
പെര്‍മാ ഫ്രോസ്റ്റിനേക്കുറിച്ച് നടത്തിയ ഒരു പുതിയ പഠനത്തിന്റെ വിവരങ്ങള്‍ Bioscience എന്ന ജേണലില്‍ വന്നു. നേരത്തേ കരുതിയിരുന്നതിനേക്കാള്‍ ഇരട്ടി ഹരിതഗൃഹ വാതകങ്ങള്‍ പെര്‍മാ ഫ്രോസ്റ്റില്‍ ഉറഞ്ഞിരിക്കുന്നുവെന്നതാണ് പുതിയ കണ്ടെത്തല്‍. അതിന്റെ ഒരു ചെറിയ അംശം അന്തരീക്ഷത്തിലെത്തിയാല്‍ അത് കാലാവസ്ഥാ മാറ്റത്തെ വിക്ഷുപ്തമാക്കും. ഭൂമിയുടെ അഞ്ചിലൊന്ന് ഭാഗമുള്ള പെര്‍മാ ഫ്രോസ്റ്റ് തണുത്തുറഞ്ഞ മണ്ണാണ്. താപനില പൂജ്യം ഡിഗ്രിക്ക് താഴെ മണ്ണ് രണ്ട് വര്‍ഷത്തിലധികം നിലനില്‍ക്കുമ്പോളാണ് അവയെ പെര്‍മാ ഫ്രോസ്റ്റ് എന്ന് വിളിക്കുന്നത്. അതില്‍ 1,500 ഗിഗാ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡും മീഥേനും അടങ്ങിയിട്ടുണ്ട്. അന്തരീക്ഷത്തിലുള്ളതിന്റെ ഇരട്ടി.
കാലാവസ്ഥാ മാറ്റത്തിന്റെ എല്ലാ positive feedback ചക്രങ്ങളിലും പ്രധാനമായ പെര്‍മാ ഫ്രോസ്റ്റ് ഉരുകുന്നതോടെ ആഗോളതാപനം അതി തീവൃമാകും. അതില്‍ ഇനി സംശയമൊന്നുമില്ല. വളരെ അപകടകരമായ ഉരു സമയത്തുകൂടിയാണ് നാം കടന്നുപോകുന്നത്. പരിഹാരമാര്‍ഗ്ഗങ്ങള്‍ എടുക്കേണ്ട സമയമാണ്. കല്‍ക്കരിയും എണ്ണയും കത്തിക്കുക്കുന്നത് കുറക്കണം.
– from climateark
പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ ഭാവിതലമുറക്ക് നിങ്ങളുടെ ആര്‍ഭാടം ഒട്ടും തന്നെ സഹായിക്കില്ല.
ഭീകരം…എന്നാല്‍ ആരാണ് ശ്രദ്ധിക്കുന്നത് …?
നമ്മള്‍ ശ്രദ്ധിക്കുന്നുണ്ടല്ലോ. നമുക്ക് ആര്‍ഭാടം കുറക്കാം.മറ്റുള്ളവര്‍ കൂടെ ചേര്‍ന്നോളും.
എന്താണെന്നറിയില്ല,നല്ല വൃത്തിയായി പ്രകൃതിയെ വര്‍ണ്ണിച്ചു ബ്ലോഗ്ഗെഴുതി കൂട്ടിവെച്ചു,അതില്‍ കുത്തും കോമായുമില്ല എന്ന് കണ്ടെത്തി പറയുന്നവര്‍ ഒരിക്കലെങ്കിലും, ഭൂമിയില്‍ ഇതെല്ലാം അടുത്ത തലമുറക്കു വേണ്ടി എങ്ങിനെ സൂക്ഷിക്കാന്‍ കഴിയും എന്ന് കൂടി എഴുതി വെക്കാന്‍ ശ്രമിക്കാറില്ല.