സുസ്ഥിര മത്സ്യബന്ധനം

ചെറുകിട മത്സ്യബന്ധനം വന്‍കിട യന്ത്രവത്കൃത മത്സ്യബന്ധനത്തിന്റത്ര തന്നെ ഉത്പാദനം നടത്തുണ്ട്. അത് വന്‍കിടക്കാര്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ എട്ടിലൊന്ന് മാത്രമേ ഉപയൊഗിക്കുന്നുള്ളു. എന്നാല്‍ അവര്‍ക്ക് വേണ്ടത്ര സബ്സിഡികളോ സഹായങ്ങളോ ലഭിക്കുന്നില്ലെന്ന് University of British Columbia പഠനം ചൂണ്ടിക്കാണിക്കുന്നു.

15 മീറ്ററോ അതില്‍ താഴയോ നീളമുള്ള വള്ളങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന മത്സ്യബന്ധനത്തേയാണ് ചെറുകിട മത്സ്യബന്ധനം എന്ന് വിളിക്കുന്നത്. സുസ്ഥിര മത്സ്യബന്ധനത്തിന് അനുയോജ്യമാണ് ഇത്തരം വള്ളങ്ങള്‍. Conservation Biology എന്ന മാസികയില്‍ UBC Fisheries Centre ന്റെ ഡയറക്റ്റര്‍ Daniel Pauly പറഞ്ഞതാണിത്.

വന്‍കിട മത്സ്യബന്ധനക്കാര്‍ക്കും ചെറുകിടക്കാര്‍ക്കും ലഭിക്കുന്ന സബ്സിഡികളേക്കുറിച്ച് അവര്‍ പഠനം നടത്തിയിരുന്നു. ചെറുകിടക്കാര്‍ക്കു് ലഭിക്കുന്നതിന്റെ 200 മടങ്ങ് ഇന്ധന സബ്സിഡി വന്‍കിടക്കാര്‍ക്ക് ലഭിക്കുന്നതായി പഠനം കണ്ടെത്തി.

“ലോകത്ത് മൊത്തം 1.2 കോടി ചെറുകിട മീന്‍പിടുത്തക്കാരും 5 ലക്ഷം വന്‍കിട വ്യാവസായിക മീന്‍പിടുത്തക്കാരുമുണ്ട്. ചെറുകിടക്കാര്‍ കുറവ് ഇന്ധനം മാത്രം ഉപയോഗിച്ചുള്ള മത്സ്യബന്ധന രീതികളാണ് അവലംബിക്കുന്നത്,” UBC Fisheries Centre ലെ Jennifer Jacquet പരഞ്ഞു.

ചെറുകിടക്കാര്‍ ശ്രദ്ധാപൂര്‍‌വ്വമാണ് വലകളും മറ്റും തെരഞ്ഞെടുക്കുന്നത്. സമുദ്ര പരിസ്ഥിതിക്ക് ദോഷം വരാത്ത മീന്‍പിടുത്ത മാര്‍ഗ്ഗങ്ങളവര്‍ ഉപയോഗിക്കുന്നതിനാല്‍ മീനുകളെ നഷ്ടപ്പെടുത്തിന്നില്ല. എന്നാല്‍ വന്‍കിടക്കാര്‍ വലിയ പരിസ്ഥിതി നാശമുള്‍ാക്കുകയും പിടിച്ച മീനുകളില്‍ ധാരാളം ഉപയോഗനില്ലാത്തിനാല്‍ അവയുടെ നാശത്തിന് കാരണമാകുന്നു. 80 ലക്ഷം മുതല്‍ 2 കോടി ടണ്‍ ഉപയോഗമില്ലാത്ത ചത്ത മീനുകളെ വന്‍കിടക്കാര്‍ പ്രതിവര്‍ഷം കടലില്‍ തള്ളുന്നുണ്ട്. ഉപയോഗമുള്ള മീനുകളില്‍ 3.5 കോടി ടണ്‍ എന്ന തോതിലാണ് ഇല്ലാതാവുന്നത്.

ഈ കുറവ് ഇല്ലാതാക്കാന്‍ പരിസ്ഥിതിക്കനുകൂലമായ മത്സ്യബന്ധനം എന്നതിന് eco-labelling പോലുള്ള പരിപാടികള്‍ കഴിഞ്ഞ ദശകത്തില്‍ ആസൂത്രണം ചെയ്യുകയുണ്ടായി. അമേരിക്കന്‍ പ്രകൃതി സംരക്ഷണ സമൂഹങ്ങള്‍ മാത്രം $3.7 കോടി ഡോളര്‍ 1999 – 2004 കാലയളവില്‍ സര്‍ട്ടിഫിക്കേഷന്‍, “wallet cards” തുടങ്ങിയവക്ക് ചിലവാക്കി. പരിസ്ഥിതിക്കനുകുലമായ മത്സ്യബന്ധന രീതികള്‍ അവലംബിക്കുന്ന സമുദ്രാഹാരത്തെ ഉപഭോക്താക്കള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനായിരുന്നു അത്.

“എന്നാല്‍ നിക്ഷേപിച്ച പണച്ചിനനുസരിച്ചുള്ള ഒരു ഫലം ഉണ്ടായില്ല. നാശത്തിലേക്ക് പൊയ്കൊണ്ടിരിക്കുന്ന മത്സ്യ സ്പീഷീസുകളുടെ ആവശ്യകത വീണ്ടും കൂടിക്കൊണ്ടേയിരിക്കുന്നു. കമ്പോളമടിസ്ഥാനമാക്കിയുള്ള ഇത്തരം പരിപാടികള്‍ ചെറുകിട മീന്‍പിടുത്തക്കാരെ മാറ്റിനിര്‍ത്തുന്നു. അവര്‍ക്ക് സര്‍ട്ടിഫിക്കേഷനും മറ്റും വേണ്ട വിവരങ്ങള്‍ കൊടുക്കാന്‍ അവര്‍ക്ക് വിവരങ്ങള്‍ ഇല്ല,” Pauly പറഞ്ഞു.

കൂടാതെ ചെറുകിടക്കാര്‍ക്ക് വന്‍കിടക്കാരോട് മത്സരിക്കാനുമുള്ള ശക്തിയുമില്ല. ലോകം മൊത്തത്തില്‍ $3000-3400 കോടി ഡോളറാണ് സര്‍ക്കാരുകള്‍ മത്സ്യബന്ധന സബ്സിഡി നല്‍കുന്നത്. ഇതില്‍ $2500-2700 കോടി ഡോളര്‍ വന്‍കിടക്കാര്‍ കൊണ്ടുപോകുന്നു.

മത്സ്യ സമ്പത്ത് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സബ്സിഡികള്‍ ഇല്ലാതാക്കുകയാണ് നല്ലതെന്ന് Pauly ഉം Jaquet ഉം പറയുന്നു.

സബ്സിഡി ഇല്ലാതെയാക്കിയാല്‍ പല വന്‍കിട മത്സ്യബന്ധനവും സാമ്പത്തികമായി ലാഭകരമല്ലാതെയാകുകയും അടച്ചുപൂട്ടുകയും ചെയ്യേണ്ടിവരും. അതുകൊണ്ട് ചെറുകിടക്കാര്‍ക്ക് കൂടുതല്‍ സാദ്ധ്യതകള്‍ ലഭിക്കുകയും ചെയ്യും.മത്സ്യ സമ്പത്ത് വളരുകയും ചെയ്യും.

– from enn

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )