ജൈവ ഇന്ധനവും വെള്ളക്കാരന്റെ ഭാരവും

ജൈവ ഇന്ധന ആവശ്യത്തിന് വേണ്ടി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആഫ്രിക്കയില്‍ ധാരാളം ഭൂമി വാങ്ങുന്നു. പ്രാദേശിക കൃഷിക്കാര്‍ക്കും സര്‍ക്കാരുകള്‍ക്കും മോഹവിലയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇത് വേരൊരു തരത്തിലുള്ള സാമ്പത്തിക കോളനി വാഴ്ചയാണോ? പുതിയ റോഡുകള്‍ വരാം, സ്കൂളുകള്‍ വരാം, മരുന്നു കടകള്‍, ജലവിതരണ പദ്ധതികള്‍ ഇവയൊക്കെ വന്നേക്കാം. അതിലൊക്കെ ഉപരി 5,000 തൊഴില്‍ സൃഷ്ടിക്കാം.

99 വര്‍ത്തേക്ക് ടാന്‍സാനിയ സര്‍ക്കാര്‍ ബ്രിട്ടീഷ് കമ്പനിയായ Sun Biofuels ന് 9,000 ഹെക്റ്റര്‍ (22,230 ഏക്കര്‍) കൃഷിസ്ഥലം സൗജന്യമായി നല്‍കി. അതിന് പകരമായി കമ്പനി ആ പ്രദേശത്ത് $2 കോടി ഡോളര്‍ മുടക്കി റോഡുകളും സ്കൂളുകളും മറ്റും നിര്‍മ്മിക്കും.

Sun Biofuels ഒറ്റക്കല്ല. നെതര്‍ലാന്‍ഡ്സ്, അമേരിക്ക, സ്വീഡന്‍, ജപ്പാന്‍, ക്യാനഡ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മറ്റ് കമ്പനികളും ടാന്‍സാനിയയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ജര്‍മ്മനിയിലെ കാറ്റാടി കമ്പനിയായ Prokon വന്‍തോതിലുള്ള കടലാവണക്ക് കൃഷിയാണ് പദ്ധതിയിട്ടിരിക്കുന്നത്. അവരുടെ 200,000 ഹെക്റ്റര്‍ (494,000 ഏക്കര്‍) വരുന്ന വമ്പന്‍ കൃഷിയിടം ടാന്‍സാനിയയില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.

കിഴക്കേ ആഫ്രിക്കയിലേക്ക് മാത്രമല്ല ഈ സ്വര്‍ണ്ണവേട്ട (gold rush), മൊത്തം ആഫ്രിക്കയിലേക്കാണ്. നോര്‍‌വ്വേയില്‍നിന്നുള്ള Biofuel Africa ഘാനയില്‍ കരസ്ഥമാക്കിയിരിക്കുന്നത് 38,000 ഹെക്റ്റര്‍ (93,860 ഏക്കര്‍)ആണ്. എത്യോപ്യയിലും മൊസാംബിക്കിലും Sun Biofuels പ്രവര്‍ത്തിക്കുന്നുണ്ട്.

Kavango BioEnergy എന്ന ബ്രിട്ടീഷ് കമ്പനിക്ക് നമീബിയയില്‍ ദശലക്ഷക്കണക്കിന് യൂറോ നിക്ഷേപിക്കാന്‍ പദ്ധതിയുണ്ട്. മാലാവി(Malawi), സാംബിയ (Zambia) തുടങ്ങിയ രാജ്യങ്ങളില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കരിമ്പ്, കടലാവണക്ക്, പാംഓയില്‍ തുടങ്ങിയവ എതനോളിനും, ഡീസലിനും വേണ്ടി കൃഷിചെയ്യും. മൊസാംബിഖില്‍ (Mozambique) 1.1 കോടി ഹെക്റ്റര്‍ (2.7 കോടി ഏക്കര്‍) സ്ഥലത്ത് ഊര്‍ജ്ജ നിളകള്‍ കൃഷിചെയ്യാനായി വിദേശ നിക്ഷേപകര്‍ നോട്ടമിട്ടിട്ടുണ്ട്. ഇത് ആ രാജ്യത്തിന്റെ ഏഴിലൊന്ന് വരുന്ന സ്ഥലമാണ്. എത്യോപ്യന്‍ സര്‍ക്കാര്‍ 2.4 കോടി ഹെക്റ്റര്‍ (5.9 കോടി ഏക്കര്‍) ഇവര്‍ക്ക് നല്‍കി.

ഇതിന് തക്കതായ പ്രതിക്രിയ ഉണ്ടാകുന്നുണ്ട്. ആഗോളതലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില വന്‍തോതില്‍ കൂടുയത് ഈ ഊര്‍ജ്ജ കൃഷികാരണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വില കൂടിയതിന്റെ 75% കാരണവും ഇത്തരത്തിലുള്ള വിളയുടെ മാറ്റം മാലമാണെന്ന് ലോകബാങ്കിന്റെ പഠനം അഭിപ്രായപ്പെടുന്നു. ചോളവും rapeseed കൃഷിചെയ്യാന്‍ വികസിത രാജ്യങ്ങളിലെ കൃഷിക്കാര്‍ക്ക് സബ്സിഡി നല്‍കുന്നുണ്ട്. എന്നാല്‍ അത് ഗോതമ്പ്, ഉരുളക്കിഴങ്ങ്, പയര്‍ തുടങ്ങിയവയുടെ കൃഷിയെ ബാധിക്കുന്നു.

ആഫ്രിക്കയിലെ കൃഷിസ്ഥലങ്ങളില്‍ എണ്ണ ചെടികളുടെ മത്സരം ഇതുവരെ തുടങ്ങിയിട്ടില്ല. കൃഷിചെയ്യാത്ത ഭൂമിയിലും, ഉപയോഗശൂന്യമായ ഭൂമിയിലുമാണ് വിദേശ നിക്ഷേപകര്‍ കൃഷിചെയ്യുന്നതെന്ന് അവര്‍ പറയുന്നു. എന്നാല്‍ കൂടിവരുന്ന ജനസംഖ്യയും ആഹാരത്തിന്റെ വിലയും ഉപയോഗശൂന്യമായ സ്ഥലത്തും ഭക്ഷ്യ വിളകള്‍ കൃഷിചെയ്യാന്‍ തെക്കന്‍ രാജ്യങ്ങളെ ഉടന്‍ പ്രേരിപ്പിക്കും.

ആഫ്രിക്കയില്‍ ഊര്‍ജ്ജ വിളകള്‍ കൃഷിചെയ്യുന്നത് നിക്ഷേപകര്‍ക്ക് വളരെ ലാഭകരമാണ്. അടുത്തു തന്നെ ക്രൂഡോയില്‍ ദുര്‍ലഭമാകും. ഒരു ഹെക്റ്റര്‍ സ്ഥലത്തുനിന്ന് 2,500 ലിറ്റര്‍ പ്രതിവര്‍ഷം ലഭിക്കും. എണ്ണവില ബാരലിന് $100 ല്‍ കൂടുതലായാലാണ് ജൈവ ഇന്ധനം ലാഭകരമാകുക.

ഈ സ്ഥലങ്ങളിലൊരിടത്തും പ്രാദേശിക ജനങ്ങളുടെ ആവശ്യം കണക്കിലെടുത്തിട്ടില്ല. ഘാനയിലെ (Ghana) ഒരു ഗ്രാമത്തില്‍ ഗ്രാമമുഖ്യന് എഴുത്തും വായനയും അറിയില്ല. ഉപയോഗവാകശം കാണിച്ച് BioFuel Africa അവരുടെ ഭൂമി പിടിച്ചുപറിച്ചു. ഗ്രാമമുഖ്യന്‍ കരാറില്‍ വിരലടയാളമാണ് പതിപ്പിച്ചത്. ഇത് “കോളനി വാഴ്ച്ചയുടെ ഇരുണ്ട കാലത്തെ” ഓര്‍മ്മപ്പെടുത്തുന്നു എന്ന് Public Agenda എന്ന വാരിക എഴുതി. അതിന് ശേഷം Ghanaian environmental protection agency ഇടപെട്ടു ഏറ്റെടുക്കല്‍ നിര്‍ത്തി വെച്ചു. എന്നാല്‍ അപ്പോഴേക്കും 2,600 ഹെക്റ്റര്‍ (6,422 ഏക്കര്‍) വനഭൂമി വെട്ടിത്തെളിച്ചിരുന്നു.

11 ഗ്രാമങ്ങളില്‍ 10 എണ്ണത്തിന്റെ സമ്മത പത്രം കിട്ടിയിട്ടുണ്ടന്നാണ് ഏപ്രില്‍ 2006ല്‍ Sun Biofuels പറഞ്ഞത്. എന്നാല്‍ ഇപ്പോഴും പന ഗ്രാമങ്ങള്‍ക്കും ഈ പദ്ധതികളെക്കുറിച്ച് അറിയില്ല. അറിഞ്ഞവര്‍ കൂടുതല്‍ നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്തു. ഗ്രാമമുഖ്യനോട് ചോദിക്കാതെ തന്നെ Sun Biofuels കാട് വെട്ടിത്തെളിച്ചു എന്ന് ഒരു ഗ്രാമക്കാര്‍ ജില്ലാ അധികാരികള്‍ക്ക് പരാതി നല്‍കി.

സാമൂഹ്യ നിക്ഷേപം നടത്തണമെന്ന് വാഗ്ദാനമുണ്ടെങ്കിലും അത് കാരാറിന്റെ ഭാഗമല്ല. കുടിയൊഴുപ്പിക്കപ്പെടുന്നവര്‍ക്ക് നഷ്‌ടപരിഹാരം നല്‍കണം എന്ന് സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് വന്‍ ലാഭമാണ്. 9,000 ഹെക്റ്ററിന് (22,230 ഏക്കര്‍) ന് വെറും €450,000 യൂറോ ആണ് ഒരു നൂറ്റാണ്ടിന് വേണ്ടിയുള്ള നഷ്ടപരിഹാര തുക.

Rufiji നദിയുടെ 70 കിലോമീറ്റര്‍ തെക്ക് മാറി ആയിരക്കണക്കിന് ജനങ്ങളെ Sekab എന്ന സ്വീഡന്‍ കമ്പനിക്ക് കരിമ്പ് കൃഷിചെയ്യാനായി നിര്‍ബന്ധിതമായി കുടിയൊഴുപ്പിച്ചു. ജലം ധാരാളം ഉപയോഗിക്കുന്ന 9,000 ഹെക്റ്റര്‍ (22,230 ഏക്കര്‍) കരിമ്പ് കൃഷി എതനോള്‍ നിര്‍മ്മാണത്തിനാണ്. അതില്‍ 5000 ഹെക്റ്ററിന്റെ (12,350 ഏക്കര്‍) അംഗീകാരം നല്‍കിക്കഴിഞ്ഞു.

ആയിരക്കണക്കിന് ആളുകള്‍ ആ നദിയെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്, പ്രത്യേകിച്ച് ഉണക്ക് കാലങ്ങളില്‍. തങ്ങളുടെ പ്ലാന്റേഷനുകളില്‍ ജലസേചനത്തിനായി നദീജലം ഉപയോഗിക്കാന്‍ Sekab ന് പദ്ധതിയുണ്ട്. സുതാര്യത എന്നൊരു സംഭവമേയില്ല. നഷ്‌ടപരിഹാരമോ? കിട്ടുന്നതെന്തെങ്കിലും. വിവരം? ദുര്‍ലഭമായ വസ്തു. ജനങ്ങള്‍ നഷ്‌ടപരിഹാരത്തേക്കുറിച്ച് അന്വേഷിച്ചാല്‍, “നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് ലഭിക്കും” എന്നാണ് അധികാരികളുടെ മറുപടി.

ഊര്‍ജ്ജ വിളകളെക്കുറിച്ചുള്ള German Agency for Technical Cooperation നടത്തിയ പഠനത്തില്‍ പ്രതികൂലമായ ധാരാളം പാര്‍ശ്വഫലങ്ങളാണ് കണ്ടത്. ടാന്‍സാനിയക്ക് കിട്ടുന്ന സമ്പല്‍സമൃദ്ധിയെക്കുറിച്ചുള്ള വാഗ്ദാനം വെള്ളക്കാരായ നിക്ഷേപകര്‍ ഇത് ആദ്യമായല്ല നല്‍കുന്നത്.

1990 ല്‍ സ്വര്‍ണ്ണ ഖനനത്തിന് വിദേശ ഖനന കമ്പനികള്‍ ടാന്‍സാനിയയില്‍ വന്നിരുന്നു. “അവര്‍ ഞങ്ങള്‍ക്ക് തൊഴിലും, പുതിയ റോഡുകളും, കിണറുകളും സ്കൂളുകളും വാഗ്ദാനം ചെയ്തു,” മാധ്യമ പ്രവര്‍ത്തകന്‍ Joseph Shayo പറയുന്നു. “എന്തു സംഭവിച്ചു? സ്കൂളില്ല, കിണറില്ല, താഴ്ന്ന വേതനം നല്‍കുന്ന കുറച്ച് തൊഴിലുമാത്രം തന്നു. വലിയ ഖനി പ്രദേശങ്ങള്‍ വേലികെട്ടി മറച്ച് തദ്ദേശിയര്‍ക്ക് പ്രവേശനമില്ലാതാക്കി.

– from businessweek

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )