 3 ബ്രിഗേഡുകളെ ഉടന്‍ കാബൂളില്‍ വിന്യസിപ്പിക്കണം എന്ന് ആവശ്യപ്പെട്ടതിന്റെ തൊട്ടു പിറകേയാണ് ബ്രിട്ടീഷ് അംബാസിഡറുടെ വിമര്‍ശനം വന്നത്. അമേരിക്കക്കാര്‍ അഫ്ഗാനിസ്ഥാനില്‍ ശക്തമായ യുദ്ധം അഭിമുഖീകരിക്കുന്നു, അത് കൂടുതല്‍ മോശമാകാന്‍ സാദ്ധ്യതയുണ്ടെന്ന് ജനറല്‍ David McKiernan വാഷിങ്ടണില്‍ പത്രക്കാരോട് പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ യൂറോപ്യന്‍മാര്‍ കൂടുതല്‍ ശക്തമായ ബാങ്കിങ്ങ് നിയന്ത്രണം കൊണ്ടുവരും. ‘സ്വതന്ത്ര കമ്പോള’ അമേരിക്ക നിയന്ത്രണങ്ങള്‍ എടുത്തുകളയുകയാണ് ചെയ്യുന്നത്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ അമേരിക്ക അവരുടെ സഖ്യ കക്ഷികള്‍ പറയുന്നതു പോലും കേള്‍ക്കുന്നില്ല.

യാതൊരു ആസൂത്രണവുമില്ലാതെയാണ് അവര്‍ ഇറാഖില്‍ ഇടപെട്ടത്. ചെറിയ മനുഷ്യരാണ് അവിടെ കൊല്ലപ്പെടുന്നത്. ലക്ഷക്കണക്കിന് ഇറാഖികളും സാധാരണ അമേരിക്കക്കാരും. മറൈന്‍സില്‍ ചേരുന്ന പല കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹമുള്ളവരാണ്. എന്നാല്‍ അവര്‍ ഇറാഖില്‍ എന്നിപ്പെടുകയും കൊല്ലപെടുകയും ചെയ്യുന്നു. സാധാരണക്കാരായ ചെറിയ മനുഷ്യരാണ് എപ്പോഴും മരിക്കുന്നത്.

വംശിയ ഉന്‍മൂലനമാണ് നടക്കുന്നത്. ഇറാഖിലെ ഓരോ പ്രധാന നഗരങ്ങളിലും ഓരോ വിഭാഗക്കാരേയും സംരക്ഷിക്കാന്‍ അമേരിക്കക്കാര്‍ ഇപ്പോള്‍ മതിലുകള്‍ നിര്‍മ്മിക്കുകയാണ് . അത് സമൂഹത്തെ പലതായി വിഭജിച്ചു. രാജ്യം എന്നോരു സങ്കല്‍പ്പം അവിടെ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല.

നിങ്ങള്‍ ഒന്ന് പിന്‍തിരിഞ്ഞ് നോക്കുകയാണെങ്കില്‍ ഇങ്ങനെ തോന്നും. നമ്മള്‍ ആദ്യം അഫ്ഗാനിസ്ഥാനില്‍ പോയി. അവിടുത്തെ യുദ്ധം വിജയിച്ചു. പിന്നീട് നമ്മള്‍ ഇറാഖില്‍ പോയി. അവിടെയും വിജയിച്ചു. കുറച്ച് കഴിഞ്ഞ് ഇറാഖില്‍ പരാജയം അനുഭവിച്ചു. വീണ്ടും വിജയിക്കുമായിരിക്കാം. വീണ്ടും നമ്മള്‍ അഫ്ഗാനിസ്ഥാനില്‍ പോകുന്നു. ജയിക്കാന്‍ വേണ്ടി വീണ്ടും വീണ്ടും യുദ്ധം ചെയ്യേണ്ടിവരുന്നു. വീണ്ടും ഇറാഖിലേക്ക് പോകേണ്ടിവരും. എന്റെ റിപ്പോര്‍ട്ടില്‍ ഞാന്‍ ഇതിനെ വിളിക്കുന്നത് ഇറാഖിസ്ഥാന്‍ എന്നാണ്. പാകിസ്ഥാനിലേക്കും സൈനികര്‍ കാല്‍ വെച്ചുതുടങ്ങി. “നാം എന്തിനിത് ചെയ്യുന്നു?” എന്ന് ആരും ചോദിക്കുന്നില്ല. Sunday മാസികയിലെ ലേഖനത്തില്‍ ഞാന്‍ കണക്കാക്കിയത്. 12-ാം നൂറ്റാണ്ടിലെ കുരിശു യുദ്ധക്കാരുടെ 22 മടങ്ങ് സൈനികരാണ് ഇപ്പോള്‍ ഈ യുദ്ധങ്ങളില്‍ പങ്കെടുക്കുന്നത്.

