ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുനരുത്പാദിതോര്‍ജ്ജ ഉപായം ഫലശൂന്യമായതും ചിലവേറിയതുമാണെന്ന് International Energy Agency പറഞ്ഞു. വ്യവസായവത്കൃത രാജ്യങ്ങളായ അമേരിക്ക, ജര്‍മ്മനി, ചൈന തുടങ്ങിയ രാജ്യങ്ങളുള്‍പ്പടെ 35 രാജ്യങ്ങളിലാണ് ആവര്‍ പഠനം നടത്തിയത്. ഇതില്‍ ബ്രിട്ടണ്‍ ഏറ്റവും താഴ്ന്ന നിലവാരത്തുലുള്ളവരുടെ കൂട്ടത്തിലാണ്.
“2005 ലെ കണക്കനുസരിച്ച് ബ്രിട്ടണിലെ ഹരിത ഊര്‍ജ്ജം 20 വര്‍ഷത്തേക്ക് യൂണിറ്റിന് 6 രൂപയും ഉപയോഗത്തിന്റെ 3% വുമാണ്. ജര്‍മ്മനിയില്‍ ഇത് 4.5 രൂപയും 12% വുമാണ്,” Deploying Renewables: Principles for Effective Policies ന്റെ ലേഖകനായ Paolo Frankl പറയുന്നു.
സ്പെയിന്‍ പോര്‍ട്ടുഗല്‍ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ ബ്രിട്ടണ്‍ ബഹുദൂരം പിന്നിലാണ്. administrative പ്രശ്നങ്ങളാണ് ഇതിന്റെ പ്രധാന കാരണം. 35 രാജ്യങ്ങളില്‍ 31 ആമത്തെ സ്ഥാനമാണ് ബ്രിട്ടണുള്ളത്. പുനരുത്പാദിതോര്‍ജ്ജം പുതിയ തൊഴിലവസരങ്ങളും, ഊര്‍ജ്ജ സ്വയംപര്യാപ്തതയും, കാലാവസ്ഥാ മാറ്റത്തിന് പരിഹാരവുമാണ്. Department for Business കല്‍ക്കരി നിലയങ്ങളും ആണവനിലയങ്ങളും പണിയാനുള്ള പരിപാടി ഉടന്‍ നിര്‍ത്തണമെന്ന് ഗ്രീന്‍ പീസ് ആവശ്യപ്പെട്ടു.
– from guardian