ടെസ്‌ലാ റോഡ്സ്റ്ററിന് ഒറ്റ സ്പീഡുള്ള ഗിയര്‍ബോക്സ്

ഒറ്റ സ്പീഡുള്ള ഗിയര്‍ബോക്സ് നിര്‍മ്മിക്കാന്‍ BorgWarner Inc എന്ന കമ്പനിയെ Tesla Motors ചുമതലപ്പെടുത്തി. 27 Roadsters ഇതിനകം ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.

പുതിയ ഗിയര്‍ബോക്സിന്റെ specifications Tesla എഞ്ജിനീയര്‍മാര്‍ BorgWarner ന് നല്‍കി. കൂടുതല്‍ മെച്ചപ്പെട്ട powertrain ന്റെ അവിഭാജ്യ ഭാഗമാണീ ഗിയര്‍ബോക്സ്. ഇത് ദക്ഷതയും പ്രകടനവും (performance) മെച്ചപ്പെടുത്തും. പുതിയ powertrain 30% കൂടുതല്‍ തിരിയല്‍ ശക്തി (torque) ഒറ്റ ഗിയര്‍ ശതമാനത്തിന് (single gear ratio)നല്‍കുന്നുണ്ട്. അതോടൊപ്പം 10% മൊലേജും കൂടി.

“കഴിഞ്ഞ ഡിസംബറില്‍ രണ്ട് സ്പീഡുള്ള ഗിയര്‍ബോക്സിന് പ്രശ്നങ്ങള്‍ കണ്ടപ്പോള്‍ ഞങ്ങള്‍ ഇത് തീരുമാനിച്ചതാണ്. ശക്തികൂടിയ inverter ഉം മോട്ടോര്‍ രൂപകല്‍പ്പന മെച്ചപ്പെടുത്തിയതും ഒറ്റ സ്പീഡുള്ള ഗിയര്‍ബോക്സ് ഉപയോഗിക്കാന്‍ സഹായിച്ചു. പഴയ പ്രകടനത്തിന് (performance) മാറ്റമൊന്നും വന്നിട്ടില്ല. പുതിയ സിസ്റ്റം പഴയതിനേക്കാള്‍ മെച്ചപ്പെട്ടതാണ് “ Tesla Motors ന്റെ Chief Technology Officer ആയ JB Straubel പറയുന്നു.

പുതിയ ഗിയര്‍ബോക്സ് ഉയര്‍ന്ന തിരിയല്‍ ശക്തി നല്‍കുന്നു. പഴയ റോഡ്സ്റ്ററിന് 286 Newton-meters തിരിയല്‍ ശക്തി (torque) ഉണ്ടായിരുന്നപ്പോള്‍ പുതിയതിന് 380 Newton-meters തിരിയല്‍ ശക്തി (torque) ആണ് ഉള്ളത്. മൈലേജം കൂടി. പണ്ട് ഒറ്റ ചാര്‍ജ്ജിങ്ങില്‍ 353.6 കിലോമീറ്റര്‍ പോകുമെങ്കില്‍ പുതിയതിന് 390.4 കിലോമീറ്റര്‍ മൈലേജാണ്.

അമേരിക്കയുലുള്ള ഇത്തരത്തിലുള്ള ഏക വൈദ്യുതവാഹനമാണ് Tesla Roadster. 0 ല്‍ നിന്ന് 96 കിലോമീറ്റര്‍/മണിക്കൂര്‍ എന്ന വേഗതയിലെത്താന്‍ ഇതിന് വെറും 3.9 സെക്കന്റുകള്‍ മാത്രമേ വേണ്ടൂ. മോട്ടോര്‍ 14,000 rpm ല്‍ പ്രവര്‍ത്തിക്കുന്നു. Driver മാസിക 2007 ല്‍ “fastest top gear acceleration” ഉള്ള കാറായി ഇതിനെ തെരഞ്ഞെടുത്തു. ഉയര്‍ന്ന പ്രകടനവും മലിനീകരണം ഇല്ലായ്മയും, ഉയര്‍ന്ന ദക്ഷതയും ടെസ്‌ല നല്‍കുന്നു.

– from evworld

കഴിയുന്നത്ര പൊതു ഗതാഗതം ഉപയോഗിക്കുക. യാത്ര കഴിവതും ഒഴുവാക്കുക.
Tesla ഒരു ശക്തി പ്രകടനമാണ്. പരിഹാരമല്ല. നമ്മുടെ ആര്‍ഭാടം ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് താങ്ങാനാവില്ല.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w