David Cay Johnston സംസാരിക്കുന്നു:
Fannie Mae യും Freddie Mac ഉം ഒരു ലോണും കൊടുത്തിട്ടില്ല. അവര്‍ ഇവിടെ നടന്ന കാര്യങ്ങളില്‍ പങ്കെടുക്കുകമാത്രമാണ് അവര്‍ ചെയ്തത്. ശരിക്കും യഥാര്‍ത്ഥ കുഴപ്പം “deregulation” എന്ന് വിളിക്കുന്ന പരിപാടിയായിരുന്നു.
എന്നാല്‍ deregulation എന്നൊരു സംഭവം തന്നെയില്ല, എല്ലാത്തിനും നിയമങ്ങള്‍ (rules) ഉണ്ട്. ഫുട്ബോള്‍ കളി നോക്കൂ. പന്തിന് എത്ര കുത്തിക്കെട്ട് ഉണ്ടെന്ന് വരെ നിയമുണ്ട്. കഴിഞ്ഞ 30 വര്‍ഷങ്ങളായി അമേരിക്കയില്‍ നടന്ന deregulation ല്‍ പണക്കാര്‍ക്ക് കൂടുതല്‍ പണം കിട്ടുന്നതിന് അനുകൂലമായ പുതിയ നിയമങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്.
മോശമായ കടംകൊടുക്കല്‍ രീതികളെ പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങളും പണം കടം കൊടുക്കുന്ന ഉദ്യോഗസ്ഥനെ റിസ്കിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് നീക്കം ചെയ്തതും കാര്യങ്ങള്‍ വഷളാക്കി. റിസ്കും ഉത്തരവാദിത്തവും പരസ്പരം ബന്ധപ്പെട്ടതാണെന്നാണ് നാം സാധാരണ കേള്‍ക്കുന്നത്. എന്നാല്‍ അവര്‍ ഇതിനെ വേര്‍പെടുത്തി. നിങ്ങള്‍ ഒരു ബാങ്കാണെന്ന് കരുതുക. ലോണ്‍ കൊടുക്കേണ്ടിവരുമ്പോള്‍ അത് വാങ്ങുന്ന ആണിന് ആ പണവും അതിന്റെ വലിശയും തിരിച്ച് അടക്കാന്‍ കഴിയുമോ എന്ന് നിങ്ങള്‍ വളരേറെ ശ്രദ്ധിക്കം. എന്നാല്‍ നിങ്ങള്‍ കൊടുക്കുന്ന ലോണിനെ സെക്യൂരിറ്റീസ് ബോണ്ടുകളായി പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് വില്‍ക്കാന്‍ കഴിഞ്ഞെന്ന് കരുതുക. അപ്പോള്‍ റിസ്ക് ആരുടെ തലയിലായി? പെന്‍ഷന്‍ ഫണ്ടുകളെ നിലനിര്‍ത്തുന്നത് നികുതി ദായകരുടെ പണം ഉപയോഗിച്ചാണ്. അങ്ങനെയുള്ള അവസരത്തില്‍ ലോണ്‍ നല്ലതാണോ ചീത്തയാണോ എന്ന് നിങ്ങള്‍ നോക്കില്ല. കാരണം റിസ്ക് ഇപ്പോള്‍ ജനങ്ങളുടെ തലയിലാണ്. കൂടാതെ നിങ്ങള്‍ക്ക് ലോണ്‍ കൊടുക്കുന്നതു വഴി വലിയ ഫീസും കിട്ടുന്നു. ലോണ്‍ എത്രത്തോളം വിഷലുപ്തമാകുന്നുവോ അത്രത്തോളം അത് തിരിച്ചടക്കാനുള്ള സാദ്ധ്യത കുറയുകയും നിങ്ങളുടെ ഫീസ് അത്രത്തോളം കൂടുകയും ചെയ്യും. ഇതിനെയാണ് ചുരുക്കത്തില്‍ deregulation എന്ന് വിളിക്കുന്നത്. ഇതാണ് ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്.
