
ഈ വര്‍ഷം മിത്സുബിഷി മോട്ടോര്‍ കോര്‍പ്പറേഷന്‍ 2000 i-MiEV വൈദ്യുത വാഹങ്ങള്‍ ജപ്പാനില്‍ ഇറക്കും എന്ന് പ്രസിഡന്റ് Osamu Masuko പറഞ്ഞു.
2010 ല്‍ 4000 യൂണീറ്റും ഉത്പാദിപ്പിക്കും. കൂടുതല്‍ വാഹങ്ങളും ജപ്പാനില്‍ ¥30 ലക്ഷം യെന്‍ (US$27,530) വിലക്കാണ് വിറ്റഴിക്കുന്നത്. 2010 ന് ശേഷം വില കുറക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.
എന്‍ജിന് 47 kW ശക്തിയാണ് ഉള്ളത്. 4 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇതിന്റെ കൂടിയ വേഗത 130 km/h ആണ്. ഇതിന് മുമ്പുള്ള MIEV വണ്ടികള്‍ in-wheel motor സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതായിരുന്നു. വീലുകളില്‍ ഘടിപ്പിച്ചിട്ടുള്ള 4 മോട്ടോര്‍ ഉപയോഗിച്ച് ട്രാന്‍സ്മിഷന്‍, ഷാഫ്റ്റ്കള്‍ ഡിഫറന്‍ഷ്യല്‍ ഗിയര്‍ തുടങ്ങിയ സങ്കീര്‍ണ്ണ ഉപകരണങ്ങള്‍ ഒഴുവാക്കാന്‍ അതിന് കഴിഞ്ഞു. എന്നാല്‍ പുതിയ i MiEV ഒറ്റ മോട്ടോര്‍ ആണ് ഉപയോഗിക്കുന്നത്. ചിലവ് കുറക്കാനുള്ള ശ്രമമാകാം.
ഒക്റ്റോബറില്‍ യൂറോപ്പില്‍ റോഡ് പരീക്ഷണത്തിനായി ഇറക്കും. 12 വാഹനങ്ങളായിരിക്കും പരീക്ഷണത്തിനായി ഉപയോഗിക്കുക.
– from greencarcongress