Tuba City Open Dump ലെ മലിനീകരണം കൊണ്ട് Navajo Nation ഉം Hopi Tribe ഉം വളരെ കഷ്ടപ്പാടിലാണ്. അത് ശുദ്ധീകരിക്കണമെന്നാണ് അവരുടെ ആവശ്യം.
അവിടുത്തെ ഭൂഗര്‍ഭജലത്തില്‍ U.S. Environmental Protection Agency അനുവദിച്ചിട്ടുള്ളതിലും അധികം യുറേനിയത്തിന്റെ സാന്നിദ്ധ്യം ഉണ്ടെന്നാണ് 1999 ന് ശേഷമുള്ള പഠനങ്ങള്‍ കാണിക്കുന്നത്. ശുദ്ധമായ അടച്ചുപൂട്ടലാണ് (clean closure) ഒരേയൊരു മാര്‍ഗ്ഗമെന്ന് ഈ ആദിവാസികള്‍ വളരെ കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നു. എല്ലെങ്കില്‍ കുഴിച്ചുമൂടിയ എല്ലാ മാലിന്യങ്ങളും വീണ്ടും തിരിച്ചെടുത്ത് അവിടെന്നും മാറി നിര്‍മ്മാര്‍ജ്ജനം ചെയ്യണം.
Bureau of Indian Affairs dump site തുറന്ന് ശുദ്ധീകരിക്കാനുള്ള ഒരു പഞ്ചവത്സര പദ്ധതി 2008 ല്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ BIA യുടെ പദ്ധതിയിലെ സ്ഥലത്ത് പുതിയ പരിശോധനയുള്‍പ്പടെ പല കാര്യങ്ങളും ആദിവാസികള്‍ തള്ളിക്കണഞ്ഞു.
“BIA കൂടുതല്‍ പണവും പഠനത്തിനാണ് വിനിയോഗിക്കുന്നത്. എന്നാല്‍ നമുക്ക് വേണ്ടത് ഉടന്‍ പ്രവര്‍ത്തനങ്ങളാണ്.” Navajo EPA യുടെ Executive Director ആയ Stephen B. Etsitty പറഞ്ഞു. “ഉടന്‍ തന്നെ പഠനത്തിന്റെ ചിലവ് പരിഹാരത്തിന്റെ ചിലവിനേക്കാള്‍ വളരെ അധികമാകും. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ പറഞ്ഞ പരിഹാരത്തേക്കാള്‍ വളരെ അധികമാണിത്.”
യുറേനിയത്തിന്റെ ഏറ്റവും കൂടിയ സാന്ദ്രതയുള്ള hot spot നീക്കം ചെയ്യുന്ന പരിപാടി 2009 ല്‍ തുടങ്ങി. മലിനീകരണം നടന്ന സ്ഥലങ്ങളില്‍ പര്യവേഷണം നടത്തി ശുദ്ധമായ മണ്ണ് നിറക്കും. മാലിന്യങ്ങള്‍ ദൂരെ മറവ് ചെയ്യും. Hopi കുടിവെള്ള വിതരണത്തെ ബാധിക്കുന്ന ഭൂഗര്‍ഭജല മലിനീകരണത്തിന് ഉടന്‍ പരിഹാരം കാണണമെന്നാണ് ആദിവാസികള്‍ ആവശ്യപ്പെടുന്നത്.
സൈറ്റിന് സമീപത്തുള്ള ആഴം കുറഞ്ഞ കുണറുകളിലെ വെള്ളത്തില്‍ പോലും യുറേനിയം, അഴ്‌സനിക്, ക്ലോറൈഡ്, സ്ട്രോണ്‍ഷ്യം, വനേഡിയം തുടങ്ങിവയ കാണപ്പെടുന്നു. യുറേനിയം ഒരു ലിറ്ററില്‍ 30 micrograms എന്ന അനുദനീയമായ തോതിനേക്കാള്‍ എട്ട് മടങ്ങാണ് ഉള്ളത്.
Moenkopi ഗ്രാമത്തിന് ജലം നല്‍കുന്ന കിണറുകളും അരുവികളും സൈറ്റിന്റെ 4,000 മുതല്‍ 7,000 അടി വരെ ദൂരത്തിനകത്താണ്.
open dump സൈറ്റിന്റെ 6.4 കിലോ മീറ്റര്‍ അകലെയുള്ള Tuba City Uranium Mill Tailings സൈറ്റില്‍ നിന്നോ U.S.160 സൈറ്റില്‍ നിന്നോ ആണ് മലിനീകരണം വരുന്നത് എന്നായിരുന്നു ആദ്യ നിഗമനം.
Rare Metals Uranium Mill Tailings Radiation Control Act സൈറ്റില്‍ നിന്നുള്ള മാലിന്യങ്ങള്‍ open dump ല്‍ നിക്ഷേപിച്ചതു കൊണ്ടാണോ ഭൂഗര്‍ഭജലം മലിനപ്പെട്ടതെന്ന് Navajo Nation നും പരിശോധിക്കുമെന്ന Etsitty പറഞ്ഞു. DOE പറയുന്നത് അങ്ങനെയൊന്ന് സംഭവിക്കില്ല എന്നാണ്.
Highway 160 സൈറ്റ് ജല-വായൂ മലിനീകരണം നടത്തുന്ന ഒരു നിയമ വിരുദ്ധ dump ആണെന്നുള്ള legislation House of Representatives ല്‍ നേരത്തേയുണ്ട്. Uranium Mill Tailings Radiation Control Act അനിസരിച്ച് സൈറ്റ് വൃത്തിയാക്കാനുള്ള അധികാരം DOE ഇത് നല്‍കുന്നു.
“ആ അധികാരം 1997 ല്‍ expired ആയി. അതുകൊണ്ട് ആ അധികാരം പുതുക്കണം. $50 ലക്ഷം ഡോളര്‍ ചിലവ് വരുന്ന പദ്ധതി സെനറ്റിന്റെ മുമ്പിലാണ്” Etsitty പറഞ്ഞു.
– from gallupindependent
ആണവോര്‍ജ്ജം മാലിന്യ സംസ്കരണത്തിന്റെ ചിലവ് നികുതിദായകരടെ തലയില്‍ വെക്കുന്നതുകൊണ്ടു കൂടിയാണ് ആ വൈദ്യുതി ചിലവ് കുറഞ്ഞതെന്ന് പ്രചരിപ്പിക്കാനാവുന്നത്.