പെയിന്റ്, ലിപ്‌സ്റ്റിക്, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, വിനൈല്‍ കൊണ്ടുള്ള ഭക്ഷണപാത്രം ലഡ്ഡും മറ്റ് ഘനലോഹങ്ങളും അടങ്ങിയതായി പൊതുജനത്തിന് അറിവുള്ളതാണ്. എന്നാല്‍ അതിലും മോശമായി ഇവ നിറഞ്ഞിട്ടുള്ള മറ്റൊരു സ്ഥലം U.S. Food and Drug Administration കണ്ടെത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കഴിക്കാനുള്ള വിറ്റാമിന്‍ ഗുളികകളില്‍.
കുട്ടികളും ഉള്‍പ്പെട്ടതിനാല്‍ പ്രശ്നം ഗുരുതരമാണ്. കുട്ടിക്കാലത്തെ ലഡ്ഡ് വിഷബാധ അമേരിക്കയില്‍ വലിയ പരിസ്ഥിതി-ആരോഗ്യ പ്രശ്നമാണ്. നാഡീവ്യവസ്ഥ, വൃക്ക, പഠിക്കാന്‍ കഴിയാതിരിക്കല്‍, സംസാര സ്വഭാവ പ്രശ്നങ്ങള്‍, പേശീ ചലന കഴിവില്ലായ്മ, പേശികളുടേയും എല്ലിന്റേയും കുറയുന്ന വളര്‍ച്ച, കേള്‍വിക്കുറവ് തുടങ്ങി അനേകം പ്രശ്നങ്ങള്‍ ഇതുണ്ടാക്കുന്നു. ഗര്‍ഭണികള്‍ക്ക് കൊടുക്കുന്ന വിറ്റാമിന്‍ ഗുളികകള്‍ ഗര്‍ഭസ്ഥ ശിശുക്കളേയും ഇത് ബാധിക്കും.
325 ബഹു വിറ്റാമില്‍ ഉത്പന്നങ്ങളായിരുന്നു FDA പരിശോധിച്ചത്. പരിശോധിച്ച 99% വിറ്റാമിനുകളിലും ലഡ്ഡ് അടങ്ങിയിട്ടുണ്ടായിരുന്നു. NF Formulas Liquid Pediatric, Natrol Liquid Kids Companion Liquid, Twinlab Infant Care, and After Baby Boost 2 ഇവയില്‍ മാത്രമായിരുന്നു ലഡ്ഡിന്റെ അംശം ഇല്ലാതിരുന്നത്.
ഒന്നിലും FDA പറയുന്ന “safe/tolerable exposure levels,” ല്‍ അധികം ലഡ്ഡ് ഉണ്ടായിരുന്നില്ല. റേഡിയേഷന്‍ നല്‍കിയ ചീരയേയും പ്ലാസ്റ്റിക്കിലെ bisphenol-A നേയും ഒഴുവാക്കിയത് നിങ്ങള്‍ക്ക് അത്ഭുതം ഉണ്ടാക്കാം.
പരിശോധിച്ച എല്ലാ ഉത്പന്നങ്ങളുടേയും വിവരം FDA യുടെ വെബ് സൈറ്റില്‍ ഉണ്ട്.
– from treehugger
http://www.cfsan.fda.gov/~dms/pbvitami.html
It says Page Not Found~ ??
അവര്‍ ലിങ്ക് മാറ്റി.
http://www.fda.gov/Food/FoodSafety/FoodContaminantsAdulteration/Metals/Lead/ucm115941.htm
ശ്രദ്ധയില്‍ കൊണ്ടുവന്നതിന് നന്ദി സുഹൃത്തേ.
Keep writing..
മലയാളത്തില്‍ ഇത്തരം ലേഖനങ്ങള്‍ വളരെ പ്രസക്തമാണ്.
നന്ദി സുഹൃത്തുക്കളേ.