ഉദാരവത്കരണം ഫാസിസം പോലെയാണോ?

Paul Craig Roberts സംസാരിക്കുന്നു.

സാമ്പത്തിക തകര്‍ച്ച മറികടക്കാന്‍ സര്‍ക്കാര്‍ ധനസഹായം (bailout) നല്‍കിയത് ഏറ്റവും മുകളിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കായിരുന്നു. എന്നാല്‍ അടിസ്ഥാന കാരണമായ കടം തിരിച്ചടക്കാന്‍ കഴിയാത്ത വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ ഒന്നും നല്‍കിയില്ല. ധനസഹായം ഒരുപക്ഷേ അപൂര്‍ണമോ കള്ളത്തരമോ ആണ്. സര്‍ക്കാര്‍ തന്നെ പറയുന്നത് ഭവനവായ്പ എടുത്തവര്‍ക്ക് അത് തിരിച്ചടക്കാന്‍ കഴിയാത്തതാണ് പ്രശ്ന കാരണം എന്നാണ്. അതുകൊണ്ട് പണം യഥാര്‍ത്ഥത്തില്‍ ചിലവഴിക്കേണ്ടത് വായ്പ തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ്. അത് ഭവനവായ്പയിലടിസ്ഥാമനായ സങ്കീര്‍ണ സെക്യൂരിറ്റികളുടെ മൂല്യം വര്‍ദ്ധിപ്പിക്കുകയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ തകര്‍ച്ചയില്‍ നിന്ന് തടയുകയും ചെയ്യുമായിരുന്നു. പ്രശ്നത്തേക്കുറിച്ചുള്ള സര്‍ക്കാരിന്റെ വിശദീകരണവും അതിനെ മറികടക്കാന്‍ അവര്‍ ചെയ്ത പ്രവര്‍ത്തിയും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്നാണ് നമുക്ക് ഇതില്‍ നിന്ന് മനസിലാവുന്നത്.

വീട്ടുകാര്‍ ഉത്തരവാദിത്തമില്ലാത്തവരായിരുന്നു എന്നും, തങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത വായ്പകളാണ് അവര്‍ എടുത്തത് എന്നുമുള്ള പ്രചാരവേലയും നാം ധാരാളം കേള്‍ക്കുന്നു. എന്നാല്‍ Fannie Mae and Freddie Mac പോലുള്ള ധനകാര്യ സ്ഥാപനങ്ങലുടെ ഉത്തരവാദിത്തമില്ലാതെ ഒരു രേഖകളും പരിശോധിക്കാതെ നടത്തിയ വായ്പാ വിതരണമാണ് വീട്ടുകാര്‍ക്ക് പണം തിരിച്ചടക്കാന്‍ പറ്റാതാക്കിയത് എന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ അത് മാത്രമല്ല പ്രശ്നത്തിന് കാരണം. ലോകം മുഴുവന്‍ വീടുവാങ്ങലിന് ഒരു പ്രചാരം വന്നു. ഇതില്‍ കുറേ എണ്ണം നല്ല വായ്പകളായിരുന്നില്ല. (അതായത് തിരിച്ചടക്കാത്തത് ആയിരുന്നു.) അങ്ങനെയല്ലാത്തവയില്‍ അടിസ്ഥാനമായ സങ്കീര്‍ണ സെക്യൂരിറ്റികളുടെ പലിശ നിരക്ക് വര്‍ദ്ധിക്കുന്ന തരത്തിലായിരുന്നു അവയുടെ വ്യവസ്ഥകള്‍. എന്നാല്‍ വ്യവസ്ഥകളുടെ മുഴുവന്‍ വിവരങ്ങളും ആളുകള്‍ക്ക് അറിവുണ്ടായിരുന്നില്ലതാനും. അലന്‍ ഗ്രീന്‍സ്പാനിന്റെ (Alan Greenspan) എളുപ്പത്തിലുള്ള പണം എന്ന ആശയത്തിലടിസ്ഥാനമായിരുന്നു ഇതെല്ലാം. അത് ഭവനവായ്പാ വന്‍വളര്‍ച്ചയുണ്ടാക്കി. ചിലയാളുകള്‍ക്ക് 100% വരെ വായ്പ നല്‍കി. വീടിന്റെ ഉയരുന്നവില മൂലധനമായി കണക്കാക്കിയാണ് ഇത്തരം വായ്പകള്‍ നല്‍കിയത്. [പാവം അമേരിക്കന്‍, യൂറോപ്യന്‍, ജനത. കൂട്ടത്തില്‍ നേരിട്ടല്ലാതെ നമ്മളും ഉണ്ട്. ചിദംബരം ICICI പോലുള്ള ബാങ്കുകള്‍ക്ക് അമേരിക്കന്‍ ഓഹരിവിപണിയില്‍ നഷ്ടപ്പെട്ടപണം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൊടുക്കുകയുണ്ടായി.] അതുമൂലം സാധാരണ risk ഉണ്ടാകേണ്ട വായ്പകള്‍ക്കുപരി സാധാരണ വായ്പകളേയും risk ല്‍ എത്തിച്ചു.

