ആണവോര്‍ജ്ജം: ശുദ്ധവും സുരക്ഷിതവും?

ആണവനിലയങ്ങള്‍ ഉത്പാദിപ്പിക്കുന്ന അപകടകരമായ മാലിന്യങ്ങളെക്കുറിച്ച് ആദ്യം നോക്കാം. പുതിയ ആണവനിലയങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് കഴിഞ്ഞ 50 വര്‍ഷങ്ങളായി നാം ഉത്പാദിപ്പിച്ച ഭീമമായ അളവിലുള്ള ആണവ മാലിന്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനം ഇതുവരെ ശരിയാക്കിയിട്ടില്ല എന്ന് മനസിലാക്കണം. അവ സൂക്ഷിക്കേണ്ടത് ദശലക്ഷക്കണക്കിന് വര്‍ഷങ്ങളാണ്. പുതിയ തലമുറ ആണവനിലയങ്ങള്‍ ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ കൂടുതല്‍ ആണവവികിരണങ്ങളുണ്ടാക്കുന്നതും കൂടുതല്‍ അപകടകരവുമാണ്.

ആണവമാലിന്യങ്ങളുടെ ധാര്‍മികതയും ഒരു ചോദ്യമാണ്. വളരെ ചുരുങ്ങിയ സമയത്തേക്ക് വേണ്ടി മറ്റ് മാര്‍ഗ്ഗങ്ങളുണ്ടായിട്ടും അതുപയോഗിക്കാതെ അണുപിളര്‍ത്തിയ ഊര്‍ജ്ജം കൊണ്ട് വെള്ളം ചൂടാക്കി ഉപയോഗിച്ചിട്ട് നാം മാലിന്യങ്ങള്‍ ഭാവിതലമുറയോട് സംരക്ഷിക്കാനാവശ്യപ്പെടുകയാണ്. നിയാണ്ടര്‍താല്‍ മനുഷ്യന്‍ ആണവ നിലയങ്ങള്‍ നിര്‍മ്മിച്ചിരുന്നാല്‍ അവയുണ്ടാക്കിയ മാലിന്യങ്ങള്‍ നാം ഇപ്പോഴും സംരക്ഷിച്ചുകൊണ്ടിക്കേണ്ടി വന്നേനെ.

ആണവ നിലയങ്ങളുടെ പ്രവര്‍ത്തനവും അപകടകരമാണ്. ഫ്രാന്‍സിലെ Triscastin നിലയത്തിന് സമീപത്തുള്ളവരോട് നദിയില്‍ കുളിക്കരുതെന്നും മീന്‍പിടിക്കരുതെന്നും നിര്‍ദ്ദേശിച്ചത് ഓര്‍ക്കുമെല്ലോ. യുറേനിയം അടങ്ങിയ 18,000 ലിറ്റര്‍ ലായിനി ലീക്കായതായിരുന്നു കാരണം. ഫ്രാന്‍സിലെ 58 ആണവ നിലയങ്ങളുടെ അടിയിലെ ഭൂഗര്‍ഭജലം പരിശോധിക്കുകയാണ് അധികാരികള്‍.

ആണവമാലിന്യം സൂക്ഷിച്ചിരുന്ന സ്ഥലത്തിനടുത്തുള്ള കുളങ്ങളില്‍ നീന്തുന്ന കടല്‍കാക്കകളെ വെടിവെച്ചുകൊല്ലാന്‍ ആളുകളെ നിര്‍ത്തിയതെന്തിനെന്ന് ബ്രിട്ടീഷ് ആണവ വ്യവസായത്തോട് ചോദിക്കൂ. ആണവഇന്ധനം കൊണ്ടുപോകുന്ന കപ്പലുകള്‍ക്ക് എന്തിനിത്ര സുരക്ഷ എന്ന് നേവിയോട് ചോദിക്കൂ. Hisashi Ouchi ആരെന്നും അദ്ദേഹം എന്തുകൊണ്ട് മരിച്ചു എന്ന് ചോദിക്കൂ. ആണവനിലയങ്ങളുടെ സുരക്ഷയേപ്പറ്റിയുള്ള ചോദ്യങ്ങളുടെ ലിസ്റ്റ് ലീക്കളുടേയും അപകടങ്ങളുടേയും അത്ര നീളമുള്ളതാണ്.

ചില ആളുകളുടെ ഓര്‍മ്മയില്‍ നിന്ന് ചെര്‍ണോബില്‍ മാഞ്ഞു പോയതോടെ എത്ര ചോദ്യങ്ങള്‍ നാം ഇനി ചോദിക്കേണ്ടിവരും. അതുപോലൊരു അപകടം 2006 ല്‍ സ്വീഡനിലെ Forsmark നിലയത്തില്‍ സംഭവിക്കുന്നതിന് മിനിട്ടുകള്‍ മുമ്പാണ് കണ്ടെത്തിയത്. ലോകം മൊത്തം ഉപയോഗിക്കുന്ന ഒരു ഡിസൈനാണ് Forsmark ലെ Boiling Water Reactors ന് ഉള്ളത്.

പുനരുത്പാദിതോര്‍ജ്ജ നിലയങ്ങള്‍ക്ക് ആണവോര്‍ജ്ജ നിലയങ്ങള്‍ പോലെ അപകടവും ആരോഗ്യപ്രശ്നവും പരിസ്ഥിതി പ്രശ്നവും ഉണ്ടാക്കാനാവില്ല. ആണവോര്‍ജ്ജ നിലയങ്ങള്‍ ശുദ്ധവുമല്ല സുരക്ഷിതവുമല്ല. അവ ഭാവിതലമുറകളെ അപകടപ്പെടുത്തുന്ന ഒന്നാണ്.

– from greenpeace

ഒരു അഭിപ്രായം ഇടൂ