സമുദ്രജല പ്രവാഹത്തില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് Scottish Power പ്രഖ്യാപിച്ചു. Lànstrøm device എന്ന പേരിലുള്ള അത്യാധുനികമായ ടൈഡല്‍ ടര്‍ബൈന്‍ ഉപയോഗിക്കാനാണ് അവരുടെ ഉദ്ദേശം. ഓരോ ടര്‍ബൈനും 30 മീറ്റര്‍ നീളം ഉണ്ട്. ബ്ലേഡിന് 20 മീറ്ററും. സമുദ്ര നിരപ്പില്‍ നിന്നും 100 മീറ്റര്‍ താഴ്ച്ചയിലാണ് ഇത് പ്രവര്‍ത്തിക്കുക. tidal power നെ ഒരു സ്ഥിര ഊര്‍ജ്ജ സ്രോതസ്സായി കരുതാം. സൗരോര്‍ജ്ജം പോലെയോ കാറ്റാടി പോലെയോ പ്രവര്‍ത്തിക്കാത്ത സമയം ഇതിനില്ല.
അംഗീകാരം കിട്ടിയാല്‍ 2009 വേനല്‍ കാലത്ത് പണി തുടങ്ങും. അങ്ങനെയെങ്കില്‍ Scottish Power ആയിരിക്കും ലോകത്തിലെ ആദ്യത്തെ underwater tidal turbine farms. 2011 ഓടെ 3 സ്ഥലത്ത് 20 ടര്‍ബൈന്‍ ഉള്ള നിലയം സ്ഥാപിക്കാനാണ് പരിപാടി. ഓരോ ടര്‍ബൈനും 1 മെഗാവാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കും. അങ്ങനെ ആകെ 60 മെഗാവാട്ട് സ്ഥാപിത ശേഷി. 40,000 വീടുകള്‍ക്ക് ഊര്‍ജ്ജം.
Lànstrøm turbines ന്റെ ടെസ്റ്റിങ്ങ് കഴിഞ്ഞ 4 വര്‍ഷങ്ങളായി നോര്‍വ്വേയില്‍ നടക്കുകയായിരുന്നു. Hammerfest Strøm എന്ന കമ്പനിയാണ് ഇത് നിര്‍മ്മിച്ചത്. സ്കോട്ട്ലന്റിലെ Pentland Firth ലും Sound of Islay ലും അയര്‍ലാന്റിലെ North Antrim coast ഉം ആണ് ഇവ സ്ഥാപിക്കാന്‍ പോകുന്നത്.
– from treehugger