ക്യാനഡയിലെ മഞ്ഞുരുകല്‍

ക്യാനഡയുടെ ഉയര്‍ന്ന ആര്‍ക്ടിക്ക് പ്രദേശങ്ങളില്‍ വന്‍ തോതില്‍ മഞ്ഞുരുകിയെന്ന് ശാസ്ത്രഞന്‍മാര്‍ പറയുന്നു.

Ellesmere ദ്വീപുമായി ബന്ധപ്പെട്ട് പൊങ്ങിക്കിടക്കുന്ന മഞ്ഞുപാളി ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. അതിന്റെ നാലിലൊരുഭാഗം ഉരുകി പൊട്ടിയൊലിച്ച് പോയി. അങ്ങനെ പൊട്ടിതിലൊന്നായ Markham shelf ന് 50 sq km വലിപ്പമുണ്ട്. ഇത് പൂര്‍ണ്ണമായി അടര്‍ന്ന് പോയി. ചൂടുകൂടിയ കാറ്റും മോശമായ കടല്‍ മഞ്ഞ് കാലാസ്ഥയുമാണിതിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

“ഇപ്പോഴത്തെ കാലാവസ്ഥവെച്ചുനോക്കുമ്പോള്‍ ഈ മാറ്റങ്ങള്‍, തിരിച്ചുവരാന്‍ പറ്റാത്തവിധം സ്ഥിരമാണ്.” Trent University ലെ Dr Derek Mueller പറയുന്നു.

Ellesmere shelves ലെ വലിയ മഞ്ഞ് പാളിയായ Ward Hunt Ice Shelf ല്‍ നിന്ന് വലിയളവ് മഞ്ഞ ഉരുകി പോയിട്ടുണ്ട്. അതുപോലെ മറ്റ് നാല് പാളികളിലും ഇത് സംഭവിച്ചു. Markham പൂര്‍ണമായും വേറിട്ട് പോയി. Serson shelf ന് 122 sq km വരുന്ന രണ്ട് ഭാഗങ്ങള്‍ നഷ്ടപ്പെട്ടു. മൊത്തം. Ward Hunt ലെ ഉരുകല്‍ നടന്നുകൊണ്ടിരിക്കുന്നു.

Ellesmere ദ്വീപില്‍ 10,000 sq km വിസ്ത്രതിയുണ്ടായിരുന്ന മഞ്ഞ് പാളികളുടെ ശേഷിച്ച ഭാഗമാണിപ്പോളുള്ളത്. കഴിഞ്ഞ 100 വര്‍ഷങ്ങളില്‍ ഇതിന്റെ 90% നഷ്ടമായി. ഈ വേനല്‍കാലത്ത് 1,000 sq km ആണ് മൊത്തത്തില്‍ നഷ്ടമായത്. 1930കളിലേയും 1940 കളിലേയും ചൂടുകൂടിയ കാലത്തായിരുന്നു കൂടുതല്‍ നഷ്ടമുണ്ടായത്.

അന്നുള്ളതിനേക്കാള്‍ ഉയര്‍ന്ന താപനിലയാണ് ഇന്ന് ആര്‍ക്ടിക്കിലുള്ളത്. പുതുക്കപ്പെടുന്ന മഞ്ഞ് പാളികള്‍ വീണ്ടും പൊട്ടിപ്പോകുന്ന കാഴ്ച്ച 2002 മുതല്‍ സ്ഥിരമാണ്. വന്നും പോയുമിരിക്കുന്ന കടലലിലെ ഒഴുകുന്ന മഞ്ഞ് പോലെയല്ല മഞ്ഞ് പാളികള്‍ (shelves). അവക്ക് 4,500 ഓളം വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ഈ വര്‍ഷം ആര്‍ക്ടിക്ക് പ്രദേശത്ത് പോങ്ങിക്കിടക്കുന്ന കടല്‍ മഞ്ഞ് (floating sea-ice)വളരെ കുറവായിരുന്നു. അത് തീരദേശതേത്തെ മഞ്ഞിനെ ബാധിക്കുന്നുണ്ട്. കടല്‍ മഞ്ഞ് കരയിലെ മഞ്ഞ് പാളികള്‍ക്ക് ഒരു അരികായി വര്‍ത്തിച്ച് അവയെ സംരക്ഷിക്കുന്നു. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപഗ്രഹം ഉപയോഗിച്ചുള്ള അളവെടുപ്പ് തുടങ്ങിയ കാലം മുതല്‍ക്ക് 50 ലക്ഷം ചതുരശ്ര കിലോമാറ്റര്‍ കടല്‍ മഞ്ഞാണ് ഇല്ലായാതത്.

ആര്‍ക്ടിക്കിലെ മഞ്ഞ് ഇല്ലാതാകുന്നതിന് ആഗോള പ്രാധാന്യമുണ്ട്. ഭൂമിയുടെ മുകള്‍ഭാഗത്തുള്ള ഈ “വെളുത്ത ചെറുശീലക്കുട” (white parasol) സൂര്യപ്രകാശത്തെ ശൂന്യാകാശത്തേക്ക് പ്രതിഭലിപ്പിച്ച് കളയുന്നു. അങ്ങനെ ഭൂമിയെ അത് തണുപ്പിക്കുന്നു.

എന്നാല്‍ അതിനുണ്ടാകുന്ന നഷ്ടം ഇരുണ്ടകടല്‍ ജലവും മഞ്ഞില്ലാത്ത കരയും കൂടുതല്‍ സൂര്യപ്രകാശം ആഗിരണം ചെയ്ത് ഭൂമിയെ കൂടുതല്‍ ചൂടാക്കുന്നു. അത് കൂടുതല്‍ ഉരുകലിന് കാരണമാകുന്നു.

– from bbc

13 thoughts on “ക്യാനഡയിലെ മഞ്ഞുരുകല്‍

  1. ഭൂമിയിലുള്ള മുഴുവന്‍ ഐസും ഉരുകി തീര്‍ന്നാല്‍ സമുദ്രത്തില്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ എത്ര മീടര്‍ വെള്ളം പൊന്തും?

  2. The main ice covered landmass is Antarctica at the South Pole, with about 90 percent of the world’s ice (and 70 percent of its fresh water). Antarctica is covered with ice an average of 2,133 meters (7,000 feet) thick. If all of the Antarctic ice melted, sea levels around the world would rise about 61 meters (200 feet). But the average temperature in Antarctica is -37°C, so the ice there is in no danger of melting. In fact in most parts of the continent it never gets above freezing.
    http://www.howstuffworks.com/question473.htm

    61 മീടര്‍ കേരളത്തില്‍ കുറെ കുന്നും മലയും ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു..!!!

  3. കുന്നും മലയും ഉള്ളത് കൊണ്ട് മാത്രം കാര്യമില്ല.
    മഞ്ഞുരുകുമ്പോള്‍ ഉണ്ടാകുന്നത് ശുദ്ധജലമാണ്. അത് സമുദ്രത്തിലെ ഉപ്പു വെള്ളത്തില്‍ ചേരുമ്പോള്‍ അതിന്റെ സാന്ദ്രതക്ക് വ്യത്യാസം വരുന്നു. അത് സമുദ്ര ജല പ്രവാഹങ്ങളെ ബാധിക്കും. മത്സ്യങ്ങള്‍ക്ക് വംശനാശം സംഭവിക്കും. അതുപോലെ കാലാവസ്ഥ തീവൃമാകും. കൊടുംകാറ്റും പേമാരിയും വരള്‍ച്ചയുമൊക്കെ അതിന് തോന്നിയടത്ത് തോന്നുമ്പോള്‍ വരും. കൃഷി തകരും. സമ്പന്നര്‍ ചിലപ്പോള്‍ രക്ഷപെട്ടേക്കാം. ആളുകളെ സമ്പന്നരാക്കുന്നത് ഈ ദുരിതം അനുഭവിക്കുന്ന സാധാരണ ജനങ്ങളാണ്.

  4. ജഗദീഷ്‌..,
    കുറെയെല്ലാം അനാവശ്യമായ ഭയങ്ങലാണ്..!!
    അനാവശ്യമായ ഭയപ്പെടുത്തലുകള്‍ ആണ്..!!
    ഒന്നുകില്‍ അടുത്ത ഇരുന്നൂറു വര്‍ഷത്തിനകം മനുഷ്യരാശിയും ,ഭൂമിയിലെ ഒട്ടുമിക്ക ജീവി വര്‍ഗങ്ങളും അന്യം നിന്ന് പോകും
    അല്ലെങ്കില്‍ അടുത്ത ഇരുന്നൂറു വര്‍ഷം കഴിഞ്ഞാല്‍ ഭൂമി ഇന്നത്തെക്കാള്‍ സുന്ദരമായിരിക്കും..മനുഷ്യര്‍ സൌരയൂധവും താണ്ടി പര്യവേക്ഷണങ്ങള്‍ നടത്തുന്നുണ്ടാകും ..!!!
    എനിക്ക് രണ്ടാമത്തെ കാര്യം വിശ്വോസിക്കാനാണ് ഇഷ്ടം..
    എന്ത് കൊണ്ടെന്നാല്‍ ഇത് വരെയുള്ള പരിണാമം സൂചിപ്പിക്കുന്നത്
    തിന്മയില്‍ നിന്നും നന്മയിലേക്കുള്ള ഒരു മാറ്റം ആണ് …
    അടുത്ത ഇരുപതു വര്‍ഷത്തിനകം ആഗോള താപനത്തിനുള്ള ഭലപ്രദമായ പരിഹാരം മനുഷ്യര്‍ കണ്ടെത്തിയിരിക്കും (വെറുതെ ഒരൂഹം)
    ജഗദീഷിന്‍റെ ബോധവത്കരണ ശ്രമങ്ങള്‍ക്ക് സര്‍വ്വ പിന്തുണയും നല്‍കുന്നു.