സര്‍ക്കാര്‍ ധനസഹായം ട്രഷറി സെക്രട്ടറിക്ക് $70,000 കോടി ഡോളര്‍ ഒരു കണക്കും കൂടാതെ പൂര്‍ണ്ണ അധികാരത്തോടെ എന്തും ചെയ്യാനുള്ള പദ്ധതിയായിരുന്നു പോള്‍സണ്‍ (Paulson) തയ്യാറാക്കിയത്. ഇത് യഥാര്‍ത്ഥത്തില്‍ ഫാസിസമാണ്. അതിന് പകരം Great Depression കാലത്തേതുപോലെ ഭവന വായ്പകളെയായിരുന്നു യഥാര്‍ത്ഥത്തില്‍ refinance ചെയ്യേണ്ടിയിരുന്നത്.

സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളുടെ ബാലന്‍സ് ഷീറ്റിലെ പ്രശ്നമുള്ള അക്കൗണ്ടുകള്‍ എടുത്ത് നികുതിദായകരുടെ തലയില്‍ വെക്കുകയാണ് സര്‍ക്കാരിന്റെ ധനസഹായ (bailout)ബില്‍. പ്രശ്നത്തിന് കാരണക്കാരായ ബോധമില്ലാതെ വായ്പകള്‍ നല്‍കിയ ധനകാര്യ സ്ഥാപനങ്ങളെയാണ് സര്‍ക്കാര്‍ സഹായിക്കുന്നത്. യഥാര്‍ത്ഥ പ്രശ്നത്തെ അഭിമുഖീകരിക്കുന്നുമില്ല. ജപ്തിയും വായ്പ തിരിച്ചടക്കാതിരിക്കലും സമ്പദ്ഘടനയേ മോശമാക്കും. അത് നിലക്ക് നിര്‍ത്താനുള്ള ഒരു പരിപാടിയും ഇവര്‍ക്കില്ല.

റീഗന്റെ ഭരണകൂടം സാമ്പത്തിക നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞിരുന്നില്ല. എന്നാല്‍ 1999 ല്‍ ക്ലിന്റെണിന്റെ ഭരണകൂടം Glass-Steagall നിയമം തകര്‍ത്തു. Great Depression കാലത്ത് വ്യവസായ ബാങ്കുകളേയും നിക്ഷേപ ബാങ്കുകളേയും വേര്‍തിരിക്കാന്‍ ഉണ്ടാക്കിയ നിയമമാണത്. 2000 ല്‍ എല്ലാ derivatives കളുടേയും നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞു. 2004 ല്‍ ബുഷിന്റെ സര്‍ക്കാരിലെ ട്രഷറി സെക്രട്ടറിയായിരുന്നു ഹെന്‍റി പോള്‍സണ്‍ Goldman Sachs ന്റെ ചെയര്‍മാനായിരുന്നു. നിക്ഷേപ ബാങ്കുകള്‍ക്ക് വേണ്ട മൂലധന നിബന്ധന എടുത്തുകളായാന്‍ അദ്ദേഹം Securities and Exchange Commission നെ നിര്‍ന്ധിപ്പിച്ചു. തല്‍ഫലമായി അവരുടെ leverage (ലാഭം?) പതിന്‍മടങ്ങ് വര്‍ദ്ധിച്ചു. ഉദാഹരണത്തിന് Bear Stearns തകരുമ്പോള്‍ അവരുടെ ഒരു ഡോളര്‍ ഓഹരിക്ക് $33 ഡോളര്‍ കടമുണ്ടായിരുന്നു. ഇത് വലിയൊരു leverage ആണ്. And it’s amazing that all reserves against debt would have been removed by the Securities and Exchange Commission. So, the whole thing is reckless beyond imagination. risk മനസിലാക്കാനുള്ള പുതിയ ഗണിത സമവാക്യങ്ങള്‍ അവരുടെ കൈയ്യില്‍ ഉണ്ടെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്!

അമേരിക്കയിലെ സമ്പാദ്യശീലം ഇപ്പോള്‍ പൂജ്യമാണ്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് വലിയ ബഡ്ജറ്റ് deficits ഓടെകൂടിയാണ്. വിദേശിയര്‍ നല്‍കുന്ന കടംമൂലമാണ് രാജ്യം മുന്നോട്ട് നീങ്ങുന്നത്. ചൈനക്കാരും, ജപ്പാന്‍കാരും, OPEC സമ്പന്നരുമാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം നല്‍കുന്നത്. ഇതല്ല ലോക ശക്തിയുടെ സാമ്പത്തിക സ്ഥിതി. ഇതുപോലെയാണ് ഉപഭോഗത്തിന്റെ സ്ഥിതിയും. അമേരിക്ക നിര്‍മ്മിക്കുന്നതിലും $80,000 കോടി ഡോളര്‍ അധികമാണ് അവര്‍ വാങ്ങുന്നത്. ഇത് വലിയ വ്യാപാര കമ്മിയാണ്. ഇതും വിദേശികളുടെ ധനസഹായമാണ്.

