ഹാലജനില്ലാത്ത Xeon CPU (series 5200 and 5400) ഇന്റല്‍ പുറത്തിറക്കുന്നു. പഴയ മോഡലിന്റെ അതേ ഗുണങ്ങള്‍ ഉള്ളവയായിരിക്കും പുതിയവ.
ഫ്ലൂറിന്‍, ക്ലോറിന്‍, ബ്രോമിന്‍, അയോഡിന്‍, അസ്റ്റാടൈന്‍ തുടങ്ങിയവയാണ് ഹാലജന്‍ കുടുംബം. ഇവ ശക്തമായ രാസ പ്രവര്‍ത്തനത്തിന് കഴിവുള്ള രാസവസ്തുക്കളാണ്. ജീവജാലങ്ങള്‍ക്ക് നാശം ഉണ്ടാക്കും. എന്നാല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു എന്ന കാരണത്താല്‍ നമ്മേ അത് ദോഷം ചെയ്യില്ല. ദശലക്ഷക്കണക്കിന് CPU കളുടെ ഉത്പാദനവും അവയുടെ റീസൈക്ലിങ്ങും ഈ രാസവസ്തുക്കള്‍ വലിയ തോതില്‍ പരിസരങ്ങളില്‍ വ്യാപിക്കാന്‍ കാരണമാകും. അത് ജീവജാലങ്ങള്‍ക്ക് ദോഷമാണ്. അവ CPU ല്‍ നിന്ന് ഇല്ലാതാക്കുന്നത് റീസൈക്ലിങ്ങ് സുരക്ഷിതമാക്കാന്‍ സഹായിക്കും.
– from treehugger