  5. നന്ദി സുഹൃത്തേ. താങ്കളുടെ ഊഹം ശരിയാകട്ടെ എന്ന് പ്രതീക്ഷിക്കാം.
    എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെയൊക്കെ നടക്കുന്നു? പ്രശ്നമുണ്ടാക്കുന്നു, പിന്നെ പ്രശ്ന പരിഹാരം തേടുന്നു. 1820 കള്‍ മുതലറയാവുന്നതും 1900 മുതല്‍ തെളിയിക്കപ്പെടതുമായ ഒരു കാര്യത്തിന് പരിഹാരം കാണാന്‍ എന്തേ ഇത്ര താമസിക്കുന്നു.
    https://mljagadees.wordpress.com/2010/06/10/vijayaraghavan-foresight/

    പേടിപ്പെടുത്തല്ല. ചിലര്‍ മറച്ചുവെക്കുന്ന വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയാണ്.
    ആഗോള താപനം വരുകയോ പോകുകയോ ഒക്കെ ചെയ്യുമായിരിക്കാം. എന്നാല്‍ മനുഷ്യന്‍ അവന്‍ നേടിയ അറിവിനെ പ്രവര്‍ത്തികമാക്കുന്നതില്‍ എന്തുകൊ​ണ്ട് പരാജയപ്പെടുന്നു എന്നതാണ് ശരിയായ പ്രശ്നം.

    ആഗോളതാപനത്തേ തടയാനുള്ള സാങ്കേതികവിദ്യ ഇപ്പോഴും നമുക്കുണ്ട്. എന്നാല്‍ അത് പ്രയോഗിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി നമുക്കില്ലെന്നു മാത്രം.
    തട്ടിപ്പ് കച്ചവടം നടത്തിയ ബാങ്കുകള്‍ തകര്‍ന്നതുവഴിയുണ്ടായ സാമ്പത്തികമാന്ദ്യത്തിന്റെ പേര് പറഞ്ഞ് ലോകം മുഴുവനും സര്‍ക്കാരുകള്‍ അതേ ബാങ്കുകള്‍ക്ക് ട്രില്ല്യണ്‍ കണക്കിന് ഡോളര്‍ ധനസഹായം നല്‍കി. എന്നാല്‍ നികുതിദായകരുടെ ആ പണം പുനരുത്പാദിതോര്‍ജ്ജത്തിലും സുസ്ഥിര ഗതാഗതത്തിലും ചിലവാക്കിയിരുന്നെങ്കില്‍ ആഗോള താപാനവും ഇല്ലാതാകും സാമ്പത്തികമാന്ദ്യവും ഇല്ലാതാകും. പകരം അധികാരുകള്‍ ഈ ചൂതാട്ടം തുടരാനുള്ള പരിപാടികളാണ് നടത്തിയത്. ഇതാണ് പ്രശ്നം. പണത്തിലടിസ്ഥാനമായ ഈ വ്യവസ്ഥ മാറിയേ തീരൂ.

  6. മുതലാളിത്തവും,കമ്യൂണിസവും തുടങ്ങി ലോകത്തിലെ എല്ലാ ഇസങ്ങളിലെയും നന്മകള്‍ സ്വാംശീകരിച്ച് ജനാധിപത്യത്തില്‍ ഊന്നിയ ഒരു ക്ഷേമ രാഷ്ട്രം (welfare state) സ്ഥാപിതമാകുന്നതിലൂടെ ലോകത്തിലെ പ്രശ്നങ്ങള്‍ തീരുമെന്ന് ഞാന്‍ കരുതുന്നു..
    അതിരുകള്‍ മാഞ്ഞു പോകുന്ന അത്തരം ഒരു കാലം വരുമെന്ന് തന്നെ വിശ്വോസിക്കുന്നു…
    അതിനു ജനങ്ങള്‍ അറിവ് നേടണം ..!!!
    ഒരു സുപ്രഭാതത്തില്‍ അല്ലെങ്കിലും ഒരുപാട് സുപ്രഭാതങ്ങളിലൂടെ
    ഇത് സാധ്യമല്ലെ..?
    ഏതാനും കമ്പനികളുടെ.ഏതാനും വ്യക്തികളുടെ,ഏതാനും രാഷ്ട്രങ്ങളുടെ ലാഭക്കൊതിയും സ്വാര്‍ഥതയും ജനങ്ങള്‍ തിരിച്ചറിയും..!
    അറിവ് പകര്‍ന്നു നല്‍കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഭാവുകങ്ങള്‍ …

  7. “അവക്ക് 4,500 ഓളം വര്‍ഷങ്ങള്‍ പഴക്കമുണ്ട്.”
    വെറും 4500 വര്‍ഷം പഴക്കമുള്ള മഞ്ഞിനെ കുറിച്ചാണോ ഈ വേവലാതി 🙂

    പതിനായിരക്കണക്കിന് വര്‍ഷം മുന്‍പ് നടന്ന മഞ്ഞ് ഉരുകല്‍ മൂലം ലഭിച്ച നദികള്‍ കൊണ്ട് ലോകത്ത് പലയിടത്തും കൃഷി പുഷ്ടിപ്പെടുകയും നിരവധി സംസ്കാരങ്ങള്‍ ഉണ്ടാകുകയും ചെയ്തില്ലേ…. അപ്പോള്‍ ഭയപ്പെടുന്നത് എന്തിന്?

    ആര്‍ട്ടിക്കിലെ മഞ്ഞുരുകല്‍ കൊണ്ട് ക്യാനഡയും, അമേരിക്കയും, റഷ്യയും, ചില യൂറോപ്പ്യന്‍ രാജ്യങ്ങളും അവിടെ പുതുതായി ഉണ്ടാകുന്ന “ഭൂപ്രദേശത്തിന്” വേണ്ടി കടിപിടി കൂടും എന്നതില്‍ കവിഞ്ഞ് എന്താണുണ്ടാകുവാന്‍ പോകുന്നത്?

  8. കേരളത്തില്‍ സൂര്യാഘാതമേറ്റവരുടെ എണ്ണം കൂടുന്നു. മഴ നമ്മുടെ പരമ്പരാഗത കണക്കുകള്‍ അനുസരിച്ചല്ല പെയ്യുന്നത്. പേമാരി ഉണ്ടാകുന്നു. അങ്ങനെ എന്തെല്ലാം. ഇതിന് കാരണം ആഗോള താപനിലയിലുള്ള വ്യത്യാസം എന്ന് അതിന്റെ ഡോക്റ്റര്‍മാര്‍ പറയുമ്പോള്‍ ഡോക്റ്റര്‍മാര്‍ നല്‍കുന്ന മരുന്നു കഴിക്കാന്‍ പോലും വിസമ്മതിക്കുന്ന ആളുകള്‍ക്ക് എല്ലാം സംശയമാണ്.
    https://mljagadees.wordpress.com/2009/12/22/i-dont-believe-in-global-warming/

  9. എല്ലാ ഡോക്ടര്‍മാരും ഇതിനെ പിന്തുണയ്ക്കുന്നില്ല എന്നത് എന്തേ വിട്ട് കളയുന്നത് 🙂 ഒരു ഡോക്ടര്‍ ഓപ്പറേഷന് നിര്‍ദ്ദേശിച്ചാല്‍ കണ്ണുമടച്ച് അങ്ങ് ചെയ്യുന്നതിന് മുന്‍പ് മറ്റൊരു ഡോക്ടറെ കൂടി കാണിച്ച് കണ്‍ഫേര്‍ം ചെയ്യുന്നതല്ലേ നല്ലത്….

  10. മറ്റൊരു ഡോക്റ്ററാണോ? 97% ഡോക്ററര്‍മാരും അങ്ങനെ പറയുമ്പോള്‍ അത് ചെവിക്കൊണ്ടുകൂടെ. 3% എതിര്‍ക്കുന്നവര്‍ക്ക് Exxon Mobil ന്റെ ഫണ്ടും കൂടി കിട്ടുന്നത് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുകയല്ലേ ചെയ്യുന്നത്?
    https://mljagadees.wordpress.com/2009/11/29/exxonmobil-continuing-to-fund-climate-sceptic-groups/

Leave a reply to Manoj മനോജ് മറുപടി റദ്ദാക്കുക