സോവ്യേറ്റ് യൂണിയന്‍ തകര്‍ത്തത് ഗോര്‍ബച്ചോവ് ആണെന്നാണ് വിഎസ്സിന്റെ അഭിപ്രായം (പ്രസംഗം എഴുതി കൊടുത്താളിന്റെ). എന്നാല്‍ തകര്‍ച്ചക്ക് യഥാര്‍ത്ഥ കാരണം അതാണോ?
ഒരു ഗോര്‍ബച്ചോവ് അധികാരത്തില്‍ വന്ന് കുറേ ദുഷ്പ്രവര്‍ത്തികള്‍ ചെയ്ത് സോവ്യേറ്റ് യൂണിയന്‍ തകര്‍ത്തത് എന്ന് പറയുന്നത് വെറും അപവാദ പ്രചരണമാണ്. പുറമേ നോക്കുമ്പോള്‍ ചുവന്ന കൊടിയും ദരിദ്ര രാജ്യങ്ങളെ സഹായിക്കാനുള്ള മനോഭാവവുമൊക്കെ ചിലരേ പ്രചോദിപ്പിച്ചേക്കാം. എന്നാല്‍ അവരുടെ ആഭ്യന്തര കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല.
സോവ്യേറ്റ് യൂണിയന്റെ തകര്‍ച്ച അനിവാര്യമായ ഒന്നായിരുന്നു. ഒരു സമൂഹത്തേയും ഉരുക്കു മുഷ്ടികൊണ്ട് ദീര്‍ഘകാലം അടിച്ചര്‍ത്തി ഭരിക്കാന്‍ കഴിയില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയും അത് മനസിലാകി പുതിയ പരിവര്‍ത്തനങ്ങള്‍ സോവ്യേറ്റ് യൂണിയനില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു. അങ്ങനെയാണ് മുരടന്‍ മന്ദബുദ്ധികള്‍ക്ക് പകരം പുതു തലമുറയിലെ ആള്‍ക്കാര്‍ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി അവടെ ശ്രമിച്ചത്. എന്നാല്‍ ഇത് വളരെ താമസിച്ചു പോയി. പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ പരിപാടി ഉണ്ടായിരുന്നു. ബോറിസ് യെല്‍ട്സിന്‍ ആണ് അതിന്റെ പ്രധാനചുമതല വഹിച്ചത്. അചുതാനന്ദനെ പോലെ അധികാരമോഹിയായ യെല്‍ട്സിന്‍ ഒരേസമയം ഗോര്‍ബച്ചോവിനോടൊപ്പം നിന്ന് അധികാര വികേന്ദ്രീകരണ പരിപാടികള്‍ നടപ്പാക്കുകയും അതേസമയം സഖ്യ സംസ്ഥാനങ്ങളിലെ നേതാക്കളോട് സോവ്യേറ്റ് യൂണിയന്‍ തകര്‍ത്ത് സ്വതന്ത്ര രാജ്യമാകാനുള്ള പരിപാടികള്‍ ആവിഷ്കരിക്കുകയായിരുന്നു.
അങ്ങനെ നടന്ന ഗ്രൂപ്പുകളിയില്‍ എല്ലാം ഒരു ചീട്ട് കൊട്ടാരം തകരുന്നതുപോലെ തകര്‍ന്നടിഞ്ഞു. ദീര്‍ഘകാലമായ അടിമത്തം സഹിച്ച ജനങ്ങള്‍ക്ക് ഒരു മാറ്റം വേണമായിരുന്നു.
ഇത് 100% പാര്‍ട്ടിയുടെ പരാജയമാണ്. അത് ഒരു വ്യക്തിയില്‍ കെട്ടിവെച്ച് പ്രശ്നങ്ങളില്‍ നിന്ന് രക്ഷപെടാനാവില്ല.
മാധ്യമങ്ങളുടെ സ്തുതിഗീതങ്ങളില്‍ അഭിരമിച്ചിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു ഗോര്‍ബചേവ്..