അമേരിക്കയുടെ ഹരിതഗൃഹവാതക ഉദ്‌വമനം

1990 മുതല്‍ 2007 വരെയുള്ള കാലത്ത് അമേരിക്കയുടെ ഹരിതഗൃഹവാതക ഉദ്‌വമനം 17.1% വര്‍ദ്ധിച്ചതായി USEPA റിപ്പോര്‍ട്ട് ചെയ്തു. അവസാന വര്‍ഷങ്ങളില്‍ ഉദ്‌വമനം 1.4% എന്ന തോതിലായിരുന്നു വളര്‍ന്നത്. തണുപ്പ് കൂടി ശീതകാലവും ചുടുകൂടിയ വേനല്‍കാലവും വൈദ്യുതോപയോഗം കൂട്ടിയത് ഉദ്‌വമനം കൂട്ടാന്‍ കാരണമായി. വൈദ്യുതോല്‍പ്പാദനം കൂടുതലും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിച്ചാണല്ലോ നടക്കുന്നത്. ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനത്തിന് 14.2% കുറവും വന്നു. വരള്‍ച്ചയാണ് ജലവൈദ്യുതോല്‍പ്പാദനത്തിന് കുറവ് വരുത്തിയത്. വരള്‍ച്ചയുടെ കാരണം കാലാവസ്ഥാ മാറ്റവും.

ഇരുമ്പും ഉരുക്കും നിര്‍മ്മിക്കുന്ന ഫാക്റ്ററികളൊക്കെ ചൈനയിലേക്ക് പോയതോടെ അതില്‍ നിന്നുള്ള അമേരിക്കയുടെ ഉദ്‌വമനം കുറഞ്ഞു. അതിപ്പോള്‍ ചൈനയുടെ പറ്റിലാണ്.

– from treehugger

ഒരു അഭിപ്രായം ഇടൂ