എണ്ണയുടെ നിഷ്ഠൂരവാഴ്ച്ച

ഏറ്റവും ശക്തരായ, ഏറ്റവും ലാഭകരമായ, ഏറ്റവും രാഷ്ട്രീയ സ്വാധീനമുള്ള കമ്പനികളെയാണ് എണ്ണയുടെ നിഷ്ഠൂരവാഴ്ച്ചകൊണ്ട് ഉദ്ദേശിക്കുന്നത്. സര്‍ക്കാരുകള്‍ക്ക് മേല്‍ അവര്‍ നിഷ്ഠൂര ഏകാധിപത്യ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. അത് നമ്മേ ഭീകരമായ കാലാവസ്ഥാ മാറ്റത്തിനും പാരിസ്ഥിതിക ഉന്‍മൂലനത്തിനും യുദ്ധങ്ങളിലേക്കും എത്തിക്കുന്നു.

എന്തുകൊണ്ടാണ് എണ്ണവില കൂടുന്നത്? അവ ഇത്രയേറെ കൂടി, അവ വളരെ അസ്ഥിരവുമാണ് എന്തുകൊണ്ട്? സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ deregulation തന്നെയാണ് ഇവിടെയും പ്രശ്നം. അതേ deregulation തന്നെയാണ് Enron നെ ഇല്ലാതാക്കിയത്. (Enron നെ ഓര്‍ക്കുന്നുണ്ടോ?) ക്രൂഡ് ഓയിലിന്റെ futures markets(ഭാവിയില്‍ നടക്കാവുന്ന ഒരു കരാര്‍ ഓഹരിയായി ക്രയവിക്രയം നടത്തുന്ന സങ്കീര്‍മായ സാമ്പത്തിക കമ്പോളം) ന്റെ deregulation എണ്ണ ഭീമന്‍മാരും ബാങ്ക് ഭീമന്‍മാരും കൊണ്ടുവന്ന് ഭീമമായ ലാഭം കൈക്കലാക്കുകയാണ്.

രക്ഷപെട്ട ബാങ്കുകളായ Morgan Stanley, Goldman Sachs ഉം എണ്ണക്കമ്പനികളും നിയന്ത്രണമില്ലാത്ത futures exchange ന് തുടക്കം കുറിച്ചു. അതുമൂലം crude oil ന്റെ ഭൂരിഭാഗം futures ഉം ഇപ്പോള്‍ കച്ചവടം നടത്തപ്പെടുന്നു. അത് വില ആകാശംമുട്ടുന്നതാക്കി. ലോക സമ്പദ്ഘടനയെ ബാധിക്കുന്ന എണ്ണയുടെ നിയന്ത്രണം ഊഹക്കച്ചവടക്കാരുടെ കൈകളിലായി. അവരില്‍ കൂടുതല്‍ പേരും ബാങ്കുകളിലും എണ്ണകമ്പനികളിലും hedge funds ഉം ജോലി ചെയ്യുന്ന പഴയ Enron ഓഹരി കച്ചവടക്കാരാണ്.

ലോബിയിസ്റ്റുകള്‍, വക്കീലന്‍മാര്‍, തെരഞ്ഞെടുപ്പ്:എങ്ങനെയാണ് എണ്ണഭീമന്‍മാര്‍ ജനാധിപത്യത്തേ തകര്‍ക്കുന്നത്:

Exxon Mobil, Chevron, ConocoPhillips, BP/Shell, Marathon Valero ഇവരാണ് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന വലിയ എണ്ണകമ്പനികള്‍. യുദ്ധവ്യവസായം, മരുന്ന്, ബാങ്ക്, തുടങ്ങി ഏത് വ്യവസായവുമായി താരതമ്യം ചെയ്തു നോക്കിക്കോളൂ എണ്ണ വ്യവസായത്തിന്റെ ലാഭത്തിന്റെ ഏഴയലത്ത് വരില്ല. ലോക ചരിത്രത്തില്‍ ഏറ്റവും ലാഭം കൊയ്യുന്നവര്‍ എണ്ണ വ്യവസായികളാണ്.

അതുകൊണ്ട് ആ പണം സര്‍ക്കാരിന്റെ പല നിലകളിലേക്കും നുഴഞ്ഞ് കയറുന്നു. സംസ്ഥനതലം, ഫെഡറല്‍, അന്താരാഷ്ട്ര തുടങ്ങി പലയിടത്തേക്കും. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് മാത്രമല്ല ഈ പണം എത്തുന്നത്. മകെയിന്‍-പാലിന്‍ സഖ്യത്തിന് $16 ലക്ഷം ഡോളറാണ് എണ്ണക്കമ്പനികള്‍ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നല്‍കിയത്. ഒബാമക്ക് $12 ലക്ഷം ഡോളറും. തെരഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള സംഭാവന ഹിമാനിയുടെ അറ്റം മാത്രമാണ്. ലോബിയിങ്ങിലാണ് ശരിക്കും പണം ഒഴുകുന്നത്. എണ്ണകമ്പനികളുമായ ബന്ധം പോലും ഇവിടെ അറിയാന്‍ കഴിയില്ല.

American Petroleum Institute ഉം US Chamber of Commerce ഉം ആണ് എണ്ണ പണം കിട്ടുന്ന രണ്ട് സ്ഥാപനങ്ങള്‍. US Chamber of Commerce ആണ് വാഷിങ്ങ്ടണിലെ പ്രധാന ലോബിയിങ്ങ് സംഘം. ആ പണമാണ് തീരുമാനങ്ങള്‍ എടുപ്പിക്കുന്നത്. അതുകൊണ്ടാണ് “കാലാവസ്ഥാമാറ്റം ഒരു യഥാര്‍ത്ഥ പ്രശ്നമാണ്, അത് എന്റെ സംസ്ഥാനത്തേ ബാധിക്കുന്നു” എന്ന് ഗവര്‍ണര്‍ പാലിന്‍ പറയുകയും അതേസമയത്ത് തന്നെ തീരക്കടല്‍ എണ്ണ കിണറുകള്‍ കുഴിക്കാന്‍ പദ്ധതി തുടങ്ങുകയും ചെയ്യുന്നത്.

ഇത് എങ്ങനെ സംഭവിക്കുന്നു?

പണം. അതാണ് കാരണം. മകെയിനും ഒബാമയും തീരക്കടല്‍ എണ്ണകുഴിക്കലിന് ഇപ്പോള്‍ അനുകൂല അഭിപ്രായം പറയുന്നു. തീരക്കടല്‍ എണ്ണകുഴിക്കലിന്റെ ചിലവ് വളരെ കൂടുതലാണെന്നുള്ളതാണ് എതിര്‍പ്പിന്റെ ഒരു കാരണം. ഒരു Chevron ഉദ്യോഗസ്ഥന്‍ പറയുന്നത് അത് “a total crapshoot” ആണെന്നാണ്. ഒരു കിണറിന് $12 കോടി ഡോളറാവും. 80% ഉം ഉണങ്ങിയ കിണറായിരിക്കുമെന്ന് ബുഷ് സര്‍ക്കാരിന്റെ സമയത്തേ നമുക്കറിയാം. എന്നാലും എണ്ണകമ്പനികള്‍ ഇത് വീണ്ടും മുന്നോട്ടു കൊണ്ടുവരുന്നു. കുറച്ചെണ്ണ കിട്ടിയേക്കും. എന്നാലും എന്തിവര്‍ ഈ പാഴ് വേലക്ക് മുന്നോട്ടുവരുന്നു. കാരണം എണ്ണവിലയാണ്. എല്ലാവര്‍ക്കുമറിയാം എണ്ണവില കൂടുകയേയുള്ളു എന്ന്. തീരക്കടല്‍ കുഴിക്കാന്‍ അവര്‍ക്ക് അനുമതി ലഭിച്ചാല്‍ പുതിതായി കിട്ടുന്ന എണ്മ ഉള്‍പ്പടെ അവരുടെ കൈവശമുള്ള എണ്ണയുടെ അളവ് കൂട്ടിക്കാണിക്കാം. അങ്ങനെ ചെയ്താല്‍ ഓഹരികമ്പോളത്തില്‍ എവരുടെ ഓഹരിയുടെ വില കൂടും. അതിനാണവര്‍ ഈ പ്രയത്നമൊക്കെ ചെയ്യുന്നത്.

പരിസ്ഥിതിക്ക് ഇത് വലിയനാശമാണുണ്ടാക്കുന്നത്. ഗവര്‍ണര്‍ പാലിന്റെ പ്രസ്ഥാവന നോക്കൂ, തീരക്കടല്‍ “പരിശുദ്ധമായി”കുഴിക്കല്‍ (“clean” offshore drilling). “പരിശുദ്ധമായി” കല്‍ക്കരി എന്ന് പറയുന്നതുപോലുള്ള ഒരു തട്ടിപ്പാണിത്. 500 അടി താഴെ വരെ കുഴിച്ചാല്‍ മതിയെന്നാണ് അവര്‍ ആദ്യം പറഞ്ഞത്. ഇപ്പോള്‍ പറയുന്നത് 1,000 അടി മുതല്‍ 5,000 അടിവരെ വേണമെന്നാണ്. 500 അടിയോ അതിന് താഴേക്കൊ കുഴിച്ചാല്‍ മീഥേന്‍ പുറത്തുവരും. കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 20 ശക്തി കൂടിയ ഹരിത ഗൃഹ വാതകമാണ് മീഥേന്‍. പരിശുദ്ധമായ കുഴിക്കല്‍ എന്നൊരു സംഗതിയേയില്ല. ജനങ്ങളെ പാരിസ്ഥിതിക ദുരന്തങ്ങളില്‍ കുഴിച്ചുമൂടിയിട്ട് എണ്ണ കമ്പനികള്‍ക്ക് ഉയര്‍ന്ന ഓഹരികള്‍ വിറ്റഴിക്കാനുള്ള പരിശുദ്ധമായി പരിപാടിയാണിത്.

എന്തുകൊണ്ടാണ് എണ്ണവില ചാഞ്ചാടുന്നത്?

സാമ്പത്തിക കമ്പോളത്തിലെ അപകടങ്ങളാണ് എണ്ണവില അസ്ഥിരമാക്കുന്നത്. സാമ്പത്തിക കമ്പോളവും മറ്റ് കമ്പോളങ്ങളുമായി അഭേദ്യ ബന്ധമുണ്ട്. എണ്ണകമ്പനികള്‍, ബാങ്കുകള്‍, hedge funds ഇവരാണ് കൂടുതല്‍ ഊര്‍ജ്ജ കച്ചവടം നടത്തുന്നത്. ബാങ്കുകള്‍ ചിലപ്പോള്‍ എണ്ണ കമ്പനികളായി ആള്‍മാറാട്ടം നടത്താറുമുണ്ട്. Morgan Stanley യും Goldman Sachs ഉം എണ്ണപാടങ്ങള്‍, പൈപ്പ് ലൈനുകള്‍ തുടങ്ങിയവ വാങ്ങി എണ്ണ കമ്പനികളായി മാറി വരുമാനത്തിന്റെ അടിത്തറ ഉറപ്പിക്കുന്നു.

നിയന്ത്രണങ്ങളില്ലാത്ത കൃത്രിമം നിറഞ്ഞ എണ്ണ കമ്പോളത്തില്‍ ഊര്‍ജ്ജ കച്ചവടക്കാര്‍ ഏറ്റവും കൂടുതല്‍ ലാഭം നേടാന്‍ നടത്തുന്ന പരിശ്രമങ്ങളാണ് എണ്ണവിലയേ ചാഞ്ചാടിപ്പിക്കുന്നത്. ഇത് തുടര്‍ന്നുകൊണ്ടിരിക്കും. വില മൊത്തത്തില്‍ നോക്കിയാല്‍ കൂടുകയേ ചെയ്യൂ.

ഇതിനുമുമ്പ് 1981 ല്‍ ആയിരുന്നു എണ്ണവില ബാരലിന് $100 ല്‍ കൂടിയത്. അത് ആഗോളമാന്ദ്യത്തിന് കാരണമായി. നാം ഇപ്പോള്‍ മറ്റോരു ആഗോളമാന്ദ്യത്തിലൂടെ കടന്ന് പോകുകയാണ്. എണ്ണ വിലയും കൂടി. നാം നിയന്ത്രിക്കേണ്ട ഒരു വിഭവമാണ് എണ്ണ. ഭീമന്‍ എണ്ണകമ്പനികളും ഭീമന്‍ ബാങ്കുകളും കൃത്രിമം നടത്തുന്ന ഒന്നാകാന്‍ പാടില്ല. പകരം ആഗോള സാമൂഹ്യ താല്‍പ്പര്യങ്ങളാകണം ഇതിനെ നിയന്ത്രിക്കാന്‍

അമേരിക്കയേ ഊര്‍ജ്ജ സ്വയംപര്യാപ്തമാക്കണം എന്ന് സെനറ്റര്‍ മകെയിന്‍ വീണ്ടും വീണ്ടുപറയുന്നു. കൂടുതല്‍ കുഴിച്ചാല്‍ അത് കിട്ടുമെന്ന്. അത് വേറൊരു വിഷയമാണ്. എന്നാല്‍ എണ്ണക്ക് വേണ്ടിയുള്ള യുദ്ധങ്ങള്‍ അമേരിക്ക നടത്തുന്നു എന്ന് അദ്ദേഹം അംഗീകരിക്കുന്നു. അത് ചെയ്തില്ലായിരുന്നുവെങ്കില്‍ അമേരിക്കയില്‍ കൂടുതല്‍ എണ്ണകി​ണറുകള്‍ കുഴിക്കേണ്ടിവന്നേനേ എന്നതാണ് അദ്ദേഹം ഈ യുദ്ധങ്ങള്‍ക്ക് കണ്ടെത്തിയിരിക്കുന്ന ന്യായം. അമേരിക്ക എണ്ണക്ക് വേണ്ടിയുള്ള യുദ്ധങ്ങള്‍ നടത്തുന്നുവെന്നും അത് ഇനിയും മുന്നോട്ട് കൊണ്ടുപോകുമെന്നും നമുക്ക് ഇതില്‍ നിന്ന് മനസിലാക്കാം.

ഇറാഖിലെ അധിനിവേശം അമേരിക്കക്ക് എണ്ണ കിട്ടാന്‍ വേണ്ടി നടത്തിയ യുദ്ധമല്ല. പകരം Exxon, Chevron, ConocoPhillips, BP/Shell തുടങ്ങിയ എണ്ണഭീമന്‍മാര്‍ക്ക് ഇറാഖിലെ എണ്ണപാടങ്ങള്‍ സ്വന്തമാക്കാന്‍ വേണ്ടി നടത്തിയ യുദ്ധങ്ങളാണ്. എണ്ണയുടെ രണ്ടാമത്തെ വലിയ ശേഖരമാണ് ഇറാഖിലുള്ളത്. ഇറാന്‍, ഇറാഖ്, സൗദി അറേബ്യ ഇവിടങ്ങളിലാണ് എണ്ണ ഇനി അവശേക്കുന്നത്. ആഫ്രിക്കയിലും വെനസുലയിലും കുറച്ചുണ്ട്. അതുകൊണ്ടാണ് ബുഷ് ഭരണകൂടം AFRICOM തുടങ്ങിയത്.

ആഫ്രിക്കക്ക് വേണ്ടി പുതിതായി അമേരിക്ക തുടങ്ങിയ US Defense Central Command ആണ് AFRICOM. ഇത് ആഫ്രിക്കയിലെ എണ്ണയുടെ നിയന്ത്രണത്തിന് വേണ്ടിയുള്ളതാണെന്ന് ബുഷ് ഭരണകൂടത്തിലെ അംഗങ്ങളും ജനറല്‍മാര്‍ പോലും അംഗീകരിക്കുന്നകാര്യമാണ്.

ഇറാഖിലെ യുദ്ധം അവസാനിപ്പിക്കാനും, ഇറാനില്‍ യുദ്ധമുണ്ടാകാതിരിക്കാനും എണ്ണക്ക് വേണ്ടി ലോകംമുഴുവന്‍ യുദ്ധക്കളമാക്കാതിരിക്കാനും നാം ഭീമന്‍ എണ്ണകമ്പനികളെ നിയന്ത്രിച്ചേ മതിയാകൂ. അവരുടെ അതിലാഭം രാഷ്ട്രീയ തീരുമാനങ്ങളെ നിയന്ത്രിക്കാന്‍ പാടില്ല.

ഇതിന് ധാരാളം വഴികളുണ്ട്. രണ്ടെണ്ണം വളരെ നിസാരമാണ്. Oil Change International പ്രസ്ഥാനം ആവശ്യപ്പെടുന്നത് എണ്ണയും സര്‍ക്കാരും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുക എന്നതാണ്. 1990s ലെ വിജയകരമായ പുകയില കമ്പനി വിരുദ്ധ സമരം പോലെ ഇത് ചെയ്യണം. ജനപ്രതിനിധികള്‍ പുകയില പണം സ്വീകരിക്കുന്നത് വിഷം കഴിക്കുന്നതിന് തുല്യമായി. അവര്‍ ആ പണം വാങ്ങാതെയായി. അങ്ങനെ തകര്‍ക്കാന്‍ പറ്റില്ലെന്നു കരുതിയിരുന്ന പുകയില വ്യവസായത്തിനെതിരെ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരാന്‍ തുടങ്ങി. എണ്ണയും അതുപോലുള്ള ഒരു വിഷ വസ്തുവാണ്. അതിനേട് തീവൃമായ ഒരു അടിമത്തം ജനങ്ങളില്‍ ഉണ്ട്. എണ്ണ പണം വാങ്ങാത്ത പ്രതിനിധികളെ തെരഞ്ഞെടുക്കയും എണ്ണ പുരണ്ട പ്രതിനിധികളെ തള്ളിക്കളയുകയും വേണം.

ലോബിയിങ്ങിന് നിയന്ത്രണം കൊണ്ടുവരണം. എണ്ണയുടെ ഉപഭോഗം കുറക്കണം, ബദല്‍ ഊര്‍ജ്ജമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും പൊതു ഗതാഗതമാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുകയും വേണം. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് Standard Oil നെ വിഭജിച്ച് ചെറുതാക്കിയതുപോലെ ഇപ്പോഴത്തേ കമ്പനികളേയും വിഭജിക്കണം.

Antonia Juhasz talking.

Antonia Juhasz, author of the new book The Tyranny of Oil: The World’s Most Powerful Industry—And What We Must Do to Stop It. Her previous book, The Bush Agenda: Invading the World, One Economy at a Time. She is fellow with Oil Change International and the Institute for Policy Studies.

– from democracynow

ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങളുടെ 30-40% പുറത്തുവരുന്നത് എണ്ണ ഉപയോഗിച്ചുള്ള ഗതാഗതത്തില്‍ നിന്നാണ്.
താങ്കളുടെ എണ്ണ ഉപഭോഗം കുറക്കുക. പൊതു ഗതാഗത മാര്‍ഗ്ഗങ്ങളും വൈദ്യുത വാഹനങ്ങളും ഉപയോഗിക്കുക.

4 thoughts on “എണ്ണയുടെ നിഷ്ഠൂരവാഴ്ച്ച

  1. നെഹ്രുവിന്റെ കാലത്ത് വാഹന
    നിര്‍മ്മാണത്തിനേര്‍ പ്പെടുത്തിയ
    കനത്ത നിയന്ത്രണങ്ങളെന്തിനെന്ന്
    എല്ലാവര്‍ക്കും മനസ്സിലായിതുടങ്ങി

  2. ജഗദീശ്,
    നിങ്ങളുടെ എല്ലാ ലേഖനങ്ങളും വായിയ്ക്കാറ്ണ്ട്.
    വൈദ്യുതോൽ‌പ്പാദനം, B O T Highway, Enviornamental issues തുടങ്ങിയ വിഷയങ്ങളിൽ താങ്കളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു. Energy and Power generation വിഷയത്തിൽ ഒരു അഭിപ്രായ രൂപീകരണത്തിനായി താങ്കളുടെ ഒരു openion കിട്ടിയാൽ നന്നായിരുന്നു. മെയിൽ ചെയ്യ്താൽ മതിയൊ?

ഒരു അഭിപ്രായം ഇടൂ