ശതാബ്ദങ്ങളായി മനുഷ്യന്‍ നദികളുടെ ഊര്‍ജ്ജം ധാന്യങ്ങള്‍ പൊടിക്കാന്‍ ഉപയോഗിച്ചിരുന്നു. പിന്നീട് നാം വൈദ്യുതി ഉത്പാദിപ്പാനും ആ ഊര്‍ജ്ജം ഉപയോഗിക്കുന്നു. പെന്‍സില്‍വാനിയയിലെ പഴയ ഉരുക്ക് നഗരമായ Vandergrift ല്‍ പുതിയ രീതിയില്‍ നദിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.
വൈദ്യുതി ഉത്പാദിപ്പിക്കുന്ന മിടുക്കന്‍ പദാര്‍ത്ഥങ്ങളുടെ (smart materials) ശൃംഖല Kiskiminetas നദിയുടെ അടിയില്‍ സ്ഥാപിച്ച് അതില്‍ നിന്നാണ് അവിടെ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത്. അതും ഊര്‍ജ്ജ സംരക്ഷണ ശ്രമങ്ങളും കൂടിച്ചോരുമ്പോള്‍ Vandergrift ന് അവര്‍ക്ക് വേണ്ട വൈദ്യുതിയുടെ 20% – 40% വരെ കണ്ടെത്താനാകും.
polyvinylidene fluoride (PVDF) എന്ന പദാര്‍ത്ഥമാണ് ആ മാന്ത്രികന്‍. ചലിക്കുമ്പോള്‍ ഇവന്‍ കുറച്ച് വൈദ്യുതി ഉത്പാദിപ്പിക്കും. എന്നാല്‍ ഇതിനെ സ്ഥിരമാക്കി നിര്‍ത്തി ജലമാണ് നദിയില്‍ ചലിക്കുന്നത്. ഇത്തരം പദാര്‍ത്ഥങ്ങളെ പീസൊ-ഇലക്ട്രിക് (piezoelectric)പദാര്‍ത്ഥങ്ങളെന്നാണ് വിളിക്കുന്നത്. അങ്ങനെ കിട്ടുന്ന വൈദ്യുതി ചെറിയൊരു സബ്സ്റ്റേഷനിലെ ബാറ്ററികള്‍ ചാര്‍ജ്ജ് ചെയ്യാനുപയോഗിക്കുന്നു.
“മറ്റ് പല പദാര്‍ത്ഥങ്ങള്‍ക്കും ഇതിലും കൂടുതല്‍ ഊര്‍ജ്ജ സാന്ദ്രതയുണ്ടെങ്കിലും ഞങ്ങള്‍ അത് ഉപയോഗിക്കുന്നില്ല. ഇത്തിരി ഊര്‍ജ്ജം കുറവാണെങ്കിലും പരിസ്ഥിതിക്ക് കുഴപ്പം വരരുതെന്നതാണ് ഞങ്ങളുടെ പ്രധാന നോട്ടം”, എന്ന് Lisa Weiland പറഞ്ഞു.
Vandergrift ല്‍ Kiskiminetas (Kiski) നദിക്ക് 36 മീറ്റര്‍ വീതിയുണ്ട്. 27.3 മീറ്റര്‍ വീതിയില്‍ 1.6 കിലോമീറ്റര്‍ നീളത്തില്‍ ഈ ശൃംഖല നിര്‍മ്മിക്കാനാണ് Weiland പദ്ധതി ഇടുന്നത്. ശൃംഖലക്ക് എത്രമത്രം സാന്ദ്രതയുണ്ടെന്നോ PVDF തുണ്ടിന് എത്രമാത്രം നീളം ഉണ്ടെന്നോ എന്ന കാര്യങ്ങള്‍ ഇതുവരെ തീര്‍ച്ചയാക്കിയിട്ടില്ല. മീന്‍പിടുത്തം, ബോട്ടിങ്ങ് തുടങ്ങിയ Kiski ലെ പരിപാടികളെ ഇത് ബാധിക്കില്ല.
സാധാരണ ജലവൈദ്യുത പദ്ധതികള്‍ ഡാം കെട്ടി ധാരാളം പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാക്കിയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്, Christopher Lynch പറയുന്നു. അത് ടര്‍ബൈന്‍ തിരിക്കാനാവശ്യമായ മര്‍ദ്ദം നല്‍കും. നദിയുടെ ഊര്‍ജ്ജം സംഭരിക്കാനുള്ള ഫലപ്രദമായ ഒരു രീതിയാണ് ഇത്. എന്നാല്‍ അതിന് വളരെ വലിയ പരിസ്ഥിതി ആഘാതം ഉണ്ട്.
Weiland ന്റെ രീതി ജലവൈദ്യുത ഡാമിന്റെ അത്രതന്നെ ഊര്‍ജ്ജം ഉത്പാദിപ്പിക്കില്ല. എന്നാല്‍ അത് നദിയേയും പരിസ്ഥിതിയേയും സംരക്ഷിക്കും.
“നമ്മുടെ ഭാവിയിലെ ഊര്‍ജ്ജ ഉത്പാദനത്തില്‍ നദിയില്‍ നിന്നും, തിരമാലകളില്‍ നിന്നും സമുദ്രജലപ്രവാഹങ്ങളില്‍ നിന്നും ഊര്‍ജ്ജമുത്പാദിപ്പിക്കാനുള്ള ഒരു നല്ല മാര്‍ഗ്ഗമാണിത്”, എന്ന് Christopher Lynch പറയുന്നു.
Weiland ന്റെ മിടുക്കന്‍ പദാര്‍ത്ഥങ്ങള്‍ Vandergrift നടത്തുന്ന വലിയ പരിപാടികളുടെ ഒരു ചെറിയ ഭാഗം മാത്രമാണ്. ഒരു കൃഷിക്കാരുടെ കമ്പോളം (farmer’s market), സോളാര്‍ പാനലുകള്‍, ഊര്‍ജ്ജ സംരക്ഷണത്തിനുള്ള വിദ്യാഭ്യാസ പരിപാടികള്‍ തുടങ്ങി അനേകം പരിപാടികള്‍ അവര്‍ നടത്തുന്നു.
– from discovery