വളരെ വലിയ പ്രശ്നമാണ് ഇതുണ്ടാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇത് പരിഹരിക്കില്ല. രാഷ്ട്രീയക്കാര്‍ നിങ്ങളുടെ പണം മുകളിലുള്ളവരിലേക്ക് ഒഴുക്കാനുള്ള പരിപാടികള്‍ നോക്കുകയാണ്. പണമുള്ളവരില്‍ നിന്ന് പണം ശേഖരിച്ച് താഴെയുള്ള പാവപ്പെട്ടവരിലേക്ക് പകരുന്നു എന്നത് മിദ്ധ്യാ ധാരണയാണ്. ഈരീതി ശരിയല്ല എന്നാണ് കഴിഞ്ഞ 30 വര്‍ഷങ്ങളിലെ 42 ഓളം ബാങ്ക് തകര്‍ച്ചയില്‍ നിന്ന നമുക്ക് മനസിലാക്കാവുന്നത്. എന്നാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ വേണ്ട വലിപ്പം സര്‍ക്കാരിനുമില്ല.
കൃത്രിമമായി ഊതിവീര്‍പ്പിച്ചതായിരുന്നു ഈ assets. വീടിന്റെ വിലയുടെ 125% അധിമാണ് ഭവനവായ്പകള്‍. $40,000 ന്റെ SUV വാങ്ങാന്‍ വരുന്നവന് $65,000 ന്റെ ലോണ്‍ ലഭിക്കും. ഇതായിരുന്നി പ്രധാന പ്രശ്നം. ഈ assets ന്റെ വില കുത്തനെ ഇടിഞ്ഞു. വളരെ മോശമായ രീതികള്‍. സെനറ്റര്‍മാരുടെ ചിന്താഗതിയാണ് ശ്രദ്ധേയം. രണ്ടു കൂട്ടരും പറയുന്നത് ഇത് കമ്പോള മുതലാളിത്തമാണെന്നാണ്. എന്നാല്‍ ഇത് കോര്‍പ്പറേറ്റ് സോഷ്യലിസമാണ്.
ഞാന്‍ bailout ന് എതിരാണ്. സര്‍ക്കാര്‍ ഒന്നും ചെയ്യേണ്ട എന്നല്ല പറഞ്ഞത്. പണമുള്ളവര്‍ക്ക് വിശ്വാസമില്ലാത്തതിനാല്‍ credit market ലേക്ക് പണം നിക്ഷേപിക്കുന്നില്ല എന്നതാണ് പ്രശ്നമെന്നാണ് അവര്‍ പറഞ്ഞത്. അതുകൊണ്ട് സര്‍ക്കാര്‍ 70,000 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചു. എന്നാണ് അവര്‍ അത് ചിലവാക്കാന്‍ പോകുന്നത്? ഇത് Goldman Sachs ന്റെ പരിപാടിയാണ്. Wall Street ലെ സുഹൃത്തുക്കളെ സംരക്ഷിക്കാനുള്ള Goldman Sachs ന്റെ പഴയ തലവന്‍ നടത്തുന്ന പരിപാടി.
സാമ്പത്തിക ശാസ്ത്രജ്ഞര്‍ മുന്നോട്ട് വെക്കുന്ന മറ്റ് പരിഹാരങ്ങള്‍ ധാരാളമുണ്ട്. അതിലൊന്ന് നമുക്ക് പുതിയ bankruptcy code നിര്‍മ്മിക്കുക എന്നതാണ്. ആളുകള്‍ക്ക് bankruptcy കോടതിയില്‍ പോകാം. പുതിയ വിധി അവിടെനിന്ന് നേടാം. ഭവനവായ്പ പുതുക്കാം. വളരെ മോശമായതാണെങ്കില്‍ ജപ്തിചെയ്യാം.
ഈ തകര്‍ച്ച മറികടക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് ചര്‍ച്ചകണൊന്നും നടന്നില്ല. bailout പദ്ധതി മാത്രമാണ് കോണ്‍ഗ്രസ് കേട്ടത്. ആരില്‍ നിന്നും testimony ഒന്നും കേട്ടില്ല. ആകെ ഈ പദ്ധതിക്കാരായ രണ്ടുപേരുടെ വാക്കുകള്‍ മാത്രം കേട്ടു.
