2032 ആകുമ്പോഴേക്കും ഇന്‍ഡ്യക്ക് വൈദ്യുതോത്പാദനം നാലിരട്ടി കൂട്ടി 700 ഗിഗാവാട്ടാക്കണം. അതിന്റെ 10% ല്‍ താഴെ (63 ഗിഗാവാട്ട്) മാത്രമാണ് ആണവ നിലയത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതിന് വേണ്ടി വരുന്ന ചിലവോ? $8000 കോടി ഡോളര്‍. വെറും $1500 കോടി ഡോളര്‍ പുനരുത്പാദിതോര്‍ജ്ജ നിലയങ്ങളില്‍ നിക്ഷേപിച്ചാല്‍ 15 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം. അപ്പോള്‍ $7500 കോടി ഡോളര്‍ നിക്ഷേപിച്ചാല്‍ 75 ഗിഗാവാട്ട് വൈദ്യുതി. ആണവോര്‍ജ്ജത്തിന്റെ 63 ഗിഗാവാട്ടിനേക്കാള്‍ അധികം.
പവനേര്‍ജ്ജത്തിന് ഇന്‍ഡ്യയില്‍ നല്ല സാധ്യതയാണ്. 2002-2007 കാലത്തെ 3 GW projection 2006 ല്‍ ഇരട്ടിയായി. 2012 ആകുമ്പോഴേക്കും കാറ്റാടികള്‍ 10GW വൈദ്യുതി ഗ്രിഡിലേക്ക് ഒഴുക്കും. $100 കോടി ഡോളറന്റെ സര്‍ക്കാര്‍ സബ്സിഡി കൊണ്ടാണ് ഇത് സാധിച്ചതെന്ന് പ്രത്യേകം ഓര്‍ക്കുക. ഇന്‍ഡ്യയിലെ 40 ആണവ നിലയങ്ങള്‍ക്ക് ഈ പണം കൊണ്ട് ഇത് ചെയ്യാനാവുമോ?
40 ആണവനിലയങ്ങള്‍ നിര്‍മ്മിച്ച് 63 GW വൈദ്യുതി ഉത്പാദിപ്പിക്കാന്‍ $8000 കോടി ഡോളര്‍ പോരാതെവരും. അമിത-ബഡ്ജറ്റും പണി സമയത്ത് തീര്‍ക്കാനാവാത്തതുമായ ഫ്രഞ്ച് EPR റിയാക്റ്ററിന് $650 കോടി ഡോളറാണ് വില. അതായത് ഇന്‍ഡ്യയുടെ $8000 കോടി ഡോളര്‍ ബഡ്ജറ്റ് വെച്ച് 12 റിയാക്റ്ററേ വാങ്ങാനാവൂ. 1600MW ന്റെ ഈ 12 റിയാക്റ്ററുകള്‍ മൊത്തം പ്രവര്‍ത്തിച്ചാലും 19 GW വൈദ്യുതിയേ കിട്ടൂ. 63 GW കിട്ടില്ല.
പുനരുത്പാദിതോര്‍ജ്ജം ലാഭകരമെങ്കില്‍ പിന്നെ എന്തിന് ആണവോര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നു? ആണവ നിര്‍വ്യാപന കരാര്‍ ഒപ്പിടാതെ നന്നെ ചില രാജ്യങ്ങള്‍ക്കെന്തിന് ആണവ സാങ്കേതികവിദ്യ കൈമാറുന്നു? നിക്ഷിപ്തതാല്‍പ്പര്യം (Vested interests) ? ആണവ വ്യവസായത്തിന്റെ ശക്തമായ ലോബീയിങ്ങ്? ഈ വ്യവസായത്തിന്റെ സെയില്‍സ്മന്‍ സര്‍കോസിയുടെ മിടുക്കോ? അതോ മറ്റുചില നിഗൂഢതയോ?
– from greenpeace
following