നീല ചിറകുള്ള ട്യൂണയെ തിന്നുമ്പോള്‍

നടന്‍ Robert De Niro യുടെ Michelin അംഗീകാരം കിട്ടിയിട്ടുള്ള ഹോട്ടലുകള്‍ വംശനാശം വന്നുകൊണ്ടിരിക്കുന്ന നീല ചിറകുള്ള ട്യൂണയെ ഉപഭോക്താക്കളെ അറിയിക്കാതെ വില്‍ക്കുന്നു. DNA പരിശോധനയിലാണ് മീന്‍ നീല ചിറകുള്ള ട്യൂണയാണെന്ന് മനസിലായത്. നാല് ഭൂഖണ്ഡങ്ങളിലായി 21 ഹോട്ടലുകള്‍ ഉള്ള നോബു(Nobu) ലെ സ്ഥിരം സന്ദര്‍ശകരാണ് മഡോണ, കേറ്റ് വിന്‍സ്ലെറ്റ്, ലിയോനാര്‍ഡോ ഡി കാപ്രിയോ തുടങ്ങിയ സെലിബ്രിറ്റികള്‍. ലണ്ടനിലെ മൂന്ന് നോബു ഹോട്ടലുകളില്‍ ഗ്രീന്‍പീസിന്റെ പ്രവര്‍ത്തകര്‍ ട്യൂണാ കറികള്‍ ഓര്‍ഡര്‍ ചെയ്തു. ഏത് സ്പീഷിസിലുള്ള ട്യൂണ ആണെന്ന് ജോലിക്കാരോട് അവര്‍ ചോദിച്ചിരുന്നു. എന്നാല്‍ പിന്നീട് DNA പരിശോധനയില്‍ ഇവയെല്ലാം അറ്റലാന്റിക്കിലെ നീല ചിറകുള്ള ട്യൂണയാണെന്ന് തിരിച്ചറിഞ്ഞു.

അമിതമായ മത്സ്യബന്ധനം കാരണം വംശനാശം നേരിടുന്ന മീനുകളാണ് അറ്റലാന്റിക്കിലെ നീല ചിറകുള്ള ട്യൂണയും തെക്കന്‍ നീല ചിറകുള്ള ട്യൂണയും. ഇവ International Union for the Conservation of Nature ന്റെ Red List ല്‍ പേരുള്ളതാണ്. ബ്രിട്ടണില്‍ കഴിക്കുന്ന സൂഷി വിഭവങ്ങള്‍ക്ക് മിക്കപ്പോഴും മഞ്ഞ ചിറകുള്ള ട്യൂണയാണ് കൂടുതലും ഉപയോഗിക്കുന്നത്. എന്നാല്‍ ജാപ്പനീസ് പാചകകാരുടെ അഭിപ്രായത്തില്‍ നീല ചിറകുള്ള ട്യൂണക്കാണ് സ്വാദ് കൂടുതല്‍.

അറ്റലാന്റിക്കിലെ നീല ചിറകുള്ള ട്യൂണ വിഭവങ്ങള്‍ വിളമ്പുന്നതിന് നിയമ തടസമില്ലെങ്കിലും മിക്ക പാചകക്കാരും അമിത മത്സ്യബന്ധനത്തിന്റെ പ്രശ്നങ്ങള്‍ അറിയാവുന്നതുകാരണം അവ ഉപയോഗിക്കാറില്ല. Michelin star അംഗീകാരമുള്ള Nobu Berkeley St ല്‍ അറ്റലാന്റിക്കിലെ നീല ചിറകുള്ള ട്യൂണ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ജോലിക്കാര്‍ പറഞ്ഞത് അവിടെ അതില്ലെന്നാണ്. എന്നാല്‍ DNA പരിശോധനയില്‍ അവ അറ്റലാന്റിക്കിലെ നീല ചിറകുള്ള ട്യൂണ ആണെന്ന് തെളിഞ്ഞു.

WWF ന്റെ Dr Sergi Tudela യുടെ അഭിപ്രായത്തില്‍ “Nobu പോലുള്ള ലോക പ്രശസ്തമായ ഒരു ഹോട്ടല്‍ ഇങ്ങനെ ചെയ്യുന്നത് വളരെ മോശമാണ്. അവര്‍ എന്താണ് വില്‍ക്കുന്നതെന്ന് അവര്‍ക്ക് അറിയില്ല. കൂടാതെ അവര്‍ ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുകകൂടിയാണ്”.

“Nobu ഉം Robert De Niro ഉം വംശനാശം വരുന്ന ഈ മീനുകളെ വിറ്റ് ധാരാളം പണം ഉണ്ടാക്കുകയാണ്. $40 കോടി ഡോളറാണ് അവരുടെ വരുമാനം”, Greenpeace ന്റെ Willie Mackenzie പറഞ്ഞു. “Nobu വിന്റെ സെലിബ്രിറ്റി ഉപഭോക്താക്കള്‍ ഇപ്പോള്‍ നീല ചിറകുള്ള ട്യൂണയെ വംശനാശത്തിലേക്ക് തള്ളിവിടുകയാണ്. പകരം അവര്‍ ഈ വിഭവം വില്‍ക്കുന്നതിനെ തടയുകയാണ് വേണ്ടത്.”

ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് “The End of the Line” എന്നൊരു സിനിമ നിര്‍മ്മിച്ചിട്ടുണ്ട്.

ഹോട്ടല്‍ മറുപടി പറയുന്നതില്‍ നിന്ന് വിസമ്മതിച്ചു.

— സ്രോതസ്സ് telegraph

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