അന്റാര്‍ക്ടിക്കയിലേക്കുള്ള ടൂറിസം വളരുകയാണ്. 1985 ല്‍ ആയിരത്തിനടുത്ത് ആളുകള്‍ അന്റാര്‍ക്ടിക്ക സന്ദര്‍ശിച്ചപ്പോള്‍ 2007/2008 ല്‍ 40,000 പേരാണ് അവിടെയെത്തിയത്. ഈ വളര്‍ച്ച അവിടുത്തെ പരിസ്ഥിതിക്ക് പ്രശ്നങ്ങളുണ്ടാക്കും. അവിടെ പരിശോധനയും നിബന്ധനകളും നടപ്പാക്കാനുള്ള സംവിധാനമില്ലാത്ത് പ്രശ്നങ്ങള്‍ കൂടുതലാക്കും. Antarctic Treaty System ATS അനുസരിച്ച് ഈ വളര്‍ച്ചയേ എങ്ങനെ പൊരുത്തപ്പെടുത്തുമെന്നാണ് ബന്ധപ്പെട്ട സംഘങ്ങള്‍ ആശങ്കപ്പെടുന്നത്.
അന്റാര്‍ക്ടിക്ക ഒരു സ്വതന്ത്ര രാജ്യമല്ലാത്തതുകൊണ്ടും ഭരണഘടനയില്ലത്തതു കൊണ്ടും കാര്യങ്ങള്‍ വിഷമമാണ്. ശക്തമായ guidelines ഉം codes of conduct ഉം കൊണ്ട് ഇത് പരിഹരിക്കാമെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ IAATO പറയുന്നത്. എന്നാല്‍ സ്വയം നിയന്ത്രണം കൊണ്ട് ആരോഗ്യകരമായ ടൂറിസം ആന്റാര്‍ക്ടിക്കയില്‍ ഉണ്ടാവാന്‍ സാധ്യതയില്ല.
marketable visitor rights എന്ന ആശയം കൊണ്ട് നിയന്ത്രണം കൊണ്ടുവരാന്‍ കഴിയുമെന്ന് ചിലര്‍ പ്രതീക്ഷിക്കുന്നു. ഈ അവകാശം വില്‍ക്കുകയും വാങ്ങുകയുമൊക്കെ ചെയ്യാം. ഇതില്‍ നിന്ന് കിട്ടുന്ന പണം ATS നിയന്ത്രണ പരിശോധനാ സംവിധാനങ്ങളുണ്ടാക്കാന്‍ സഹായിക്കും.
– from sciencedaily
കാര്‍ബണ്‍ ട്രേഡിങ്ങ് പോലെ ഇതൊരു സ്ഥിരം സാമ്പത്തിക രംഗ തട്ടിപ്പാണെന്ന് തോന്നുന്നു. അന്റാര്‍ക്ടിക്ക സംരക്ഷിക്കാനാഗ്രഹിക്കുന്നുവെങ്കില്‍ ശരിക്കും അവിടെ പോകാതിരിക്കുകയാണ് വേണ്ടത്.
എത്ര ഇക്കോ ടൂറിസമായാലും ടൂറിനായി വീട്ടില്‍ നിന്ന് വാഹനത്തില്‍ കയറുമ്പോള്‍ തന്നെ തുടങ്ങും മലിനീകരണം.
ദയവുചെയ്ത് കഴിയുന്നത്ര യാത്ര കുറക്കുക.
manushyanu yatra cheyyande?
യാത്ര ചെയ്യേണ്ട എന്നു പറയുന്നില്ല. പക്ഷേ യാത്ര കുറക്കുകയോ പൊതു ഗതാഗതത്തിലേക്ക് മാറുകയോ ചെയ്യാന്‍ കഴിയുമെങ്കില്‍ നന്ന്. അത്ര മാത്രം.