ബാഗ്ദാദിലെ ഒരു ബേക്കറിക്കാരന്‍ എന്നോട് ഒരു ചോദ്യം ചോദിച്ചു. “നിങ്ങള്‍, പടിഞ്ഞാറന്‍ സൈന്യം, എന്തിനാണ് കസാഖിസ്ഥാനിലും താജികിസ്ഥാനിലും? എന്തിനാണ് നിങ്ങള്‍ Dushanbe ലെ ഫ്രഞ്ച് വിമാനത്താവളത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് അഫ്ഗാനിസ്ഥാനിലെ Helmand പ്രദേശത്ത് സഹായവുമായി നില്‍ക്കുന്നത്? എന്തിനാണ് നിങ്ങള്‍ പാകിസ്ഥാനിലേക്ക് പോകുന്നത്? എന്തിനാണ് നിങ്ങള്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും നില്‍ക്കുന്നത്? എന്തിനാണ് ടര്‍ക്കിയില്‍ നിങ്ങള്‍ ഉണ്ടാകുന്നത്? എന്തിനാണ് നിങ്ങള്‍ ജോര്‍ഡാന്‍, ഈജിപ്റ്റ്, അള്‍ജീരിയ തുടങ്ങിയ സ്ഥലത്തങ്ങളില്‍? തെക്കെ സഹാറയിലെ Tamanrasset ല്‍ എന്തിന് US Special Forces നിലയുറപ്പിക്കുന്നു? ബഹറിനില്‍ എന്തിന് നിങ്ങള്‍? ഒമാനില്‍ എന്തുകൊണ്ട് നിങ്ങള്‍ വന്നു? യെമനിലും നിങ്ങള്‍ ഉണ്ട്. എന്തിന്? ഏറ്റവും വലിയ അമേരിക്കന്‍ സൈനിക വിമാനത്താവളം ഖത്തറില്‍ ആണ്. എന്തിന് നിങ്ങള്‍ അവിടെ?” എനിക്ക് ഈ ചോദ്യങ്ങളുടെ ഉത്തരമില്ല.

കുറച്ചു ദിവസം മുമ്പ് West Coast ല്‍ ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞെട്ടിക്കുന്ന ഒരു സംഭവം നടന്നു. എന്റെ സമീപം ഉണ്ടായിരുന്ന ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ച ഒരു സ്ത്രീ ഇങ്ങനെ അഭിപ്രായപ്പെട്ടു. “മുസ്ലീങ്ങള്‍ ലോകം കീഴടക്കാന്‍ പോകുകയാണ്. ഫ്രാന്‍സിനെ ഇപ്പോള്‍ തന്നെ അവര്‍ കീഴ്പ്പെടുത്തി.” ഇത് എങ്ങനെ സംഭവിച്ചു. എങ്ങനെയോ നാം ഒരു ബ്രയിന്‍വാഷിങ്ങ് ട്രിപ്പിന് പോകുന്നുണ്ട് എന്ന് തോന്നിപ്പിക്കുന്നു. സാറാ പാലിന്‍ ഒക്കെ ഇറാക്കിലെ വിജയത്തേക്കുറിച്ച് പറയുന്നുണ്ട്. നിങ്ങള്‍ ഇറാഖില്‍ പോയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കത് തോന്നില്ല.

