2007 ലെ റിക്കോഡ് മഞ്ഞുരുകുലിന് ശേഷം NASA ശാസ്ത്രജ്ഞര്‍ 2008 ലെ ഉരുകല്‍ സീസണ്‍ ശ്രദ്ധയോടെ നിരീക്ഷിച്ചു. റിക്കോഡ് ഭേദിച്ചില്ലെങ്കിലും മറ്റ് സമയങ്ങളേക്കാള്‍ ആഗസ്റ്റ് 2008 ലെ ഒരു നാലാഴ്ച്ച കാലത്താണ് ഏറ്റവും വേഗത്തില്‍ മഞ്ഞുരുകിയത്.
എല്ലാ വര്‍ഷവും വേനല്‍ കാലത്ത് ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് ഉരുകി ഏറ്റവും കുറഞ്ഞ അളവിലെത്തും. വര്‍ഷങ്ങളായി നിലനിന്നിരുന്ന കട്ടികൂടിയ പ്രായമുള്ള മഞ്ഞാണ് (“perennial ice”)അവശേഷിക്കുക. ഉരുകലിന്റെ തീവൃത കൂടിയതോടെ വര്‍ഷം തോറും സീസണില്‍ ഉണ്ടാകുന്ന മഞ്ഞിനോടൊപ്പം ഈ മഞ്ഞും ഉരുകിതുടങ്ങി. ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ ഈ നൂറ്റാണ്ടിന്റെ അവസാനമാകും മുമ്പ് ആര്‍ക്ടിക് കടലില്‍ മഞ്ഞ് ഇല്ലാതാകും.
NASAയുടേയും University of Colorado യുടെ National Snow and Ice Data Center (NSIDC) ന്റേയും പ്രസ്ഥാവന അനുസരിച്ച് ഏറ്റവും കുറവ് മഞ്ഞ് അവശേഷിച്ചതില്‍ 2007 കഴിഞ്ഞാല്‍ അടുത്ത സ്ഥാനം 2008 ആയിരുന്നു. സെപ്റ്റംബര്‍ 12, 2008 ല്‍ മഞ്ഞ് 27.84 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ മാത്രമായിരുന്നു. 1979 മുതല്‍ 2000 വരെ ഉണ്ടായിരുന്ന മഞ്ഞിനേക്കാള്‍ 13.76 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ കുറവ്.
ആഗസ്റ്റ് 1 മുതല്‍ ആഗസ്റ്റ് 31 വരെ പ്രതി ദിനം 52,320 ചതുരശ്ര കിലോമീറ്റര്‍ എന്ന തോതിലായിരുന്നു മഞ്ഞുരുകിക്കൊണ്ടിരുന്നത്. 2007 ആഗസ്റ്റില്‍ ഈ തോത് പ്രതിദിനം 39,040 ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു. ഈ കണക്കെടുപ്പ് തുടങ്ങിയതിന് ശേഷം വേനല്‍ കാലത്തെ ചൂടുകൂടിയ സമയത്ത് പ്രതിദിനം ശരാരാശരി 31,520 ചതുരശ്ര കിലോമീറ്റര്‍ എന്ന തോതില്‍ മഞ്ഞുരുകുന്നു എന്ന് മനസിലായി.
നാസയുടേയും മറ്റ് ഏജന്‍സികളുടേയും ഉപഗ്രഹങ്ങളായ Nimbus-7, Aqua, Terra and the Ice, Cloud, land Elevation Satellite (ICESat) തുടങ്ങിയവ 30 വര്‍ഷങ്ങളായി കടല്‍ മഞ്ഞിന്റെ അളവ് രേഖപ്പെടുത്തുന്നുണ്ട്.
ആര്‍ട്ടിക് പ്രദേശത്തെ conditioning കരണമാണ് ഉരുകലിന് വ്യത്യാസം വരുന്നത്. 2007 ല്‍ മേഘങ്ങള്‍ കുറവായതിനാല്‍ കൂടുതല്‍ സൂര്യ പ്രകാശം മഞ്ഞില്‍ പതിച്ചതു കാരണം കൂടുതല്‍ മഞ്ഞുരുകി. കൂടിയ സൂര്യപ്രകാശം സമുദ്രത്തെ കൂടുതല്‍ ചൂടാക്കുന്നതിനാലും കൂടുതല്‍ മഞ്ഞുരുകി.
“കഴിഞ്ഞ 30 വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് perennial മഞ്ഞും അപകടത്തിലാണെന്നാണ് നാം മനസിലാക്കുന്നത്. അത് തിരികെ പഴയതുപോലെ ആകാന്‍ വെറും ഒരു ശൈത്യകാലത്തെ തണുപ്പിക്കല്‍ പോരാ. എന്നല്‍ ട്രന്റ് എതിര്‍ വശത്തേക്കാണ് പോകുന്നത്. ജലത്തിന്റെ താപനില കൂടുന്നത് മഞ്ഞ് ഉറയാനുള്ള കാലത്തെ കുറക്കുന്നു. കട്ടികൂടാനുള്ള സാദ്ധ്യത കുറയും തോറും കൂടുതല്‍ മഞ്ഞ് ഉരുകാനുള്ള അവസ്ഥയുണ്ടാകുന്നു.” NASAയുടെ Greenbelt, Md യിലെ Goddard Space Flight Center ല്‍ ജോലി ചെയ്യുന്ന Joey Comiso പറയുന്നു.
– from sciencedaily