ആദ്യം കുപ്പിയുടെ കാര്യമെടുക്കാം. കുപ്പി കൂടുതലും പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ചതാണ്. കുപ്പിവെള്ള വ്യവസായം മൊത്തത്തില്‍ ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ ഉപയോഗിച്ചാണ് പ്ലാസ്റ്റിക്ക് നിര്‍മ്മിക്കുന്നത്. ധാരാളം ശുദ്ധജലവും അതിന് ഉപയോഗിക്കുന്നുണ്ട്. ശൂന്യമായ ആ കുപ്പികള്‍ നിറക്കാനായി പല സ്ഥലങ്ങളിലേക്ക് കടത്തിക്കൊണ്ട് വരണം.
ഫിജിയില്‍ (Fiji) നിന്ന് ഒരു ലിറ്റര്‍ കുപ്പിവെള്ളം അമേരിക്കയില്‍ എത്തിക്കുന്നത് വഴി 250 ഗ്രാം കാര്‍ബണ്‍ അന്തരീക്ഷത്തിലെത്തും. ഒരു ലിറ്റര്‍ കുപ്പിവെള്ളം നിര്‍മ്മിക്കാനും കടത്താനും 7 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നു. കുപ്പിയില്‍ ഉള്ളതിന്റെ 7 മടങ്ങ്. ഉദ്‌വമനത്തിന്റെ 39% കുപ്പി നിര്‍മ്മിക്കാനും കടത്താനും വേണ്ടി വരുമ്പോള്‍ 61% വെള്ളം നിറക്കാനും നിറച്ചകുപ്പി കടത്താനും വേണ്ടി വരുന്നു. നിങ്ങള്‍ ഏതെങ്കിലുമൊരു സമ്പന്ന രാജ്യത്തിലാണ് ജീവിക്കുന്നതെങ്കില്‍ ടാപ്പ് വെള്ളം തന്നെ മതി കുടിക്കാന്‍.
Tropicana അവരുടെ Pure Premium ഓറഞ്ച് ജ്യൂസിന്റെ കാര്‍ബണ്‍ കാല്‍പ്പാട് പ്രസിദ്ധീകരിച്ചു. ഓറഞ്ച് വളര്‍ത്തല്‍, നീരെടുക്കല്‍, പാക്കിങ്ങ്, വിതരണം തുടങ്ങിയെല്ലാം കണക്കിലെടുത്ത് 2 ലിറ്റര്‍ നീര് ഫ്ലോറിഡയില്‍ നിന്നും അമേരിക്കയിലെ മറ്റേത് സ്ഥലത്തും എത്തിക്കാന്‍ അവര്‍ കണക്കാക്കിയത് 1.7 കിലോഗ്രാം CO2 എന്നാണ്. അതായത് ഓറഞ്ച് നീര് കുപ്പി വെള്ളത്തേക്കാള്‍ 3.6 മടങ്ങ് ഹരിത ഗൃഹ വാതകം പുറത്തുവരുന്നതിന് കാരണമാകുന്നു. ഓറഞ്ച് നീര് തണുപ്പിക്കുക കൂടി ചെയ്താല്‍ കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നതിനാല്‍ കാര്‍ബണ്‍ കാല്‍പ്പാട് വീണ്ടും കൂടും. എന്നാല്‍ ഏറ്റവും കൂടുതല്‍ ഉദ്‌വമനം നടക്കുന്നത് രാസ വളങ്ങളുപയോഗിച്ച് ഓറഞ്ച് കൃഷി നടത്തുന്നതാണ്.
35% ഉദ്‌വമനം വളനിര്‍മ്മാണത്തിനും അതിന്റെ ഉപയോഗത്തിനും, 23% ഓറഞ്ചിനെ നീരാക്കി മാറ്റാന്‍, 22% വിതരണം നടത്താന്‍, 15%പാക്കിങ്ങ്, 3%നിര്‍മ്മാര്‍ജ്ജനം, 2% നീരാകുന്നതിന് മുമ്പുള്ള കടത്തല്‍, ഇങ്ങനെയാണ് ഉദ്‌വമനത്തിന്റെ കണക്ക്. രാസവളം മാത്രം കുപ്പിവെള്ളത്തേക്കാള്‍ ഉദ്‌വമനം നടത്തുന്നു. 400 ഗ്രാം കാര്‍ബണ്‍.
ഓറഞ്ച് കൃഷിക്ക് ജൈവവളങ്ങള്‍ ഉപയോഗിച്ചാല്‍ ഉദ്‌വമനം വളരേറെ കുറക്കാന്‍ കഴിയും. വളത്തിന്റെ ഉദ്‌വമനം പൂജ്യമാക്കിയാലും ഒരു ലിറ്റര്‍ ഓറഞ്ച് നീരിനിന്ന് പിന്നേയും അരക്കിലോ കാര്‍ബണ്‍ ബാക്കിയുണ്ടാവും. ഫിജി വെള്ളത്തേക്കാള്‍ അധികം.
പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഓറഞ്ച് നീരിന് കടത്തലും പാക്കിങ്ങും കുറവായതിനാല്‍ വീണ്ടും ഉദ്‌വമനം കുറക്കാന്‍ കഴിയും. അതായത് ഓറഞ്ച് വളരു്ന സ്ഥലത്ത് ജീവിക്കുന്നരാണെങ്കില്‍ മാത്രമേ ഓറഞ്ച് നീരിന്റെ ഉദ്‌വമനം കുറക്കാന്‍ കഴിയൂ. അല്ലെങ്കില്‍ ഇത് ഒരു ആര്‍ഭാടനീരാണ്. ദ്സവും അത് കുടിക്കാതിരിക്കുക.
– from treehugger
പ്രാദേശികവും അതത് ഋതുക്കളില്‍ ലഭ്യവുമായ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുക.