ആര്‍ക്ടിക്കിലെ പക്ഷികളില്‍ കണ്ടെത്തിയ മലിനീകരണം

Siberia മുതല്‍ ക്യാനഡ വരെ ഏകദേശം 14,000 ivory gull ഉണ്ട്. അവയുടെ മുട്ടകളില്‍ ഏറ്റവും ഉയര്‍ന്ന PCB (Polychlorinated biphenyls) കളുടെ അളവ് കണ്ടെത്തി. പെയിന്റ്, പ്ലാസ്റ്റിക്ക്, DDT കീടനാശിനികള്‍ തുടങ്ങിയവയില്‍ ഇത് ധാരാണം ഉപയോഗിക്കുന്നു.

“ഈ വിഷ വസ്തുക്കള്‍ ivory gulls (കടല്‍ക്കാക്ക) ന് ഭീഷണിയാണ്. ആര്‍ക്ടിക്കിലെ മറ്റ് പക്ഷികളെ അപേക്ഷിച്ച് ivory gulls ന്റെ ശരീരത്തില്‍ കാണുന്ന PCB യുടേയും DDT യുടേയും അളവ് വളരെ അധികമാണ്.” Norwegian Polar Institute ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. അവര്‍ വടക്കന്‍ നോര്‍‌വ്വേയില്‍ നിന്നും റഷ്യയില്‍ നിന്നുമാണ് മുട്ടകള്‍ പരിശോധനക്ക് ശേഖരിച്ചത്.

ദീര്‍ഘകാലം ആയുസുള്ള ഈ രാസവസ്തുക്കള്‍ വായൂ പ്രവാഹങ്ങളിലൂടെ വ്യവസായ കേന്ദ്രങ്ങളില്‍ നിന്ന് ആര്‍ക്ടിക്കില്‍ എത്തിച്ചേരുന്നു. അവിടെ അവ മൃഗങ്ങളുടേയും മത്സ്യങ്ങളുടേയും പക്ഷികളുടേയും കൊഴുപ്പ് കോശങ്ങളില്‍ അടിയുന്നു.

ഇന്യൂട്ട് (Inuit) സ്ത്രീകളിലും ധ്രുവക്കരടിയുടേയും പാലില്‍ ഇതില്‍ 12 വിഷവസ്തുക്കളുടെ അംശം കണ്ടെത്തിയതിനേതുടര്‍ന്ന് 2001 ലെ UN convention അവയെ നിരോധിച്ചതാണ്. “dirty dozen” ലെ ചിലതിന്റെ അളവ് ഇപ്പോള്‍ ആര്‍ക്ടിക്കില്‍ കുറയുന്നുണ്ട്.

“Ivory gulls ഉയര്‍ന്ന നിലയിലുള്ള ഇര പിടിയന്‍ (predators) ആണ്. അതുകൊണ്ടാണ് അവയില്‍ ഈ വിഷവസ്തുക്കളുടെ അംശം കൂടുതല്‍ കാണപ്പെടുന്നത്,” Polar Institute ലെ Hallvard Stroem പറയുന്നു. cod നേയും മറ്റ് കൊഴുപ്പ് നിറഞ്ഞ മത്സ്യങ്ങളേയുമാണ് കടല്‍ക്കാക്ക തിന്നുത്. കൊഴുപ്പ് നിറഞ്ഞ ആഹാരത്തിനായി അവ ചത്ത സീലുകളേയും ധ്രുവക്കരടികളുടേയും മാംസം തിന്നുന്നു. അതുകൊണ്ട് അവയിലെത്തുന്ന വിഷാംശത്തിന്റെ സാന്ദ്രതയും കൂടും.[മനുഷ്യനും ഇത് ബാധകമാണ്]

“മറ്റ് പക്ഷികളേക്കാള്‍ വിഷം കൂടുതല്‍ ഇവയില്‍ കാണപ്പെടുന്നതെന്തുകൊണ്ട് എന്ന് നമുക്കറിയില്ല,” അദ്ദേഹം Reuters നോട് പറഞ്ഞു. ഇത്ര അധികം വിഷം കലരാനുതകുന്ന പ്രാദേശിക മലിനീകരണികളൊന്നും ഇല്ല.

മുട്ടയുടെ ഭാരത്തിന്റെ 0.02% ആണാ PCBs ന്റെ അളവ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ധ്രുവക്കരടികളില്‍ കണ്ടിരുന്ന അതേ നിലയാണിത്.

രാസ മലിനീകരണം പക്ഷികളുടെ ആയുസ് കുറക്കുകയും മുട്ടത്തോടിന്റെ കനം കുറക്കുകയും ചെയ്യും. Ivory gulls ന്റെ ആയുസ് 10 മുതല്‍ 20 വരെ വര്‍ഷങ്ങളാണ്.

ആഗോള താപനം മൂലം ആര്‍ക്ടിക്കിലെ മഞ്ഞ് ഇല്ലാകുന്നത് അവിടുത്തെ പക്ഷികളുടെ എണ്ണത്തിനും ആവാസവ്യവസ്ഥക്കും ഭീഷണിയാണ്. മീനുകളും പ്ലാങ്ക്റ്റണുകളും കൂടുതലുള്ളതിനാല്‍ മഞ്ഞിന്റെ അരുകിലാണ് ഇവ കൂടുതലും കഴിയുന്നത്.

“ivory gull കടല്‍ മഞ്ഞിനെ ആശ്രയിക്കുന്നതിനാല്‍ കാലാവസ്ഥാമാറ്റം അവക്ക് ഒരു വലിയ വിപത്താണ്,” Stroem പറഞ്ഞു.

ഈ റിപ്പോര്‍ട്ടിന് ശേഷം നടത്തിയ സര്‍‌വ്വേയില്‍ ക്യാനഡയിലെ ivory gulls ന്റെ എണ്ണം 80% ആയി കുറഞ്ഞതായി കണ്ടെത്തി.

– from planetark

ഒരു അഭിപ്രായം ഇടൂ