കാലിഫോര്‍ണിയയിലെ വരള്‍ച്ച

മൂന്നു വര്‍ഷമായി തുടരുന്ന വരള്‍ച്ച കാരണം കാലിഫോര്‍ണിയ ഗവര്‍ണര്‍ വെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്തി.

2009 ല്‍ 24.7 ലക്ഷം ഏക്കര്‍ അടി ജലം (MAF) Shasta Reservoir ല്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചത്. അത് കഴിഞ്ഞ 1956-2005 കാലത്ത് ശരാശരി 61 ലക്ഷം ഏക്കര്‍ അടി ജലം ആയിരുന്നു ജലസംഭരണിയില്‍ എത്തിയിരുന്നത്. Oroville, Folsom, San Luis തുടങ്ങിയ പ്രധാന സംഭരണികളില്‍ മൂന്നില്‍ രണ്ടിന് താഴെയാണ് ജലനിരപ്പ്.

Central Valley ലെ ഫാമുകള്‍ക്ക് ഫെഡറല്‍ ജല വിതരണം 2009 ല്‍ കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും. മഴ പെയ്തില്ലെങ്കില്‍ Sacramento Delta ക്ക് തെക്കുള്ള ഫാമുകളിലേക്കുമുള്ള ജലവിതരണം നിര്‍ത്തലാക്കും. നഗരപ്രദേശങ്ങളിലേക്കുള്ള ജലവിതരണവും കുറച്ചിട്ടുണ്ട്.

4,000 ചതുരശ്ര കിലോമീറ്റര്‍ ഇതുമൂലം വെറുതെ കിടക്കുന്നത്. സാമ്പത്തിക വിദഗ്ധനായ Richard Howitt ന്റെ കളക്കനുസരിച്ച് San Joaquin Valley ല്‍ മാത്രം 70,000 തൊഴില്‍ ഇല്ലാതാകുകയും US$200 കോടി ഡോളര്‍ നഷ്ടമുണ്ടാകുകയും ചെയ്യും. സംസ്ഥാനത്തെ മൊത്തം സാമ്പത്തിക തകര്‍ച്ച US $300 കോടി ഡോളര്‍ ആയിരിക്കുമെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.

“… കാലിഫോര്‍ണിയയുടെ ജല ഉപയോഗം സുസ്ഥിരമല്ല. ഉപയോഗം കുറക്കുകയും വില കൂട്ടുകയുമല്ലാതെ നമുക്ക് വേറെ വഴിയില്ല,” എന്നാണ് Los Angeles Times ല്‍ വന്ന റിപ്പോര്‍ട്ടില്‍ Jet Propulsion Laboratories ലെ oceanography ഗവേഷകന്‍ William Patzert ഉം Los Angeles Metropolitan Water District (LA-MWD) ചെയര്‍മാന്‍ Timothy E. Brick പറയുന്നത്.

“ദശാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന വരള്‍ച്ച് ഐസ്ബര്‍ഗ്ഗിന്റെ അറ്റം പോലെയാണ്. പുരാതന bristlecone പൈനുകളുടെ 11,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലിഫോര്‍ണിയയിലും അരിസോണയിലും ഉണ്ടായ വരള്‍ച്ചയേക്കുറിച്ചുള്ള കഥ dendrochronlogy വഴി പറയുന്നു. 30-60 വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന വരള്‍ച്ച അസാധാരണമല്ല. 150 വര്‍ഷത്തേ വരള്‍ച്ചയും അങ്ങനെ തന്നെ,” Indian Wells Valley Water District ലെ Lucinda Sue Crosby ആ റിപ്പോര്‍ട്ടിനോട് യോജിച്ചുകൊണ്ട് എന്ന മുന്നറീപ്പ് നല്‍കുന്നു.

Scripps Institute of Oceanography ലെ Tim Barnett എന്ന marine physicist ഉം David Pierce എന്ന കാലാവസ്ഥാ ശാസ്ത്രജ്ഞനും നടത്തിയ പഠനത്തില്‍ പറയുന്നത് Mead തടാകത്തിന് ജല വൈദ്യുതി നല്‍കാനുള്ള കഴിവ് 2017 ഓടെ ഇല്ലാതാകാനുള്ള സാധ്യത 50% ആണ്. തെക്കു പടിഞ്ഞാറേ അമേരിക്കയിലെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്ന ഈ തടാകം 2021 ഓടെ വറ്റി വരളും.

– from greencarcongress

ജലത്തിന്റെ അമിതോപഭോഗം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )