വേനല്‍ കാലമാകുമ്പോള്‍ ആര്‍ക്ടികില്‍ ധാരാളം മഞ്ഞുരുകുന്നതിനാല്‍ മൊത്തം മഞ്ഞിന്റെ അളവ് കുറയുന്നു. ഇങ്ങനെ മഞ്ഞ് ഇല്ലാതാവുന്നത് കൊടുംകാറ്റിന്റെ വ്യവസ്ഥയെ ബാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ വേനല്‍കാലത്ത് ഏറ്റവും കുറവില്‍ രണ്ടമത്തെ അളവ് മഞ്ഞാണ് ആര്‍ക്ടികില്‍ രേഖപ്പെടുത്തിയത്. ആര്‍ക്ടിക് മഞ്ഞിന് 1 മുതല്‍ 3 മീറ്റര്‍ കനമാണ് ഉള്ളത്. ശീതകാലത്ത് അത് വളരുകയും വേനല്‍ കാലത്ത് ചെറുതാകുകയും ചെയ്യുന്നു. [ആര്‍ക്ടിക്കില്‍ കര ഇല്ല. പകരം സമുദ്രത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന വലിയ മഞ്ഞ് പാളി മാത്രം.]
“സാധാരണയുള്ളതിനേക്കാള്‍ 30% കുറവാണ് ഇപ്പോള്‍ മഞ്ഞ്”. കൊളറാഡോയിലെ (Boulder) National Snow and Ice Data Center ലെ ഗവേഷകനായ Walt Meier പറഞ്ഞു.
ഈ രീതി തുടരുകയാണെങ്കില്‍ ഒരു ദശകത്തില്‍ 10% എന്ന തോതില്‍ മഞ്ഞ് നഷ്ടമാകും. വേനല്‍കാലത്ത് ആര്‍ക്ടിക്കിലെ മഞ്ഞ് മൊത്തമായും ഉരുകി ഇല്ലാതാവുന്ന അവസ്ഥയിലേക്കാണ് നാം പോകുന്നത്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിന്റെ കാലാവസ്ഥ നിയന്ത്രിക്കുന്നതില്‍ ആര്‍ക്ടിക്കിലെ മഞ്ഞിന് പ്രധാന സ്ഥാനമാണ് ഉള്ളത്. വലിയ ഈ മഞ്ഞു പാളികള്‍ സൂര്യപ്രകാശത്തെ ശൂന്യാകാശത്തേക്ക് പ്രതിഫലിപ്പിച്ച് കളഞ്ഞ് ഭൂമിയെ തണുപ്പിക്കുന്നു. മഞ്ഞുരുകി ഇല്ലാതാകുമ്പോള്‍ ഇരുണ്ട സമുദ്രം മാത്രം ഉണ്ടാകും അവിടെ. സൂര്യ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിന് പകരം അത് സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുകയാവും ഉണ്ടാകുക. അത് ചൂട് കൂടുന്നതിന് കാരണമാകും.
വളരെ കുറച്ച് മനുഷ്യരെ ആര്‍ക്ടിക്കില്‍ ജീവിക്കുന്നുള്ളു. മഞ്ഞ് ഇല്ലാതാകുന്നതിന്റെ കുഴപ്പം അവിടുത്തെ ജനങ്ങളേയും ജീവികളേയും ബാധിക്കുന്നതിനേക്കാള്‍ ഭൂമിയെ മൊത്തമായായിരിക്കും ബാധിക്കുക. കാറ്റിനേയും മഴയേയും ബാധിക്കും. പടിഞ്ഞാറന്‍ അമേരിക്കയില്‍ മഴ കുറയുകയും, യൂറോപ്പില്‍ മഴ കൂടാനും കാരണമാകും.
– from cnn
എണ്ണയുടേയും മറ്റ് ഉത്പന്നങ്ങളുടേയും ഉപഭോഗം കുറക്കു. പൊങ്ങച്ചത്തിന് വേണ്ടി കാര്‍ ഓടിക്കാതിരിക്കുക. കാറിന് പകരം മനുഷ്യന് മാന്യത നല്‍കുക.