കൃത്രിമമായി നിര്‍മ്മിക്കുന്ന ക്ഷാമം

1870 ല്‍ ഇന്‍ഡ്യയില്‍ സംഭവിച്ച ക്ഷാമത്തെക്കുറിച്ച് Mike Davis ന്റെ “Late Victorian Holocausts” എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. El Nino കാരണമുണ്ടായ വരള്‍ച്ച പട്ടിണിക്ക് തുടക്കം കുറിച്ചു. ഡക്കാണിലെ വിളകളെല്ലാം നശിച്ചു. എന്നാല്‍ അന്നത്തെ വൈസ്രോയി ആയിരുന്ന Lord Lytton 3.25 ലക്ഷം ടണ്‍ ഗോതമ്പ് ഇന്‍ഡ്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതില്‍ മേല്‍നോട്ടം വഹിച്ചു. ഈ “the most colossal and expensive meal in world history” യുടെ യഥാര്‍ത്ഥ വില 1.2 കോടി മുതല്‍ 2.9 കോടി ഇന്‍ഡ്യക്കാരുടെ ജീവനായിരുന്നു. (1)

പുതിയ ഒരു Lord Lytton വേറൊരു നിഷ്‌ഠൂരമായ ഭക്ഷണം തട്ടിപ്പറിക്കലിന് തയ്യാറെടുക്കുകയാണ്. Tony Blair ന്റെ മുഖസ്‌തുതിക്കാരന്‍ ആയ Peter Mandelson യജമാനനെ എന്തും ചെയ്യാന്‍ തയ്യാറായവനാണ്. ഇന്ന് അദ്ദേഹം European trade commissioner ആണ്. Brussels ലും Strasbourg ഉം ഉള്ള ഓഫീസില്‍ ഇരുന്ന് ലോകത്തെ ഏറ്റവും ദരിദ്രമായ ചില രാജ്യങ്ങളില്‍ നിന്ന് ഭക്ഷണം തട്ടിപ്പറിക്കാനുള്ള കരാറുകള്‍ അദ്ദേഹം തയ്യാറാക്കുകയാണ്.

സെനഗല്‍ (Senegal) ലെ ആള്‍ക്കാര്‍ കഴിക്കുന്ന പ്രോട്ടീന്റെ 70% വരുന്നത് മീനില്‍ നിന്നുമാണ്(2). പരമ്പരാഗതമായി മറ്റ് മൃഗ ഉത്പന്നങ്ങളേക്കാള്‍ വില കുറവ്. അത് human development index ഏറ്റവും കുറഞ്ഞ ഒരു സമൂഹത്തെ നിലനിര്‍ത്തി പോകുന്നു. ആറിലൊന്നുപേര്‍ അവിടെ മീന്‍പിടുത്തവുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ചെയ്യുന്നു. അതില്‍ മൂന്നില്‍ രണ്ട് സ്ത്രീകളാണ്(3). കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി മറ്റ് രാജ്യങ്ങള്‍ സെനഗലിന്റെ പങ്ക് കൈയ്യേറാന്‍ തുടങ്ങിയതോടെ അവരുടെ കാര്യം കഷ്ടത്തിലായി.

മീനിന്റെ കാര്യത്തില്‍ യൂറോപ്പ്യന്‍ യൂണിയന് രണ്ട് വലിയ പ്രശ്നങ്ങള്‍ ഉണ്ട്. ഒന്ന് സ്വന്തം മത്സ്യബന്ധനത്തെ ശരിക്ക് ആസൂത്രണം ചെയ്യാന്‍ കഴിയാതിരിക്കുന്ന അവസ്ഥ. ഇതുമൂലം സ്വന്തം ആവശ്യം നിറവേറ്റാനാവുന്നില്ല. രണ്ട് സര്‍ക്കാരിന് മത്സ്യബന്ധന ലോബിയെ നിയന്ത്രിച്ച് അവരുടെ അധികമുള്ള ബോട്ടുകള്‍ ഇല്ലാതാക്കാന്‍ കഴിയാതെ പോകുന്ന അവസ്ഥ. ഈ രണ്ട് പ്രശ്നങ്ങളും പരിഹരിക്കാന്‍ EU ഒരു വഴി കണ്ടെത്തി. അവരുടെ മീന്‍പിടുത്തക്കാരെ പടിഞ്ഞാറേ ആഫ്രിക്കന്‍ കടലിലേക്ക് പറഞ്ഞയക്കുക. ആ കപ്പലുകള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതി നല്‍കുന്ന ഉടമ്പടി 1979 മുതല്‍ അവര്‍ സെനഗല്‍ സര്‍ക്കാരുമായി ഒപ്പുവെച്ചിട്ടുണ്ട്. അതിന്റെ ഫലമായി യൂറോപ്പില്‍ സംഭവിച്ചതു പോലെ സെനഗല്‍ തീരത്തും മീനുകളുടെ എണ്ണം കുറഞ്ഞു. 1994 മുതല്‍ 2005 വരെയുള്ള കാലത്ത് സെനഗല്‍ കടലില്‍ നിന്ന് 95,000 ടണ്‍ മുതല്‍ 45,000 ടണ്‍ മത്സ്യങ്ങളെ യൂറോപ്പ്യന്‍മാര്‍ പിടിച്ചുകൊണ്ടു പോയി. യൂറോപ്പ്യന്‍മാര്‍ ട്രോളറുകള്‍ കാരണം പ്രാദേശിക മത്സ്യബന്ധനം തകര്‍ന്നു. 1997 ഓടെ പ്രാദേശിക ബോട്ടുകള്‍ 48% കുറവായി(4).

കുടുംബങ്ങള്‍ ദിവസം മൂന്നുനേരം മീന്‍ കഴിച്ചിരുന്നതില്‍ നിന്ന് ദിവസം ഒരു പ്രാവശ്യം എന്ന നിലയിലേക്കായി എന്ന് ActionAid റിപ്പോര്‍ട്ടില്‍ പറയുന്നു. മീനിന്റെ വില കൂടിയതോടെ അതിന്റെ ഉപഭോക്താക്കള്‍ പട്ടിണിയിലായി. യൂറോപ്യന്‍ യൂണിയന്‍ കരാറിലേര്‍പ്പെട്ട എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇങ്ങനെ തന്നെ സംഭവിച്ചു(5,6). വിദേശ നാണയ വിനിമയ നിരക്ക് കാരണം അവരുടെ പ്രധാന പ്രോട്ടീന്‍ സ്രോതസ് ഇല്ലാതെയായി.

സെനഗല്‍ സര്‍ക്കാരിന് ഇത് അറിയാമായിരുന്നു. അതുകൊണ്ട് 2006 അവര്‍ ഈ മത്സ്യബന്ധന കരാറുകള്‍ പുതുക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ യൂറോപ്പ്യന്‍മാര്‍, പ്രത്യേകിച്ച് സ്പെയിനിലേയും ഫ്രാന്‍സിലേയും, നിരോധനത്തിനെ മറികടക്കാനയി വഴികള്‍ കണ്ടുപിടിച്ചു. അവര്‍ അവരുടെ ബോട്ടുകള്‍ സെനഗലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങി. കൂടാതെ പ്രാദേശിക മീന്‍പിടുത്തക്കാരില്‍ നിന്ന് അവരുടെ വീതം മീനുകളും വാങ്ങുന്നു. സെനഗലിനോട് ബാധ്യതയില്ലാതെ അവര്‍ക്ക് തട്ടിപ്പറിക്കല്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ അര്‍ത്ഥം. മീന്‍ യൂറോപ്പിലെത്തുന്നതോടെ അവരുടെ ലാഭം വളരെ അധികമാകും.

ആഫ്രിക്കന്‍ രാജ്യങ്ങളുമായി സാമ്പത്തിക ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ Mandelson ന്റെ ഓഫീസ് നടത്തിവരുകെയാണ്. എന്നാല്‍ സെനഗല്‍ ഉള്‍പ്പടെയുള്ള പല രാജ്യങ്ങളും അതില്‍ ഒപ്പുവെക്കാന്‍ വിസമ്മതിക്കുന്നു. യൂറോപ്യന്‍ കമ്പനികള്‍ക്ക് ആഫ്രിക്കന്‍മണ്ണില്‍ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുവരുത്തുവാനാണ് ഈ കരാറുകള്‍. അതായത് ഈ രാജ്യങ്ങള്‍ക്ക് സ്വന്തം രാജ്യത്തെ വ്യവസായമെന്നോ വിദേശ കമ്പനി എന്നോ വ്യത്യാസം കാണിക്കാനാവില്ല. സെനഗലിന് അവരുടെ മത്സ്യം അവരുടെ വ്യവസായ വളര്‍ച്ചക്കും അവരുടെ ജനങ്ങള്‍ക്ക് ആഹാരത്തിനായും ഉപയോഗിക്കാനാവില്ല. വിദേശരാജ്യത്ത് യൂറോപ്യന്‍ ട്രോളറുകള്‍ക്ക് നിയപരമായ അവകാശം.

EU ന്റെ കരാറുകള്‍ “not sufficiently inclusive” ആണെന്നും അവ “lack of transparency” ഉള്ളവയാണെന്നും ഐക്യരാഷ്ട്ര സഭയുടെ Economic Commission for Africa പറയുന്നു(7). Mandelson ന്റെ ഓഫീസ് ഇത് തള്ളിക്കളഞ്ഞ് സംശയിച്ച് നില്‍ക്കുന്ന രാജ്യങ്ങളെ നിര്‍ബന്ധിക്കുകയാണെന്ന് ActionAid ഉം പറയുന്നു. പടിഞ്ഞാറേ ആഫ്രിക്ക ഈ കരാറുകളില്‍ ഒപ്പുവെക്കുന്നുണ്ടെങ്കില്‍ Lord Mandelson അടുത്ത സാമ്രാജ്യത്വ നിര്‍മ്മിത ക്ഷാമത്തിന് കാരണക്കാരനാകും.

സമ്പന്ന ദരിദ്ര രാജ്യങ്ങള്‍ക്കിടയിലുള്ള ആഹാര കോളനി വാഴ്ചയുടെ ഒരു ഉദാഹരണമാണ് ഇത്. ആഗോള ആഹാര ഉത്പാദനത്തിന് കുറവ് വന്നപ്പോള്‍ പണക്കാരായ ഉപഭോക്താക്കളെ പട്ടിണിക്കാരായവരുമായി മത്സരത്തിലേര്‍പ്പെടുന്നതിന് നിര്‍ബന്ധിച്ചിരിക്കുകയാണ്. (വിജയരാഘവന്റെ ദീര്‍ഘവീക്ഷണം). ആഹാരം വാങ്ങുന്നതു വഴി ബ്രിട്ടണിന്റെ നേരിട്ടല്ലാത്ത ജല ഉപഭോഗത്തെക്കുറിച്ച് WWF ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു(8). ബ്രിട്ടണ്‍ വളരേറെ അരിയും പരുത്തിയും ഇന്‍ഡസ് താഴ്വരയില്‍ നിന്നുമാണ് വാങ്ങുന്നത്. അതില്‍ പാകിസ്ഥാനിലെ ഏറ്റവും നല്ല കൃഷിയിടങ്ങള്‍ ഉള്‍പ്പെടുന്നു. കയറ്റുമതിയുടെ ആവശ്യകത കാരണം അവിടുത്തെ ജലസ്രോതസുകള്‍ തിരികെ നറയുന്നതിനേക്കാള്‍ വളരെ വേഗമാണ് പമ്പ് ചെയ്ത് ഉപയോഗിക്കുന്നത്. അതേ സമയം കാലാവസ്ഥാ മാറ്റം കാരണം മഴയും ഹിമാലയത്തിലെ മഞ്ഞും കുറഞ്ഞ് വരുന്നു. ഉപ്പും മറ്റ് കൃഷി വിഷങ്ങളും കുറഞ്ഞു വരുന്ന water table ല്‍ അലിഞ്ഞു ചേരുന്നതിനാല്‍ കൃഷിസ്ഥലങ്ങള്‍ മോശമാകുന്നു. സ്വതന്ത്ര വ്യാപാര കരാറുകള്‍ അടിസ്ഥാനത്തിലായ ഇവയുടെ വില്‍പ്പന ബ്രിട്ടണ്‍കാര്‍ക്ക് ചിലവുകുറഞ്ഞ ഉത്പന്നങ്ങള്‍ എത്തിക്കുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ വില പാകിസ്ഥാനിന് തിരിച്ചറിയാന്‍ കഴിയുന്നില്ല.

മദ്ധ്യ പൂര്‍‌വ്വേഷ്യന്‍ രാജ്യള്‍ ഇപ്പോള്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ദരിദ്ര രാജ്യങ്ങളില്‍ ഭൂമി വിലക്ക് വാങ്ങുകയാണ്. 100,000 ല്‍ അധികമുള്ള കൃഷി സ്ഥലം വിദേശത്ത് കണ്ടെത്തുകയെന്നാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്ന് Financial Times റിപ്പോര്‍ട്ട് ചെയ്തു. അവിടെ ഉത്പാദിപ്പിക്കുന്നത് വില്‍ക്കാനല്ല. നേരെ ഉടമസ്ഥര്‍ക്ക് കഴിക്കാനാണ്. സാധാരണ എല്ലാ വില്‍പ്പനകളേയും പുകഴ്ത്തി ബഹളം വെക്കുന്ന FT എന്തോ ഈ വില്‍പ്പനകള്‍ക്കെതിരെ ശക്തമായ രോഷമാണ് പ്രകടിപ്പിക്കുന്നത്. “the nightmare scenario of crops being transported out of fortified farms as hungry locals look on.” “secretive bilateral agreements, the investors hope to be able to bypass any potential trade restriction that the host country might impose during a crisis.” എന്നൊക്കെ വെച്ച് കാച്ചിയിട്ടുണ്ട് (9).

എത്യോപ്യയും, സുഡാനും എണ്ണ രാജ്യങ്ങള്‍ക്ക് ആയിരക്കണക്കിന് ഹെക്റ്റര്‍ ഭൂമി നല്‍കി(10,11). ഈ രാജ്യങ്ങളിലെ അഴിമതി നിറഞ്ഞ സര്‍ക്കാരുകള്‍ക്ക് ഇത് വളരെ എളുപ്പമാണ്. എത്യോപ്യയില്‍ സര്‍ക്കാരിനാണ് ഭൂമിയുടെ അവകാശം. സുഡാനില്‍ ശരിയായ മേശക്ക് മുന്നേ ഒരു കവര്‍ കൈമാറിയാല്‍ ആരുടെ ഭൂമിയും വിദേശിയുടേതാവും(12,13). സുഡാനില്‍ 56 ലക്ഷവും എത്യോപ്യയില്‍ ഒരു കോടി ജനങ്ങളും ഇപ്പോള്‍ ഭക്ഷ്യ സഹായം കൊണ്ടാണ് ജീവിക്കുന്നത്. അവിടുത്തെ സര്‍ക്കാരുകളുടെ ഇത്തരം പ്രവര്‍ത്തികള്‍ അവിടുത്തെ ക്ഷാമം മൂര്‍ച്ഛിപ്പിക്കുകയേയുള്ളു.

ഇതിനര്‍ത്ഥം ദരിദ്ര രാജ്യങ്ങള്‍ സമ്പന്ന രാജ്യങ്ങള്‍ക്ക് ആഹാരം വില്‍ക്കരുതെന്നല്ല. ക്ഷാമത്തില്‍ നിന്ന് രക്ഷപെടാന്‍ ദരിദ്ര രാജ്യങ്ങള്‍ അവരുടെ വാങ്ങല്‍ ശേഷി ഉയര്‍ത്തണം. കാര്‍ഷിക ഉത്പന്നങ്ങളും പ്രാദേശികമായി നിര്‍മ്മിക്കുന്ന അവയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും വില്‍ക്കണം. എന്നാല്‍ മുകളില്‍ പറഞ്ഞ കരാറുകളൊന്നും ദരിദ്ര രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുന്നവയല്ല. പണ്ട് അവര്‍ യുദ്ധക്കപ്പലുകളും ബ്രിട്ടീഷ്‌ ഭരണകാലത്തെ ഇന്ത്യന്‍ഭടന്‍ (sepoys) മാരേയും ഉപയോഗിച്ചു, ഇന്നവര്‍ ചെക്ക് ബുക്കും വക്കീലന്‍മാരേയും ഉപയോഗിച്ച് പട്ടിണി കിടക്കുന്നവരില്‍ നിന്ന് ഭക്ഷണം തട്ടിപ്പറിക്കുന്നു. വിഭവങ്ങള്‍ക്കായുള്ള കടിപിടി തുടങ്ങിക്കഴിഞ്ഞു, നാം തിരിച്ചറിയില്ലെന്നുമാത്രം. മറ്റുള്ളവര്‍ക്ക് പട്ടിണി കിടക്കേണ്ടിവന്നാലും, സമ്പന്ന രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഇല്ലായ്മയുടെ രാഷ്ട്രീയ മൂല്യത്തില്‍ നിന്ന് സ്വയം രക്ഷപെടുത്തിക്കോളും.

References:

1. Mike Davis, 2001. Late Victorian Holocausts: El Nino Famines and the Making of the Third World. Verso, London.
2. ActionAid, 11th August 2008. SelFISH Europe. http://www.illegal-fishing.info/uploads/ActionAidSelFISHEurope.pdf
3. ibid.
4. ibid.
5. Vlad M. Kaczynski and David L. Fluharty, March 2002. European policies in West Africa: who benefits from fisheries agreements? Marine Policy, Volume 26, Issue 2, pp75-93.
doi:10.1016/S0308-597X(01)00039-2
6. Tim Judah, 1st August 2001. The battle for West Africa’s fish. http://news.bbc.co.uk/1/hi/world/africa/1464966.stm
7. UNECA, EPA Negotiations: African Countries Continental Review, African Trade Policy Centre, February 2007. Quoted by ActionAid, ibid.
8. Ashok Chapagain and Stuart Orr, August 2008. UK Water Footprint: the impact of the UK’s food
and fibre consumption on global water resources. Volume one. http://assets.panda.org/downloads/wwf_uk_footprint.pdf
9. Javier Blas and Andrew England, 19th August 2008. Foreign fields: Rich states look beyond their borders for fertile soil. Financial Times.
10. ibid.
11. Barney Jopson and Andrew England, 11th August 2008. Sudan woos investors to put $1bn in farming. Financial Times.
12. For discussions of how landrights in Africa are overruled, see:
Lorenzo Cotula, September 2007. Legal empowerment for local resource control. International Institute for Environment and Development. http://www.iied.org/pubs/pdfs/12542IIED.pdf
and:
13. Camilla Toulmin, 2006. Securing Land and Property Rights in Africa: Improving the
Investment Climate. Chapter 2.3 of the Global Competitiveness Report, World Economic Forum, Switzerland.

– from www.monbiot.com

താങ്കള്‍ യൂറോപ്പിലാണെങ്കില്‍ മീനിന്റെ ഉപയോഗം കഴിയുന്നത്ര കുറക്കുക.

3 thoughts on “കൃത്രിമമായി നിര്‍മ്മിക്കുന്ന ക്ഷാമം

 1. ഞെട്ടിക്കുന്ന വിവരങ്ങൾ..

  ആരോട് പറയാനാണ്.. എല്ലാവരും സ്വന്തം കാര്യം സിന്ദാബാദ് വിളിച്ചുള്ള ഓട്ടത്തിലാണല്ലൊ…

  താങ്കളുടെ ഭയാശങ്കകൾ ഇപ്പോൾ എന്റേതുമായിരിക്കുന്നു..

  ചില അക്ഷരത്തെറ്റുകൾ കണ്ടു.. ( അഴുമതി, വരികെയാണ്…..) ശ്രദ്ധിക്കുമല്ലൊ..

  1. അയ്യോ.. ഇതും ഞെട്ടിക്കുന്ന വിവരമാണ്. ഈ സൈറ്റ് മുഴുവനും അഴുമതി ആണ്. നന്ദി സുഹൃത്തേ. തിരുത്തിത്തുടങ്ങി. ഇപ്പോഴെങ്കിലും കണ്ടെത്തിയല്ലോ.

 2. നമ്മുടെ കാൽക്കീഴിൽ നിന്ന് മണ്ണ് ഒലിച്ചുപോകുന്നത് നാം അറിയുന്നില്ലെന്ന് ഇത്തരം ലേഖനങ്ങളിലൂടെ അറിയുന്നു. ബോധവൽക്കരണം ഒരു ചെറുത്ത് നിൽ‌പ്പിനുള്ള സാദ്ധ്യതകൾ സ്ര്‌ഷ്ടിക്കാനിടയുണ്ട്. ഈ സത് പ്രവർത്തിക്ക് എല്ലാ ഭാവുകങ്ങളും അർപ്പിക്കുന്നു.

  Jagadees says:
  നന്ദി.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )