സെനറ്റര്‍ Jim Bunning ന്റെ അഭിപ്രായത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന $70000 കോടി ഡോളറിന്റെ ധനസഹായം “ഫൈനാന്‍ഷ്യല്‍ സോഷ്യലിസമാണ്. അത് അമേരിക്കന്‍ വിരുദ്ധവുമാണ്”(1). സാമ്പത്തിക ശാസ്ത്രം പ്രൊഫസര്‍ Nouriel Roubini പറയുന്നത് ജോര്‍ജ്ജ് ബുഷ്, ഹെന്‍റി പോള്‍സണ്‍, ബെന്‍ ബര്‍ണാങ്കി ഇവര്‍ “USA യെ United Socialist State Republic of America ആയി മാറ്റിയ ബോള്‍ഷേവിക്കുകളുടെ ഒരു troika”(2) ആണെന്നാണ്. venture capitalist ആയ Bill Perkins ന്യൂയോര്‍ക് ടൈംസില്‍ ഈ ധനസഹായത്തെ “trickle-down communism”(3) എന്ന് പറയുന്ന പരസ്യവും കൊടുത്തു.
അവര്‍ എല്ലാം തെറ്റാണ് പറയുന്നത്. ബുഷ് ഉം പോള്‍സണും ആവശ്യപ്പെട്ട തുക വലുതാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ സിദ്ധാന്തത്തിന് ഒരു പുതുമയും ഇല്ല. കോര്‍പ്പറേറ്റ് വെല്‍ഫയര്‍ എന്നത് വളര്‍ന്ന(advanced) മുതലാളിത്തത്തിന്റെ സ്വഭാവമാണ്.
അമേരിക്കയിലെ കോര്‍പ്പറേറ്റ് വെല്‍ഫയറിനെക്കുറിച്ച് നന്നായി പഠിച്ച വ്യക്തിയാണ് Cato Institute ലെ Stephen Slivinski. 2006 ല്‍ അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാര്‍ $9200 കോടി ഡോളറിന്റെ ധനസഹായം വ്യവസായികള്‍ക്ക് നല്‍കിയതായി അദ്ദേഹം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു(4). അതിലധികവും നേടിയത് വലിയ കോര്‍പ്പറേഷനുകളായ Boeing, IBM, General Electric തുടങ്ങിയവരാണ്.
വലിയ കൃഷിക്കാര്‍ക്ക് (Big Farmer) $2100 കോടി ഡോളറാണ് കിട്ടിയത്. സബ്സിഡി കിട്ടിയ കൃഷിക്കാരില്‍ ഏറ്റവും സമ്പന്നരായ 10% ന് മൊത്തം ധനസഹായത്തിന്റെ 66% ആണ് ലഭിച്ചത്. വന്‍ കൃഷിക്കാര്‍ ഏറ്റവും അധികം ലാഭമുണ്ടാക്കിയ കഴിഞ്ഞ രണ്ട് വര്‍ഷത്തെ വരുമാനത്തിന്റെ 90% ഉറപ്പു നല്‍കുന്ന Farm Bill കോണ്‍ഗ്രസ് പാസാക്കുകയുണ്ടായി(5). ഇടനിലക്കാരും വന്‍ ലാഭമാണ് ഉണ്ടാക്കുന്നത്. ആളുകള്‍ പട്ടിണികൊണ്ട് ദുരിതമനുഭവിക്കമ്പോള്‍ ധാന്യങ്ങളില്‍ നിന്ന് ഇന്ധനം നിര്‍മ്മിച്ചവര്‍ക്കും ശതകോടി കണക്കിന് ഡോളര്‍ നികുതി ഇളവ് നല്‍കി.
ഉയര്‍ന്ന risk ഉള്ളതോ വാണിജ്യപരമോ അല്ലാത്ത സാങ്കേതിക വിദ്യകള്‍ക്കുള്ള ഫെഡറല്‍ സര്‍ക്കാരിന്റെ സഹായമായ Advanced Technology Program വിജയരമായ പല ഉല്‍പ്പന്നങ്ങള്‍ക്കും വേണ്ടി വന്‍ വ്യവസായങ്ങള്‍ അടിച്ചുകൊണ്ടുപോയി. 1991 ന് ശേഷം IBM, General Electric, Dow Chemical, Caterpillar, Ford, DuPont, General Motors, Chevron, Monsanto തുടങ്ങിയ കമ്പനികള്‍ ശതകോടിക്കണക്കിന് ഡോളര്‍ ഈ പരിപാടിയില്‍ നിന്ന് വിഴുങ്ങിയിട്ടുണ്ട് എന്ന് Slivinski കാണിച്ചുതരുന്നു. 2006 ല്‍ Boeing ന് മാത്രം 450 കോടി ഡോളര്‍ വായ്പാ ഉറപ്പ് (loan guarantees) നല്‍കി(6).
“Foreign Military Financing Program” എന്നൊരു പദ്ധതിയും അമേരിക്കന്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. അമേരിക്കന്‍ കമ്പനികളില്‍ നിന്ന് ആയുധം വാങ്ങുന്ന രാജ്യങ്ങള്‍ക്ക് നല്‍കുന്ന ധനസഹായമാണ്. വിമാനത്താവളങ്ങള്‍ക്ക് പുതിയ റണ്‍വേ പണിയാനും മീന്‍പിടുത്ത കമ്പനികള്‍ക്ക് വംശനാശം വരുന്ന മീനുകളെ പോലും കൂട്ടത്തോടെ പിടിക്കാന്‍ ധനസഹായം നല്‍കുന്നു.
എന്നാല്‍ Cato Institute ന്റെ റിപ്പോര്‍ട്ട് കോര്‍പ്പറേറ്റ് വെല്‍ഫയര്‍ അഴുമതിയുടെ ഒരു ഭാഗം മാത്രമേ പുറത്തു കൊണ്ടുവരുന്നുള്ളു. cunning tax ഉം അക്കൗണ്ടിങ്ങ് നൂലാമാലകളും വഴി അമേരിക്ക $2000 കോടി ഡോളര്‍ സബ്സിഡി ഉന്നത ഉദ്യോഗസ്ഥ ശമ്പളത്തിന് വേണ്ടി ചിലാവക്കി എന്ന് US Institute for Policy Studies പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രൊഫഷണല്‍ ഫീസിനെ വരുമാനത്തിന് പകരം capital gains ആയി കാണിച്ച് hedge funds ഉം private equity കമ്പനികളിലേയും മാനേജര്‍മാര്‍ അവിടെ ജോലിചെയ്യുന്ന തൂപ്പുകാരേക്കാള്‍ കുറവ് നികുതിയാണ് അടക്കുന്നത്. ഒരു വര്‍ഷം മുമ്പ് House of Representatives ഇത് നിര്‍ത്തലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നല്‍ അമേരിക്കയിലെ സമ്പന്നരുടെ ലോബിയിങ്ങ് കാരണം ബില്‍ സെനറ്റില്‍ പരാജയപ്പെട്ടു.
Good Jobs First എന്ന സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്, Wal-Mart $100 കോടി ഡോളര്‍ സര്‍ക്കാരില്‍ നിന്ന് വാങ്ങി എന്നാണ്(8). അവരുടെ 90% വിതരണ ശൃംഖലകളും കടകളും സര്‍ക്കാര്‍ സബ്സിഡി കൊണ്ട് പ്രവര്‍ത്തിക്കുന്നവയാണ്. chain free land, റോഡ് ചിലവുകള്‍, വെള്ളം, മലിനജല നിര്‍ഗ്ഗമനം തുടങ്ങിയവയൊക്കെ നികുതി ഇളവുകളും സബ്സിഡികളും അവര്‍ക്ക് നല്‍കുന്നു. (tax increment financing എന്നാണ് ഇതിനെ വിളിക്കുന്നത്.) ഇത് ആദ്യം പിന്നോക്കക്കാര്‍ക്ക് വേണ്ടിയുള്ള പരിപാടികളായിരുന്നു. ചില സംസ്ഥാനങ്ങള്‍ കമ്പനികള്‍ക്ക് പണം നേരിട്ടു തന്നെ നല്‍കുന്നു. ഉദാഹരണത്തിന്, വെര്‍ജീനിയയില്‍ ഗവര്‍ണറുടെ Opportunity Fund ല്‍ നിന്ന് Wal-Mart ന്റെ വിതരണ കടകള്‍ക്ക് പണം നല്‍കുന്നു.
കോര്‍പ്പറേറ്റ് വെല്‍ഫയര്‍ എന്നത് ചില സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളുടെ പ്രധാന ജോലിയാണ്. പെന്റെഗണിന്റെ മിക്ക പരിപാടികളും അവരുടെ കോണ്‍ട്രാക്റ്റര്‍മാര്‍ക്കേ കിട്ടൂ. ഉദാഹരണത്തിന് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധം എന്നതിന് ഒരു strategic ലക്ഷ്യവുമില്ല, അത് പ്രവര്‍ത്തിക്കാനുള്ള സാദ്ധ്യതയുമില്ല. എന്നാല്‍ $12000 കോടി ഡോളര്‍ മുതല്‍ $15000 കോടി ഡോളര്‍ വരെ അമേരിക്കന്‍ സര്‍ക്കാര്‍ ഇതിന് ചിലവാക്കിയിട്ടുണ്ട്. $6200 കോടി ഡോളര്‍ കൂടി Department of Defense ആവശ്യപ്പെട്ടിട്ടുണ്ട്(9). ഭക്ഷ്യ സഹായമായി നല്‍കുനന ഭക്ഷ്യ വസ്തുക്കള്‍ അമേരിക്കയില്‍ തന്നെ ഉത്പാദിപ്പിച്ചതായിരിക്കണമെന്ന് അമേരിക്കക്ക് വാശിയുണ്ട്. ഇത് ഭക്ഷ്യ സഹായം നല്‍കുന്ന മറ്റെല്ലാ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ്. USAID യുടെ വെബ് സൈറ്റില്‍ തന്നെ ഇങ്ങനെ പറയുന്നു, “അമേരിക്കയുടെ വിദേശരാജ്യ സഹായ പരിപാടികളുടെ പ്രധാന ഗുണഭോക്താവ് അമേരിക്ക തന്നെയാണ്. US Agency for International Development ന്റെ 80% കോണ്‍ട്രാക്റ്റുകളും നേരെ അമേരിക്കന്‍ കമ്പനികള്‍ക്കാണ് ലഭിക്കുന്നത്.”(10) അമേരിക്കയില്‍ സ്വതന്ത്ര കമ്പോളം ഇല്ല, അത് ഒരിക്കലും ഉണ്ടാവുകയുമില്ല.
എന്തുകൊണ്ട്? കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് ലഭിക്കുന്ന നിയമപരമായ കൈക്കൂലി തന്നെ. അതുമൂലം വ്യവസായികള്‍ക്ക് രണ്ട് ഗുണം ഉണ്ട്. ഒന്ന്, നല്ല നിയന്ത്രണങ്ങളുണ്ടാവാതെ അവര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള അവസരം ഉണ്ടാക്കുന്നു. രണ്ട്, പാവപ്പെട്ടവരെ സഹായിക്കാനുള്ള പൊതു പണം ഏറ്റവും വലിയ പണക്കാരുടെ പോക്കറ്റിലെത്തിക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വലിയബാങ്കുകള്‍ $4.9 കോടി ഡോളര്‍ ലോബീയിങ്ങിനും $70 ലക്ഷം ഡോളര്‍ സംഭാവനയായും രാഷ്ട്രീയക്കാര്‍ക്ക് നല്‍കി(11). Fannie Mae and Freddie Mac കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ $18 കോടി ഡോളറാണ് ലോബീയിങ്ങിനും സംഭാവനയായും നല്‍കിയത്. അതില്‍ കൂടുതല്‍ പണവും House Financial Services Committee യുടേയും Senate Banking Committee യുടേയും അംഗങ്ങള്‍ക്കാണ് കിട്ടിയത്.
ജന പ്രതിനിധികള്‍ ബാങ്കുകള്‍ക്കോ പണയം കൊടുക്കുന്നവര്‍ക്കോ കടിഞ്ഞാണ്‍ ഇടാന്‍ ശ്രമിച്ചാല്‍ ബാങ്കുകളുടെ പണം അവരെ തടയും. predatory mortgage lending തടയാന്‍ 2005 ല്‍ Dick Durbin കൊണ്ടുവന്ന ബില്‍ ഉദാഹരണം. അത് സെനറ്റില്‍ 40 വോട്ടിന് 58 എന്ന നിലയില്‍ പരാജയപ്പെട്ടു. Fannie Mae and Freddie Mac നെ നിയന്ത്രിക്കാന്‍ Jim Leach ഒരു നിയമം കൊണ്ടുവന്നു. 48 മണിക്കൂറുകള്‍ക്കുള്ളില്‍ അത് നശിപ്പിക്കാന്‍ കഴിഞ്ഞെന്നാണ് ലോബീയിസ്റ്റുകള്‍ പൊങ്ങച്ചം പറഞ്ഞത്(12).
സാമ്പത്തിക ബാധ്യതകളുടെ(risk) സോഷ്യലൈസേഷന് വേണ്ടിയാണ് ഈ സ്ഥാപനങ്ങള്‍ പണം മുടക്കുന്നത്. നിയന്ത്രണങ്ങളെടുക്കാന്‍ സര്‍ക്കാര്‍ നിരന്തരം പരാജയപ്പെടുന്നതിന്റെ ഫലമാണ് $70,000 കോടി ഡോളറിന്റെ വാള്‍സ്റ്റ്രീറ്റ് ധനസഹായം. ഇപ്പോഴും ബാങ്കുകളുടെ ലോബീയിങ്ങ് ശക്തി നിലനില്‍ക്കുന്നു. സര്‍ക്കാര്‍ രക്ഷപെടുത്തിയ ബാങ്കുകളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍ക്കുള്ള ശമ്പളത്തിന്റെ കാര്യത്തില്‍ ഡമോക്രാറ്റുകള്‍ വെള്ളം ചേര്‍ത്തു(13). രാഷ്ട്രീയ പ്രവര്‍ത്തന ഫണ്ട് എന്നത് കോര്‍പ്പറേറ്റുകള്‍ക്ക് ഗുണമുള്ള നല്ല നിക്ഷേപമാണ്. നിങ്ങള്‍ ഒരു ദശലക്ഷം ഡോളര്‍ ശരിയായ മനുഷ്യന് നല്‍കി നൂറു കോടി ഡോളര്‍ കമ്പോളത്തില്‍ നിന്ന് അടിച്ചോണ്ടു പോകുക. നിങ്ങള്‍ക്ക് സര്‍ക്കാരിന്റെ സംരക്ഷണവും നികുതി ഇളവുകളും മറ്റ് സബ്സിഡികളും ലഭിക്കും. എന്നാല്‍ അതേ സംഭവം ആഫ്രിക്കയില്‍ നടന്നാല്‍ അത് അഴുമതിയാണ് എന്നാണ് നാം വിളിക്കുന്നത്.
യൂറോപ്യന്‍ സര്‍ക്കാരുകള്‍ വ്യത്യസ്ഥമല്ല. സ്വതന്ത്ര കമ്പോളമെന്ന് അവര്‍ പ്രചരിപ്പിക്കുന്ന സാമ്പത്തിക ശാസ്ത്രം തട്ടിപ്പാണ്. സമ്പന്നര്‍ക്ക് വേണ്ടി അവര്‍ ഇടപെടുന്നു. മറ്റുള്ളവരെ തന്നത്താനെ ജീവിക്കാന്‍ തള്ളി വിടുന്നു. അമേരിക്കയില്‍ സാധാരണ ജനങ്ങളാണ് ഖജനാവ് നിറക്കുമ്പോള്‍ വലിയ ഫാം കമ്പനി മുതലാളിമാരും എണ്ണ കുഴിക്കുന്നവരും, സൂപ്പര്‍ മാര്‍ക്കറ്റും ബാങ്കുകളും സര്‍ക്കാര്‍ ഖജനാവ് തൂത്തുവാരുന്നു. ലോകം മൊത്തമുള്ള നികുതി ദായകര്‍ ചോദിക്കേണ്ട ചോദ്യം ഇതാണ്: നാം എന്തിനാണ് ഈ പണച്ചാക്കുകളെ വീണ്ടും സഹായിക്കുന്നത്?
References:
1. Jim Bunning, quoted by James Politi and Daniel Dombey, 24th September 2008. Republican anger at ‘financial socialism’. Financial Times.
2. Nouriel Roubini, 18th September 2008. Public losses for private gain. The Guardian.
3. Andrew Clark, 24th September 2008. US trader attacks ‘trickle-down communism’ of markets bail-out. The Guardian.
4. Stephen Slivinski, 14th May 2007. The Corporate Welfare State: How the Federal Government Subsidizes US Businesses. Policy Analysis no. 592.
5. Subsidy Watch, June 2008. Ignoring WTO implications and a presidential veto, US Congress passes the new Farm Bill. Global Subsidies Initiative.
http://www.globalsubsidies.org/en/subsidy-watch/news/ignoring-wto-implications-and-a-presidential-veto-us-congress-passes-new-farm-
6. Stephen Slivinski, ibid.
7. Sarah Anderson et al, 25th August 2008. Executive Excess 2008
How Average Taxpayers Subsidize Runaway Pay. Institute for Policy Studies. http://www.ips-dc.org/reports/#623
8. Philip Mattera et al, May 2004. Shopping for Subsidies:
How Wal-Mart Uses Taxpayer Money to Finance Its Never-Ending Growth. Good Jobs First. http://www.goodjobsfirst.org/pdf/wmtstudy.pdf
9. I explain why it won’t work and costs so much at http://www.monbiot.com/archives/2008/08/19/the-magic-pudding/
10. USAID. Creating Opportunities for U.S. Small Business, viewed 5th January 2004. http://www.usaid.gov/procurement_bus_opp/osdbu/book-information.htm
11. Common Cause, 24th September 2008. Ask Yourself Why… They Didn’t See This Coming. http://www.commoncause.org/site/pp.asp?c=dkLNK1MQIwG&b=4542875
12. James A. Leach, 16th July 2008. Fixing Fannie and Freddie. Institute of Politics,
John F. Kennedy School Of Government, Harvard University. http://www.iop.harvard.edu/var/ezp_site/storage/fckeditor/file/Fannie%20and%20Freddie.pdf
13. James Politi and Daniel Dombey, 28th September 2008. Long and exhausting road to compromise. Financial Times.
– from monbiot