ബിന്‍ ലാദന്റെ ആദ്യകാല പ്രസ്ഥാവനകള്‍ ആരും കാര്യമായി എടുത്തില്ല. അയാള്‍ എപ്പോഴും കുരിശു യുദ്ധക്കാരെക്കുറിച്ച് പറയുമായിരുന്നു. അമേരിക്ക ഇറാഖിനെ ആക്രമിക്കുന്നതിന് മുമ്പ് ഒരു പ്രധാന പ്രസ്ഥാവന നടത്തിയിരുന്നു. ബാത്ത് പാര്‍യുമായി സഹകരിച്ച് ഇറാഖിലെ എല്ലാ മുസ്ലീങ്ങളും കുരിശു യുദ്ധക്കാര്‍ക്കെതിരെയുള്ള യുദ്ധത്തില്‍ അണിചേരണമെന്നായിരുന്നു പ്രസ്ഥാവന.12 – ാം നൂറ്റാണ്ടില്‍ Salahadin മുസ്ലീങ്ങളല്ലാത്ത പേര്‍ഷ്യക്കാനുമായി ചേര്‍ന്ന് കുരിശു യുദ്ധക്കാര്‍ക്കെതിരെ യുദ്ധത്തില്‍ പങ്കെടുത്തു. അമേരിക്ക ഇത് അവഗണിച്ചതു കൊണ്ടാണ് സായുധ കലാപങ്ങള്‍ക്ക് തുടക്കമായത്.

തെക്ക് പടിഞ്ഞാറന്‍ ഏഷ്യക്കാരേയും മുസ്ലീങ്ങളേയും സംബന്ധിച്ചടത്തോളം അമേരിക്കയുടെ പ്രസിഡന്റ് ആരെന്നുള്ളത് പ്രസക്തമല്ല. മദ്ധ്യ പൂര്‍‌വ്വേഷ്യയേക്കുറിച്ചുള്ള അമേരിക്കയുടെ നിലപാടില്‍ മാറ്റമൊന്നുമുണ്ടാകാന്‍ പോകുന്നില്ല.

താലിബാന്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിന്റെ പകുതി നിയന്ത്രിക്കുന്നു. Petraeus പറഞ്ഞത് ശരിയാണ്, പ്രശ്നങ്ങള്‍ കൂടുതല്‍ കൂടുതല്‍ വഷളാവുകയാണ്. ബ്രിട്ടീഷ് അംബാസിഡര്‍ Mr. Cowper-Coles നെക്കുറിച്ചും എന്റെ പുസ്തകത്തില്‍ പരാമര്‍ശം ഉണ്ട്. അദ്ദേഹം സൗദി അറേബ്യയുടെ അംബാസിഡറായിരിക്കുമ്പോള്‍ ബ്രിട്ടണ്‍ സൗദി അറേബ്യക്ക് വിറ്റ ആയുധങ്ങളുമായി ബന്ധപ്പെട്ട അഴുമതി കേസ് അഴുമതി വിരുദ്ധ സംഘത്തിന്റെ അന്വേഷണത്തില്‍ നിന്ന് ഒഴുവാക്കിപ്പിച്ചത് അദ്ദേഹമായിരുന്നു.

അഫ്ഗാനിസ്ഥാന്‍ വിജയിക്കാന്‍ പറ്റില്ല. താലിബാന്‍ അവ്യക്തമായ അതിര്‍ത്തി ലംഘിക്കുന്നുമില്ല. അവര്‍ ആ അതിര്‍ത്തി അംഗീകരിക്കുന്നില്ല. വിക്റ്റോറിയന്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഗുമസ്ഥന്‍ Sir Mortimer Durand ആണത് വരച്ചത്. അമേരിക്കയും പാകിസ്ഥാനും മാത്രം അത് അംഗീകരിക്കുന്നു.