വിദേശീയരുടെ കൈവശമുള്ള ഡോളര്‍ അടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങള്‍, അമേരിക്കന്‍ സര്‍ക്കാര്‍ ട്രഷറിയിലേയും Fannie Mae, Freddie Mac ബോണ്ടുകള്‍ ഉള്‍പ്പടെ, വളരെ വലുതാണ്. അവര്‍ സാമ്പത്തിക കമ്മി നികത്തിയില്ലെങ്കില്‍ വാഷിങ്ടണിലെ സര്‍ക്കാരിന് ജര്‍മ്മനിയിലെ Weimar സര്‍ക്കാര്‍ [രാജഭരണത്തെ അവസാനിപ്പിച്ച് 1918–1933 വരെ ഉണ്ടായിരുന്ന റിപ്പബ്ലിക്കാണിത്.] പോലെ വെറുതേ പണം അച്ചടിക്കേണ്ടതായി വരും. ഇത് ഒരു സുരക്ഷിത സ്ഥാനമല്ല. (If they just stopped financing the budget deficit, the government in Washington would have to resort to printing money, like Weimar Germany.)

യുദ്ധത്തെ നമുക്ക് താങ്ങാനാവുന്നില്ല. ഒരു വര്‍ഷം $20,000 കോടി ഡോളര്‍ യുദ്ധത്തിന് വേണ്ടി ചിലവാകുന്നു. പ്രതിരോധ ബഡ്ജറ്റ് നമുക്ക് താങ്ങാനാവുന്നില്ല. $70,000 കോടി ഡോളറാണ് ഒരു വര്‍ഷം സൈന്യം ചിലവാക്കുന്നത്. ഇത് നമ്മുടെ കഴിനിന് അതീതമാണ്. വിദേശീയര്‍ ധനസഹായം നല്‍കുന്നതിനാലാണ് നമുക്കിത് ചിലവാക്കാനാവുന്നത്.

അതുകൊണ്ട് ബഡ്ജറ്റ് കമ്മി പൂജ്യമാക്കി ലോകത്തെ കാണിച്ചുകൊടുത്തില്ലെങ്കില്‍ ഡോളറിന്റെ reserve currency എന്ന സ്ഥാനം നഷ്ടമാകും. അതോടൊപ്പം തന്നെ ഭീമമായ വ്യാപാര കമ്മിയും നികത്തണം.

Paul Craig Roberts talking with Amy Goodman and Juan Gonzalez

Paul Craig Roberts, former Assistant Secretary of the Treasury Department in the Reagan administration and a former associate editor of the Wall Street Journal. He has taught at Georgetown University and Stanford University and is the author of many books, including Supply-Side Revolution: An Insider’s Account of Policymaking in Washington.

– from democracynow

മൂന്ന് ആണവനിലയങ്ങള്‍ ഇന്‍ഡ്യക്ക് വിറ്റാല്‍ അമേരിക്കയുടെ മാന്ദ്യം പമ്പകടക്കും എന്നാണ് നമ്മുടെ ഒരു നയതന്ത്രജ്ഞനായ ടി.പി.ശ്രീനിവാസന്‍ പറയുന്നത്. എന്തൊരു രാജ്യസ്നേഹം. ത്രീമൈല്‍ഐലന്റ് ആണവ അപകടത്തിന് ശേഷം അമേരിക്ക ഒരു ആണവനിലയം പോലും പുതുതായി പണിഞ്ഞിട്ടില്ല. അവരുടെ പഴഞ്ചനും ഉപയോഗമില്ലാത്തതുമായ സാങ്കേതിക വിദ്യകള്‍ നമ്മുടെ തലയില്‍ കെട്ടിവെക്കാന്‍ നമ്മുടെ ഉദ്യോഗസ്ഥന്റെ വ്യഗ്രത കണ്ടില്ലേ. ഡല്‍ഹിയിലെ അമേരിക്കന്‍ പാവസര്‍ക്കാര്‍ അവരുടെ യഥാര്‍ത്ഥ അധികാരികള്‍ക്ക് ലാഭമുണ്ടാക്കാന്‍ രാജ്യത്തെ വില്‍ക്കുമെന്നുള്ളതില്‍ സംശയമില്ല.

പക്ഷേ നാം നിശബ്ദരായി അത് കണ്ടുകൊണ്ടിരിക്കേണ്ട. അമേരിക്കക്കാരുടെ ലാഭം കുറക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക. കോള, പെപ്സി, കോള്‍ഗേറ്റ്, പെപ്സോഡന്റ്, ഹിന്ദുസ്ഥാന്‍ ലവര്‍ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )