ലോകത്തിലെ ഏറ്റവും വലിയ biomass വൈദ്യുത നിലയത്തെക്കുറിച്ച് ഡച്ച് കൃഷി മന്ത്രി Gerda Verburg വിവരങ്ങള്‍ നലികി. ഈ നിലയം പൂര്‍ണ്ണമായും poultry manure ല്‍ നിന്നും ആയിരിക്കും വൈദ്യുതി ഉത്പാദിപ്പിക്കുക. നെതര്‍ലാന്‍ഡ്സിലെ മൂന്നിലൊരുഭാഗം കോഴി മാലിന്യങ്ങള്‍ ഇത് ഉപയോഗിച്ച് ഇത് 36.5 മെഗാ വാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കും. 90,000 വീടുകള്‍ക്ക് ഇത് വൈദ്യുതി നല്‍കും.
15 കോടി യൂറോ ചിലവ് വരുന്ന ഈ നിലയം സ്ഥിതി ചെയ്യുന്നത് Moerdijk ആണ്. ഡച്ച് കമ്പനി ആയ Delta ആണ് ഇത് നിര്‍മ്മിക്കുന്നത്. ഒരു വര്‍ഷം ഇത് ഏകദേശം 440,000 ടണ്‍ മാലിന്യം ആയിരിക്കും ഊര്‍ജ്ജമായി മാറ്റുക. നെതര്‍ലാന്‍ഡ്സിലെ ഒരു വലിയ പാരിസ്ഥിതി പ്രശ്നത്തിന് പരിഹാം കൂടിയാണ് ഈ നിലയം. “chicken manure ല്‍ നിന്ന് പുറത്തുവരുന്ന നീരാവി വലിയ തുക മുടക്കിയാണ് ശുദ്ധീകരിക്കുന്നത്. ഇനിയിപ്പോള്‍ അതിന്റെ ആവശ്യമില്ല.”
Delta യുടെ പ്ലാന്റ് carbon neutral ആണ്. കോഴികാഷ്ടം പുറത്ത് കിടന്ന് ജീര്‍ണ്ണിച്ച് അതില്‍ നിന്നുള്ള ഹരിത ഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ കലരാതിരിക്കാന്‍ ഈ നിലയം സഹായിക്കുന്നു. poultry മാലിന്യത്തില്‍ നിന്നുള്ള മീഥേന്‍ കത്തിച്ച് കളഞ്ഞതിന് ശേഷമുള്ള ചാരം വള നിര്‍മ്മാണത്തിനും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
— സ്രോതസ്സ് inhabitat
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
പുതിയ അറിവിന് നന്ദി.
അപ്പോൾ മീഥേന്‍ കത്തിക്കുമ്പോൾ ഉണ്ടാകാവുന്ന മലിനീകരണത്തെ എഞ്ചിൻ ചെറുക്കും ?
മീഥേന്‍ കത്തിക്കുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡും ജലവുമാണ് ഉണ്ടാകുന്നത് . കോഴി ഭക്ഷിക്കുന്ന തീറ്റയില്‍ നിന്നുള്ള കാര്‍ബണ്‍ ആണ് ഇങ്ങനെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആയത്. തീറ്റയില്‍ അത് എത്തിയത് സസ്യങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന് വലിച്ചെടുത്ത കാര്‍ബണ്‍ ഡൈ ഓക്സൈഡാണ്. അങ്ങനെ ഒരു ചക്രം പൂര്‍ത്തിയാകുന്നു.
ഇത് ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതില്‍ നിന്ന് വ്യത്യസ്ഥമാണ്. ഫോസില്‍ ഇന്ധനങ്ങളിലെ കാര്‍ബണ്‍ ഇപ്പോള്‍ 30 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നതും പിന്നീട് ഭൂമിക്കടില്‍ അകപ്പെട്ടുള്ളതുമായുള്ളതണ്.
അങ്ങനെ ഒരു വെടിക്കു പക്ഷികള്‍ പലത്
ആശംസകള്‍..