ഇന്‍ഡ്യക്ക് ആണവ ഉപകരണങ്ങള്‍ നല്‍കാന്‍ അമേരിക്കന്‍ കമ്പനികള്‍ ധൃതികൂട്ടുന്നു

ഫ്രാന്‍സിനോടും റഷ്യയോടും മത്സരിച്ചുകൊണ്ട് അമേരിക്കന്‍ കമ്പനികള്‍ $15000 കോടി ഡോളറിന്റെ ഉപകരണങ്ങള്‍ വില്‍ക്കാനുള്ള കരാറുകള്‍ക്ക് മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഇന്‍ഡ്യയുമായുള്ള കറാറുകളില്‍ ഏറ്റവും വലിയ കരാറുകളാണിവ. 30 കമ്പനികളാണ് ഇന്ധനവും ഉപകരണങ്ങളും വില്‍ക്കാന്‍ ഇന്‍ഡ്യന്‍ ആണവോര്‍ജ്ജ വകുപ്പുമായി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.

General Electric, Westinghouse തുടങ്ങിയ അമേരിക്കന്‍ കമ്പനികളുമായി സര്‍ക്കാര്‍ കമ്പനി ആയ Nuclear Power Corporation of India (NPCI) ആദ്യവട്ട ചര്‍ച്ചകള്‍  നടത്തി. മറ്റുകമ്പനികളില്‍ പ്രമുഖരായ Bechtel Nuclear, The Shaw Group and Babcock & Wilcox ഇന്‍ഡ്യയില്‍ വന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തും.

ബോയിങ്ങില്‍ (Boeing) നിന്ന് ദീര്‍ഘദൂര maritime reconnaissance വിമാനം വാങ്ങാനുള്ള ഒരു $210 കോടി ഡോളറിന്റെ കരാറും ഒപ്പുവെച്ചു. ഇന്‍ഡ്യയെ അന്താരാഷ്ട്ര ആണവ ക്ലബ്ബില്‍ അംഗമാക്കാന്‍ അമേരിക്കയില്‍ ഏറ്റവുമധികം ലോബിയിങ്ങ് നടത്തിയത് ബോയിങ്ങ് കമ്പനി ആണ്. ശീത യുദ്ധ കാല ശത്രുവായ അമേരിക്കയില്‍ നിന്ന് ആയുധം വാങ്ങുന്ന ഏറ്റവും വലിയ കരാറാണ് ബോയിങ്ങുമായി ഒപ്പിട്ട കരാര്‍.  വാര്‍ദ്ധ്യക്യം ബാധിച്ച ഇന്‍ഡ്യന്‍ വായൂ സേനക്ക് വേണ്ടി 126 യുദ്ധ വിമാനങ്ങള്‍  Dassault(ഫ്രാന്‍സ്), Mikoyan Design Bureau(റഷ്യ) തുടങ്ങിയ കമ്പനികളില്‍ നിന്ന്  വാങ്ങനുള്ള  $1000 കോടി ഡോളറിന്റെ കരാറിലും ബോയിങ്ങിന് കണ്ണുണ്ട്.

മുകളില്‍ പറഞ്ഞ 3 രാജ്യങ്ങളിലെ കളിക്കാര്‍ ഇന്‍ഡ്യന്‍ ആണവോര്‍ജ്ജ മാര്‍ക്കറ്റില്‍ നിന്ന് ലാഭം കൊയ്യാന്‍ മത്സരത്തിലാണ്. NPCI റഷ്യയുടെ AtomStroyExport മായി അടുത്ത കാലത്ത് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. മൂന്നാം തലമുറ 1,600 MW European Pressurised Reactorകള്‍ക്ക് വേണ്ടി ഇന്‍ഡ്യ Areva എന്ന ഫ്രഞ്ച് ആണവോര്‍ജ്ജ കുത്തകയുമായും ചര്‍ച്ചകള്‍ നടത്തി. Areva ഇപ്പോള്‍ തന്നെ ഇന്‍ഡ്യയുടെ പ്രാദേശിക ശത്രു ആയ ചൈനക്ക് അത്തരത്തിലുള്ള ഒരു റിയാക്റ്റര്‍ നല്‍കാനുള്ള കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഈ വിദേശ കമ്പനികളുമായുള്ള കരാറുകളില്‍ നിന്ന് ഇന്‍ഡ്യയുടെ ആണവോര്‍ജ്ജ ഉത്പാദനം 20 വര്‍ഷത്തിനകം ഇരട്ടി (7%) ആക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. 18 പുതിയ റിയാക്റ്ററുകളാണ് പണിയാനുദ്ദേശിക്കുന്നത്. US-India Business Council ന്റെ കണക്കില്‍ അടുത്ത 30 വര്‍ഷത്തില്‍ അമേരിക്കയുമായുള്ള ഇന്‍ഡ്യയുടെ കച്ചവടം $15000 കോടി ഡോളര്‍ കവിയുമെന്നാണ്.