കര്‍സായി സര്‍ക്കാര്‍ പരാജയമാണ്. അദ്ദേഹത്തിന് സ്വന്തം കൊട്ടാരത്തില്‍ മാത്രമേ അധികാരമുള്ളു. അതും അമേരിക്കന്‍ mercenaries ന്റെ സഹായത്തോടെ. ആ സര്‍ക്കാര്‍ മയക്കുമരുന്ന് രാജാക്കന്‍മാരുടേയും യുദ്ധ രാജാക്കന്‍മാരുടേയും കുറ്റവാളികളുടേയും സര്‍ക്കാരാണ്. കാന്തഹാര്‍ ഒരു നഷ്ടപ്പെട്ട നഗരം ആണ്. പടിഞ്ഞാറുകാരെ അവിടെ കണ്ടാല്‍ കൊന്നുകളയും. ഒരു സ്ത്രീക്കും ബുര്‍ഖ ഇല്ലാതെ അവിടെ പുറത്തു പോകാന്‍ കഴിയില്ല. സ്ത്രീ വിമോചനം, സമത്വം, ലിംഗ സമത്വം ഇവയൊക്ക് അവിടെ വരുമെന്ന് കരുതുന്നുണ്ടോ? അവിടെ നാം വിജയിക്കുമെന്ന് കരുതുന്നോ?

ഇറാന്‍ ഇസ്രായേലിനെ നശിപ്പിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത എപ്പോഴും കേള്‍ക്കുന്നു. എന്നാല്‍ അവരുടെ ആണവ ആയുധങ്ങള്‍കൊണ്ട് പാലസ്തീനെയാണ് തകര്‍ക്കാന്‍ പോകുന്നത്. തെക്കേ ഏഷ്യിലെ താലിബാന്‍ അനുഭാവികളേക്കൊണ്ട് നിറഞ്ഞ, ആണവ ബോംബുള്ള, സമുദ്രദീരത്തെ കൊച്ചുകുട്ടി മുതല്‍ പ്രസിഡന്റ് വരെ മൊത്തത്തില്‍ അഴുമതി നിറഞ്ഞ രാജ്യമാണ് പാകിസ്ഥാന്‍. ഇപ്പോള്‍ മാത്രമാണ് പാകിസ്ഥാന്‍ ശ്രദ്ധിക്കപ്പെടുന്നത്. എങ്ങനെയാണ് ഈ രാജ്യവുമായി ഇടപെടുന്നത്. അമേരിക്കന്‍ പട്ടാളക്കാര്‍ അവിടെ കാല്‍ വെച്ചപ്പോള്‍ Marriott Hotel പോട്ടിത്തെറിച്ചു.

നാം പറയാറുണ്ട് “വിജയം” എന്ന വാക്ക്. എന്നാല്‍ “മദ്ധ്യ പൂര്‍‌വ്വേഷ്യയിലെ ജനങ്ങളക്ക് നീതി” എന്നാണ് ശരിക്കുപയോഗിക്കേണ്ടത്. നീതി ലഭിച്ചെങ്കിലേ അതിന് മുകളില്‍ ജനാധിപത്യം നിര്‍മ്മിക്കാനാകൂ. അതിന് ശേഷം പട്ടാളക്കാരേ പിന്‍വലിക്കാം. നമ്മുടെ സൂപ്പര്‍ മാര്‍ക്കറ്റ് ഷെല്‍ഫില്‍ നിന്നും മനുഷ്യവകാശവും ജനാധിപത്യവും മദ്ധ്യ പൂര്‍‌വ്വേഷ്യയിലെ ജനങ്ങളക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നമ്മള്‍ പ്രവര്‍ത്തിക്കുന്നത് അപ്പാച്ചി ഹെലികോപ്റ്ററുകളും M1A1 ടാങ്കുകളുമായാണ്. മദ്ധ്യ പൂര്‍‌വ്വേഷ്യയില്‍ നിന്ന് സൈന്യത്തെ മൊത്തമായി പിന്‍വലിക്കുകയും ആ ജനങ്ങളുമായി ഗൗരവകരമായ രാഷ്ട്രീയ, സാമൂഹ്യ, മതപരമായ, സാംസ്കാരിക ബന്ധങ്ങളിലേര്‍പ്പെടുകയാണ് ഭാവി ക്ക് നല്ലത്. അത് നമ്മുടെ സ്ഥലമല്ല.

ഇനി ഇപ്പോഴത്തെ രീതി വിജയിച്ചെന്നു കരുതുക. എല്ലാം പഴയതുപോലെ സമാധാനമാകുമോ? ബാഗ്ദാദില്‍ നിന്ന് പാലായനം ചെയ്തവര്‍ക്ക് അവിടെ തിരിച്ചെത്തിയാല്‍ കൊന്നുകളുമെന്ന ഭീഷണി ഫോണ്‍ സന്ദേശങ്ങള്‍ ലഭിക്കുന്നു. അവര്‍ക്ക് തിരിച്ച് ബാഗ്ദാദില്‍ പോകാന്‍ കഴിയില്ല. രണ്ട് രാജ്യങ്ങളുടെ മാപ്പാണ് അവിടെ ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. ഇത് വിജയമല്ല. മദ്ധ്യ പൂര്‍‌വ്വേഷ്യയിലെ മൊത്തം ജനങ്ങളുടെ നാശമാണ്.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുദധം ചെയ്യുന്ന ജനറല്‍മാരുടെ കാര്യവും അങ്ങനെതന്നെയാണ്. പത്രക്കാരോട് എല്ലാം ഭംഗിയായി നടക്കുന്നു എന്ന് പറയാന്‍ നിര്‍ബന്ധിതരാകുന്നു. Rumsfeld നെ സല്യൂട്ട് ചെയ്യേണ്ടി വരുന്നു. പിരിഞ്ഞ് പോകുന്ന നിമിഷം തൊട്ട് Rumsfeld ന്റെ രാജി ആവശ്യപ്പെടുന്നു. എല്ലാം തെറ്റായിരുന്നുവെന്ന് അവര്‍ പറയുന്നു.

ചര്‍ച്ച, Robert Fisk, Amy Goodman, Juan Gonzalez.
Robert Fisk, ഗ്രന്ധകാരനും, പത്ര പ്രവര്‍ത്തകനുമാണ്. 3 ദശാബ്ദത്തിലേറെയായി മദ്ധ്യ പൂര്‍‌വ്വേഷ്യയില്‍ നിന്ന് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുന്നു. 11 പ്രധാന യുദ്ധങ്ങള്‍ കവര്‍ചെയ്തിട്ടുണ്ട്. ലോകത്തെ പ്രധാന വിദേശകാര്യ ലേഖകനാണദ്ദേഹം. British Press Awards ന്റെ International Journalist of the Year 7 പ്രാവശ്യം ആദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പൊള്‍ The Independent of London ന്റെ മദ്ധ്യ പൂര്‍‌വ്വേഷ്യ ലേഖകനായി പ്രവര്‍ത്തിക്കുന്നു. Pity the Nation: The Abduction of Lebanonand The Great War for Civilization: The Conquest of the Middle East എന്നതായിരുന്നു അദ്ദേഹത്തിന്റെ പഴയ പുസ്തകം. The Independent ലെ ലേഖനങ്ങളുടെ സമാഹാരമായ പുതിയ പുസ്തകത്തിന്റെ പേര് The Age of the Warrior എന്നാണ്.

— സ്രോതസ്സ് democracynow

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

One thought on “പട്ടാളക്കാരുടെ യുഗം

ഒരു അഭിപ്രായം ഇടൂ