കാലാവസ്ഥാമാറ്റവും സാമ്പത്തിക മാന്ദ്യവും

കാലാവസ്ഥാമാറ്റത്തെ ഇല്ലാതാക്കാന്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ എന്തു സംഭവിക്കും?

  • നാം കാര്‍ബണ്‍-ചക്ര പരിധി (tipping points) മറികടക്കും. tundra പ്രദേശങ്ങള്‍ ഇല്ലാതാകും. അതിനപ്പുറം “no redemption.”
  • ഈ നൂറ്റാണ്ടിന്റെ അവസാനം ആകുമ്പോഴേക്കും വ്യവസായവത്കരണത്തിന് മുമ്പുള്ളതിന്റെ മൂന്നിരട്ടിയോ നാലിരട്ടിയോ ആകും CO2 ന്റെ സാന്ദ്രത.
  • 0.8 മീറ്റര്‍ മുതല്‍ 2.0 മീറ്റര്‍ വരെ സമുദ്ര നിരപ്പ് ഉയരും. 10 കോടി ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടും.
  • ഭൂമിയുടെ മൂന്നിലൊന്ന് പ്രദേശം മരുഭൂമികളായി മാറും. മഞ്ഞ് മലകളുടെ നഷ്ടം 100 കോടി ആളുകള്‍ക്ക് കുടിവെള്ളമില്ലാതാക്കും
  • ഭൂമിയിലെ മൂന്നില്‍ രണ്ട് സ്പീഷീസുകള്‍ക്ക് വംശനാശം ഉണ്ടാകും. സമുദ്രം കൂടുതല്‍ ചൂടുള്ളതും ആസിഡ് മയവുള്ളതും കൂടുതലും ജീവികളില്ലാത്തുമായി മാറും.
  • 6°C താപനില കൂടിയാല്‍ മനുഷ്യര്‍ തന്നെ ഇല്ലാതാകും.

പരിഹരിക്കാവുന്ന ഈ പ്രശ്നത്തെ അവഗണിച്ചാല്‍ തിരികെ ഭൂമിയെ പഴയുതുപോലെ ആക്കാന്‍ നൂറ്റാണ്ടുകള്‍ വേണ്ടിവന്നേക്കും. നമ്മുടെ കുട്ടികളുടേയും അവരുട കുട്ടികളുടേയും തുടങ്ങി അടുത്ത 50 തലമുറ ദുരിതങ്ങള്‍ അനുഭവിക്കും.

ഒരു ലക്ഷം കോടി ഡോളര്‍ കാലാവസ്ഥാ രക്ഷാ പാക്കേജ് മാറ്റിവെച്ച് ശുദ്ധ ഊര്‍ജ്ജത്തിലേക്ക് നമുക്ക് വേഗം മാറാം. ഇത് അടുത്ത നൂറ്റാണ്ടോടെ എണ്ണ ഇല്ലാതാവുന്ന എണ്ണക്ക് വേണ്ടി $10 ലക്ഷം കോടി മുതല്‍ $20 ലക്ഷം കോടി ഡോളര്‍ എണ്ണ രാജ്യങ്ങളിലേക്ക് കയറ്റിഅയക്കുന്നത് തടയാനാവും. അന്തരീക്ഷ മലിനീകരണം കുറയും ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

ട്രഷറി സെക്രട്ടറി പോള്‍സണ്‍ പറയുന്നത് ചെയ്യാതെ സാമ്പത്തിക തകര്‍ച്ചയേ അവഗണിച്ചാല്‍ എന്തുസംഭവിക്കും.

  • മോശം നിക്ഷേപം നടത്തിയ നിക്ഷേപ ബാങ്കുകള്‍ക്ക് അവരുടെ പണം നഷ്ടമാകും. അത്തരം ചില ബാങ്കുകള്‍ പാപ്പരാകും.
  • മാന്ദ്യം മാറുന്നതു വരെ മറ്റ് രാജ്യങ്ങള്‍ അമേരിക്കക്ക് പണം കടം കൊടുക്കില്ല.
  • കുറച്ചുകാലത്തേക്ക് ചൈനയില്‍ നിന്നും എണ്ണ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതി കുറച്ച് കടംവാങ്ങിയ പണത്താലുള്ള ധാരാളിത്തം ഒഴുവാക്കി അമേരിക്കക്കാര്‍ ഉള്ളതുകൊണ്ട് ജീവിക്കാന്‍ പഠിക്കണം.
  • തങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത വീടുകള്‍ കടംവാങ്ങിയവര്‍ക്ക് അവരുടെ വീടുകള്‍ നഷ്ടപ്പെടും.
  • phony wealth ഉം housing Ponzi scheme ഉം കൊണ്ട് വീര്‍പ്പിച്ചുകെട്ടിയ അമേരിക്കന്‍ സമ്പദ്‌ഘടന വര്‍ഷങ്ങളോളം മോശമായ പ്രകടനം കാഴ്ച്ചവെക്കും. ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ കഷ്ടപ്പാട് അനുഭവിക്കും.
  • ആഗോള തലത്തിലും സാമ്പത്തികമാന്ദ്യം അനുഭവപ്പെടും.

ഭീകരമായതും ദീര്‍ഘകാലത്തേക്കുള്ളതുമായ കാലാവസ്ഥാ ദുരന്തത്തെ അവഗണിച്ചുകൊണ്ട് നികുതി ദായകരുടെ ഒരു ലക്ഷം കോടി ഡോളര്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വകയിരുത്തി ചിലവാക്കുന്നത് എന്നത് insaneആണ്.

Center for American Progress മുന്നോട്ടു വെച്ച “Green Recovery” ക്ക് $10000 കോടി ഡോളര്‍ എങ്കിലും സാമ്പത്തിക bailout ല്‍ നിന്ന് മാറ്റി വെക്കാന്‍ കഴിഞ്ഞാല്‍ അത് അമേരിക്കയില്‍ 20 ലക്ഷം തൊഴില്‍ സൃഷ്ടിക്കും. കാര്‍ബണ്‍ കുറഞ്ഞ സമ്പദ്ഘടനയിലേക്കുള്ള തുടക്കമാകുമത്. local communities ഉം പൊതു infrastructure ഉം അമേരിക്ക മുഴുവന്‍ നിര്‍മ്മിക്കപ്പെടും. കള്ള സാമ്പത്തിക നിക്ഷേപങ്ങള്‍ക്ക് പോലും Green Recovery വര്‍ദ്ധിച്ച മൂല്യം നല്‍കും.

വിവരമുള്ള സാമ്പത്തിക വിദഗ്ധര്‍ ഉദാരവത്കരിച്ച സാമ്പത്തിക സംവിധാനത്തേക്കുറിച്ച് വര്‍ഷങ്ങളായി മുന്നറീപ്പ് നല്‍കിക്കൊണ്ടിരുന്നു. പക്ഷേ അതിനേക്കാള്‍ കൂടുതല്‍ ശാസ്ത്രജ്ഞന്‍മാര്‍ മുന്നറീപ്പ് നല്‍കിയ നിയന്ത്രണമില്ലാതെ ഹരിതഗൃഹവാതക ഉദ്‌വമനത്തെക്കുറിച്ച് സര്‍ക്കാരും നേതാക്കളും മാധ്യമങ്ങളും പൊതു‍ജനങ്ങളും അവഗണിക്കുന്നത് എന്തുകൊണ്ടാണ്?

ഒരു ലക്ഷം കോടി ഡോളര്‍ സാമ്പത്തിക സഹായം കാരണം ഇപ്പോള്‍ ശുദ്ധ ഊര്‍ജ്ജ സമ്പദ്‌വ്യവസ്ഥക്ക് വേണ്ടി ചിലവാക്കാന്‍ പണമില്ലാതായിരിക്കുകയാണ്.

രണ്ടുമൂന്ന് ദശാബ്ദങ്ങള്‍ കഴിയുമ്പോള്‍ ആരും ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ഓര്‍ക്കാന്‍ പോകുന്നില്ല. കാരണം കാലാവസ്ഥാ മാറ്റത്തിന്റെ കെടുതികള്‍ പരിഹരിക്കാന്‍ സാമ്പത്തിക സ്രോതസ്സെല്ലാം ചിലവഴിക്കുന്ന കാലമാകും അത്.

ആഗോള താപനത്തിന്റെ ഫലങ്ങള്‍ കണ്ടു തുടങ്ങിയിട്ടും അതിനെതിരെ പ്രതികരിക്കാന്‍ നാം വൈകുകയാണ്. എന്നിട്ടും സാമ്പത്തിക ഉദാരവത്കരണത്തിന് ഒരു മാറ്റവും ഉണ്ടാക്കാതെ ഒരു ലക്ഷം കോടി ഡോളര്‍ സാമ്പത്തിക സഹായം ഈ പ്രശ്നങ്ങള്‍ക്ക് കാരണക്കാരായ കമ്പനികള്‍ക്ക് നല്‍കുകയാണ്.

– from climateprogress

ലോകം എന്തുകൊണ്ട് സ്വാര്‍ത്ഥരും അത്യാഗ്രഹികളുമായ കഴുതകളാല്‍ ഭരിക്കപ്പെടുന്നു? ഭൂമിയിലെ ജീവന്റെ തന്നെ നിലനില്‍പ്പിന് തടസമാണ് നമ്മുടെ കോര്‍പ്പറേറ്റുകള്‍. ഉപഭോഗം കുറക്കൂ. പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങൂ.

ഒരു അഭിപ്രായം ഇടൂ