മാധ്യമങ്ങള്‍ ഇത് പ്രസിദ്ധപ്പെടുത്തിയതും തെറ്റായാണ്. ഒരു ദിവസത്തെ ഓഹരി കമ്പോളത്തില്‍ ഏറ്റവും തകര്‍ച്ച നേരിട്ടതന്നാണ് എന്ന് മിക്ക മാധ്യമങ്ങളും പ്രചരിപ്പിച്ചു. എന്നാല്‍ ഇത് ആദ്യത്തേതല്ല. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ മൂന്നാമത്തേതാണിത്. ഇപ്പോള്‍ ഇത് വലിയ കഥയായി. എന്തുകൊണ്ടിവര്‍ സത്യം ജനങ്ങളോട് പറയുന്നില്ല? അവരാണ് ഇതിലേക്ക് ജനങ്ങളെ വലിച്ചിഴച്ചത്. അതാണ് കാരണം.
അധികാരികള്‍ ഒരു പദ്ധതിയുമായി വരുന്നു. അത് പരിശോധിച്ച് നോക്കേണ്ട കടമ മാധ്യമങ്ങള്‍ക്കുണ്ട്. സംശയം എന്ന ഒരു വികാരം വാഷിങ്ടണിലെ മാധ്യമക്കാര്‍ക്കില്ല. അതാണ് ഇറാഖ് യുദ്ധത്തിലെത്തിച്ചത്. സര്‍ക്കാരിനറിയാം ഇറാഖില്‍ weapons of mass destruction ഇല്ലെന്ന്. എന്നാല്‍ മാധ്യമക്കാര്‍ ഒരു സംശയവുമില്ലാതെ സര്‍ക്കാരിന്റെ പ്രചരണത്തെ പിന്‍തുണച്ചു. ജേണലിസത്തിന്റെ അടിസ്ഥാന നിയമങ്ങളിലൊന്നാണ് പരിശോധിച്ചു നോക്കുക എന്നത്. എന്നാല്‍ അവര്‍ വാര്‍ത്താ പരസ്യ പ്രചരണ തന്ത്രമാണ് നടത്തുന്നത്.
ഈ subprime mortgage പ്രശ്നമാണോ ലോക സാമ്പത്തിക പ്രതിസന്ധിക്ക് കാരണം?
പ്രശ്നത്തിനടിസ്ഥാനം അതാണ്. എന്നാല്‍ മൂല കാരണം കൂടതല്‍ ആഴത്തിലുള്ളതാണ്. Wall Street കൃത്രിമമായി ഊതി പെരിപ്പിച്ച assets ആണ് പ്രശ്നങ്ങളുടെയെല്ലാം കേന്ദ്രം. Lehman Brothers തകരാന്‍ Secretary Paulson അനുവദിച്ചത് പ്രശ്നങ്ങളുടെ ഒരു തുടക്കമായിരുന്നു. അത് എല്ലാവരേയും പേടിപ്പിച്ചു. നാം ജീവിക്കുന്നത് പരസ്പരം കൂടിക്കലര്‍ന്ന ആഗോള സമ്പദ്ഘടനയിലാണ്. ഈ തെറ്റായ പ്രവണതകള്‍ മറ്റുള്ള രാജ്യങ്ങളും പിന്‍തുടരുന്നുണ്ട്. അവര്‍ക്ക് ഇതേ ഫലമായിരിക്കും ഉണ്ടാകുക.
ഭാവിയിലെ Social Security ക്ക് വേണ്ടി അമേരിക്കക്കാര്‍ നല്‍കുന്ന നികുതി പണക്കാരായ അമേരിക്കക്കാര്‍ക്ക് നികുതിയിളവ് നല്‍കാന്‍ ചിലവഴിച്ചു. ഇപ്പോഴത്തെ bailout സാധാരണക്കാര്‍ നല്‍കുന്ന നികുതിപ്പണം സമ്പന്നരിലേക്ക് ഒഴുക്കും.
അമേരിക്കന്‍ സമ്പദ്ഘടനക്ക് കാര്യമായ തകരാറുണ്ട്. ഒരു സുസ്ഥിര സമൂഹം നിര്‍മ്മിക്കാനോ, ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാനോ മറ്റോ അല്ല ഇവിടെ നികുതി ദായകരുടെ നികുതി പണം ഉപയോഗിക്കുന്നത്. പകരം പണക്കാര്‍ക്ക് കൂടുതല്‍ പണം സമ്പാദിക്കാനും യുദ്ധത്തിനുമൊക്കെയാണ് ഇവിടെ നികുതി പണം ചിലവാക്കുന്നത്. അടിസ്ഥാനമായ മാറ്റത്തിനൊന്നും ആരും ഇവിടെ പ്രവര്‍ത്തിക്കുന്നില്ല.
ആരോഗ്യസംരക്ഷണം അമേരിക്കകാരുടെ ഒരു privilege ആണോ, അവകാശമാണോ, അതോ ഉത്തരവാദിത്തമാണോ?
എങ്ങനെയാണ് നമുക്ക് ചിലവ് കുറഞ്ഞ ആരോഗ്യസംരക്ഷണം ലഭ്യമാക്കേണ്ടത് എന്നതാണ് ശരിയായ ചോദ്യം. ആരോഗ്യസംരക്ഷണത്തെ ലാഭമുണ്ടാക്കുന്ന ഒരു ബിസിനസ് ആക്കുന്നത് നമ്മേ ഒട്ടും സഹായിക്കില്ല. യൂറോപ്പിലെ സമ്പന്ന രാജ്യങ്ങള്‍ ആരോഗ്യസംരക്ഷണം നല്ലരീതിയില്‍ ചെയ്യുന്നുണ്ട്. ആരോഗ്യസംരക്ഷണത്തെ ഒരു പൊതു സേവനമായാണ് കാണേണ്ടത്.
David Cay Johnston, talking with Amy Goodman.
David Cay Johnston, former investigative journalist for the New York Times. He won a Pulitzer Prize in 2001 for his running investigation of the tax system. His latest book is titled Free Lunch: How the Wealthiest Americans Enrich Themselves at Government Expense (and Stick You with the Bill). He is also author of the bestselling book Perfectly Legal: The Covert Campaign to Rig Our Tax System to Benefit the Super Rich—and Cheat Everybody Else.
– from democracynow
ഇത് തന്നെയാണ് നമ്മുടെ നാട്ടിലും നടക്കുന്നത്.
രസകരമായ ഒരു സംഭവം ഉണ്ട്. സാമ്പത്തിക തകര്‍ച്ച ഉണ്ടാകുന്നതിന് തൊട്ട് മുമ്പ് Henry Paulson ഇന്‍ഡ്യയില്‍ വന്നിരുന്നു. എന്തിനാണെന്ന് അറിയേണ്ടെ, ഇന്‍ഡ്യയെ സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശിക്കാനും നമ്മുടെ സാമ്പത്തിക രംഗത്തെ മാറ്റി മെച്ചപ്പെട്ടതാക്കാനും. രണ്ട് കാലിലും മന്തുള്ളവന്‍ മന്തില്ലാത്തരെ ചികില്‍സിക്കാന്‍ വന്നതുപോലെ. ഇപ്പോഴും IMF payroll ല്‍ ഉള്ള മന്‍മോഹനും കൂട്ടരും രാജ്യത്തെ ഒറ്റുകൊടുക്കുകയാണ്.
അതെ, കമ്പോള മുതലാളിത്തമല്ല, കോര്‍പ്പറേറ്റ് സോഷ്യലിസമാണ് ഇന്ത്യയിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
കോര്‍പ്പറേറ്റ് സോഷ്യലിസം എന്ന വാക്കിന് ശക്തി പോരാ. ശരിക്കും ദാരുണ മുതലാളിത്തം ആണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.