2007 ല്‍ ആഗോള കാര്‍ബണ്‍ ഉദ്‌വമനം 3% കൂടുതലായിരുന്നു

The Global Carbon Project അവരുടെ “Carbon Budget 2007” പുറത്തിറക്കി. 2000 മുതല്‍ക്ക് CO2 ഉദ്‌വമനത്തിന്റെ സ്ഥിരമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 1990 കളിലെ വളര്‍ച്ചയുടെ നാലുമടങ്ങാണ് ഈ ദശാബ്ദത്തില്‍ ഉണ്ടായിട്ടുള്ളത്. CO2 ന്റെ വര്‍ദ്ധനവ് CO2 ന്റെ ആഗോള സാന്ദ്രതയാണ് കൂട്ടുന്നത്. കാരണം CO2 സംഭരണികള്‍ ഒക്കെ നിറഞ്ഞു കൊണ്ടിരിക്കുന്നു. 20ആം നൂറ്റാണ്ടിനേക്കാള്‍ കുറഞ്ഞ വേഗത്തിലാണ് കടലും കാടും CO2 നെ ഇപ്പോള്‍ സംഭരിക്കുന്നത്. ആ തോത് തുടര്‍ന്നു പോയാല്‍ താപനിലാ വര്‍ദ്ധനവും സമുദ്രനിരപ്പ് ഉയരുന്നതും പ്രവചിച്ചതിനേക്കാള്‍ കൂടുതലായിരിക്കും. മനുഷ്യനുത്പാദിപ്പിക്കുന്ന CO2 ശേഖരിക്കാന്‍ പ്രകൃതിക്ക് കഴിയുന്നില്ല. 1955 മുതല്‍ 2000 വരെയുള്ള കാലത്ത് കടലും കാടും അധികമുള്ള CO2 ന്റെ 57% ശേഖരിച്ചു. എന്നാല്‍ ഇപ്പോള്‍ അത് 54% ആണ്.

– from climateprogress

ഒരു അഭിപ്രായം ഇടൂ