യൂറോപ്പിലെ നാല് നേതാക്കളുടെ കാര്‍ബണ്‍ കാല്‍പാട്

4. Jose Luis Rodriguez Zapatero, സ്പെയിനിന്റെ പ്രധാനമന്ത്രി
സ്പെയിനെ പവനോര്‍ജ്ജ, ശുദ്ധ ഊര്‍ജ്ജ ലോകനേതാവാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച ആളാണ് Zapatero. എന്നാല്‍ അദ്ദേഹം കഴിഞ്ഞ വര്‍ഷം 26 വിദേശ യാത്ര നടത്തി. സ്പെയിനിനകത്ത് 48 യാത്രകള്‍ ഹെലികോപ്റ്ററില്‍ നടത്തി. 6,700 ടണ്‍ CO2 ആണ് ഉദ്‌വമനം നടത്തിയത്. Super Puma ഹെലികോപ്റ്ററിന് മനിലീകരണം കുറവാണെങ്കിലും മൊത്തില്‍ വലിയ പങ്ക് വഹിക്കുന്നു. വിദേശ യാത്രക്ക് അദ്ദേഹം ഉപയോഗിക്കുന്നത് Airbus 310 ആണ്. 220 ആളുകള്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്.

3. നികോളാസ് സര്‍ക്കോസി, ഫ്രാന്‍സിന്റെ പ്രസിഡന്റ്
അദ്ദേഹം 7,100 ടണ്‍ CO2 പുറത്തുവിടുന്നു. സര്‍ക്കോസി മറ്റുള്ളവരെകാള്‍ കൂടുതല്‍ യാത്ര ചെയ്യുന്നുണ്ടെങ്കിലും (324,000 km) മലിനീകരണം കുറവാണ്. കാരണം അദ്ദേഹം ഉപയോഗിക്കുന്നത് ദക്ഷത കൂടിയ Airbus 319 ആണ്. എന്നാല്‍ അദ്ദേഹം Airbus A330 ലേക്ക് മാറുന്നു എന്ന് കേട്ടു. അതുപയൊഗിച്ചാല്‍ അദ്ദേഹത്തിന്റെ മലിനീകരണം 12,500 ടണ്‍ CO2 ആയി മാറും.

2. Angela Merkel, ജര്‍മ്മനിയുടെ ചാന്‍സ്‌ലര്‍
ജര്‍മ്മനി ശുദ്ധ ഊര്‍ജ്ജത്തിന്റെ ശക്തരായ നേതാവാണ്. ലോകത്തിലെ ഏറ്റവും വലിയ ബയോഗ്യാസ് നിലയം അവര്‍ പണിയുന്നു. പവനോര്‍ജ്ജത്തില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തുന്നു. എന്നാലും ചാന്‍സ്‌ലര്‍ മര്‍കല്‍ സ്വന്തം ജീവിതം ഹരിതമാക്കുന്നില്ല. ദീര്‍ഘദീരത്തിലും രാജ്യത്തിനകത്തു പോലും അവര്‍ Airbus 310 ആണ് ഉപയോഗിക്കുന്നത്. മൊത്തം ഉദ്‌വമനം 7,400 ടണ്‍ CO2.

1. Gordon Brown, ബ്രിട്ടീഷ് പ്രധാനമന്ത്രി
ഏറ്റവും വലിയ കുറ്റക്കാരന്‍: ഗോര്‍ഡന്‍ ബ്രൗണ്‍. ശുദ്ധ ഊര്‍ജ്ജത്തിന് വാഗ്ദാനം നല്‍കുന്ന ബ്രൗണ്‍ 8,400 ടണ്‍ CO2 ആണ് ഉദ്‌വമനം നടത്തുന്നത്. യാത്ര കുറവാണ് അദ്ദേഹത്തിന്. പക്ഷേ അദ്ദേഹം ഉപയോഗിക്കുന്ന വിമാനം ഏറ്റവും ദക്ഷത കുറഞ്ഞതാകയാലാണ് കൂടുതല്‍ മലിനീകരണം. Boeing 747, 757, 777 തുടങ്ങിയവയാണ് അദ്ദേഹം ഉപയോഗിക്കുന്നത്.

– from treehugger

കഴിവതും യാത്ര കുറക്കുക.
മിടുക്കന്‍ ഉപാധികളായ teleconference, video conference, വീട്ടില്‍ നിന്നുള്ള ജോലി എന്നിവ സ്വീകരിക്കുക.

ഒരു അഭിപ്രായം ഇടൂ