അള്‍ട്രാ കപ്പാസിറ്ററുകളുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ചൈനയിലെ Research Institute of Chemical Defense കണ്ടെത്തി. വിപരീത ചാര്‍ജ്ജുള്ള രണ്ട് ഇലക്ട്രോഡുകള്‍ ഒരു ഇന്‍സുലേറ്റര്‍ ഉപയോഗിച്ച് വേര്‍തിരിച്ച് വെക്കുന്ന ഉപകരണമാണ് കപ്പാസിറ്ററുകള്‍. ഇപ്പോഴുള്ള activated-carbon ഉപയോഗിക്കുന്ന അള്‍ട്രാ കപ്പാസിറ്ററുകളേക്കാള്‍ ഇരട്ടി ശക്തിയുള്ള അള്‍ട്രാ കപ്പാസിറ്ററുകള്‍ ഗവേഷകര്‍ നിര്‍മ്മിച്ചു. പൂവിന്റെ ആകൃതിയിലുള്ള manganese oxide നാനോപദാര്‍ത്ഥം പൂശിയ ലംബമായി വളര്‍ത്തിയെടുത്ത കാര്‍ബണ്‍ നാനോ ട്യൂബുകളാണ് (carbon nanotubes) ഇവ.
activated-carbon ഇലക്ട്രോഡുകളുകളേക്കാള്‍ 5 ഇരട്ടി ശക്തി ഇവക്കുണ്ട്. 20,000 പ്രാവശ്യം ചാര്‍ജ്ജ് ചെയ്യുകയും ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്താലും വെറും 3% മാത്രമേ ഇതിന്റെ ശക്തി കുറയുന്നുള്ളു. ഇലക്ട്രോഡിന്റെ പ്രതല വിസ്തീര്‍ണ്ണം ആണ് കപ്പാസിറ്ററിന്റെ സംഭരണ ശേഷിയെ നിയന്ത്രിക്കുന്നത്. കൂടുതല്‍ പ്രതലമുണ്ടെങ്കില്‍ കൂടുതല്‍ ശേഷിയുണ്ടാകും. അലൂമിനിയം ഇലക്ട്രോഡുകളാണ് സാധാരണ അള്‍ട്രാ കപ്പാസിറ്ററുകളില്‍ ഉപയോഗിക്കുന്നത്. activated carbon ന്റെ ഒരു പാളി പ്രതല വിസ്തീര്‍ണ്ണം കൂട്ടും. അത് സംഭരണ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
എന്നാലും ഇവയുടെ കഴിവ് ബാറ്ററികളേക്കാള്‍ കുറവാണ്. അതുകൊണ്ട് ഉയര്‍ന്ന അളവില്‍ ഊര്‍ജ്ജം വളരെ പെട്ടെന്ന് വേണ്ടി വരുന്ന ആവശ്യത്തിന് മാത്രമാണ് ഇവ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ബസ്, ട്രക്ക്, ട്രയിന്‍ തുടങ്ങിയവയില്‍ പെട്ടെന്ന് ഊര്‍ജ്ജം ഉപയോഗിക്കാന്‍.
രണ്ട് തരത്തിലുള്ള വളര്‍ച്ചയാണ് ഈ രംഗത്ത് ഉണ്ടായി. carbon nanotubes പാളി പൂശി പ്രതല വിസ്തീര്‍ണ്ണം കൂട്ടുന്ന സാങ്കേതികവിദ്യ, വൈദ്യുതി സംഭരിക്കുന്ന പാദാര്‍ത്ഥളില്‍ manganese oxide ലേക്കുള്ള മാറ്റും. പുതിയ കണ്ടുപിടുത്തം ഈ രണ്ട് വിദ്യകളും ഒരു പോലെ ഉപയൊഗിക്കുന്നു. ആദ്യം ലേഹ tantalum ല്‍ carbon nanotubes വളര്‍ത്തിയെടുക്കുന്നു. അതില്‍ 100-നാനോ മീറ്റര്‍ വലുപ്പത്തില്‍ പൂക്കളുടെ ആകൃതിയില്‍ നാനോ പദാര്‍ത്ഥങ്ങള്‍ വളര്‍ത്തുന്നു. nanotubes വളരുന്നത് ലംബമായാണ്. പല nanotubes കൂടിച്ചേരുന്ന ഭാഗത്താണ് nanoflowers വളരുന്നത്. ഒരു ഗ്രാം manganese oxide ഉപയോഗിച്ചുള്ള nanoflowers ന് 236 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.
കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ വൈദ്യുതി കടത്തിവിടാന്‍ ഇവക്ക് കഴിയുന്നു. ഒരേ വലിപ്പമുള്ള activated carbon നെ അപേക്ഷിച്ച് ഇരട്ടി സംഭരണ ശേഷി ഇവക്കുണ്ട്. കൂടാതെ ഉയര്‍ന്ന ശക്തിയും (power) ഇവ നല്‍കുന്നു.
– from technologyreview