– from business.timesonline.co.uk

ഈ കരാറുകളിലെ ഇടനിലക്കാര്‍ക്ക് എന്ത്ര മാത്രം പണം ലഭിക്കുന്നുണ്ടാകും?  $15000 കോടി ഡോളറിന്റെ 5% എത്രയാ?
രാമക്കല്‍മേട് കാറ്റാടി  നിലയം വേറും 100 ദിവസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കി വൈദ്യുതി ഉത്പാദിപ്പിച്ചത്. running cost ഉം ഇല്ല. renewable ഊര്‍ജ്ജത്തിന് വേണ്ടത്ര പ്രാധാന്യം എന്തുകൊണ്ട് കിട്ടുന്നില്ല എന്നത് വ്യക്തമല്ലേ ഇതില്‍ നിന്ന്.

ആണവനിലയം – വെള്ളം ചൂടാക്കാനുള്ള അപഹാസ്യവും, ഭയാവഹവും, ചിലവേറിയതും, പാഴായതുമായ വഴി.
ആണവക്കരാറില്‍ നിന്ന് പിന്‍മാറുക

4 thoughts on “ഇന്‍ഡ്യക്ക് ആണവ ഉപകരണങ്ങള്‍ നല്‍കാന്‍ അമേരിക്കന്‍ കമ്പനികള്‍ ധൃതികൂട്ടുന്നു

 1. ആണവനിലയം – വെള്ളം ചൂടാക്കാനുള്ള അപഹാസ്യവും, ഭയാവഹവും, ചിലവേറിയതും, പാഴായതുമായ വഴി.

  ശരിയായ അഭിപ്രായം.

 2. ചോദ്യങ്ങള്‍ക്കുത്തരം അവസാന വരികളിലുണ്ട്. ഇന്‍ഡിജെനസ് റീസേര്‍ച്ച് ഒരുകാലത്തും ഇവിടെ നന്നാവാത്തത് എന്തെന്നതിനും.

 3. ഫ്രാന്‍സിനോടും റഷ്യയോടും മത്സരിച്ചുകൊണ്ട് അമേരിക്കന്‍ കമ്പനികള്‍ $15000 കോടി ഡോളറിന്റെ ഉപകരണങ്ങള്‍ വില്‍ക്കാന്‍ കരാറുകള്‍ ഒപ്പുവെച്ചു. ഇന്‍ഡ്യയുമായുള്ള കറാറുകളില്‍ ഏറ്റവും വലിയ കരാറാണിത്. 30 കമ്പനികളാണ് ഇന്ധനവും ഉപകരണങ്ങളും വില്‍ക്കാന്‍ ഇന്‍ഡ്യന്‍ ആണവോര്‍ജ്ജ വകുപ്പുമായി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. –

  ഇതു മൊത്തം തെറ്റാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രസ്താവനകള്‍ തിരുത്തണം. അമേരിക്കന്‍ കമ്പനികളുമായി ഒരു കരാറിലും ഒപ്പുവെച്ചിട്ടില്ല. പ്രാഥമിക ഘട്ട ചര്‍ച്ചകള്‍ മാത്രമേ നടത്തിയിട്ടുള്ളൂ.

  ഇന്നത്തെ ഇന്ത്യന്‍ നിയമം അനുസരിച്ച് ആണവ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം പറ്റില്ല. നിയമം മാറ്റാതെ അമേരിക്കന്‍ കമ്പനികള്‍ക്ക് ഒരു കരാറിലും ഒപ്പിടാന്‍ പറ്റില്ല.

  ഈ ഖണ്ഢിക നീക്കണം.

  1. വിവര്‍ത്തന പിശക് തിരുത്തി. നന്ദി.
   അവര്‍ നേരിട്ട് ഇവിടെ നിലയം പണിയണമെന്നില്ലല്ലോ. താരാപ്പൂരിലും കൂടംകുളത്തും ഒക്കെ നിലയങ്ങള്‍ സ്ഥാപിക്കാന്‍ ഒരു നിയമ മാറ്റവും വേണ്ടി വന്നില്ല എന്നത് ഓര്‍ക്കുക!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )