ടെക്സാസിലെ Roscoe ല്‍ E.ON Climate & Renewables കാറ്റാടി പാടത്തിന്റെ രണ്ടാം ഘട്ടം പ്രവര്‍ത്തനം തുടങ്ങി. ഇപ്പോള്‍ ഈ കാറ്റാടി പാടത്തിന് 335.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. നാല് ഘട്ടങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടമാകും. മൊത്തം ശേഷി 781.5 മെഗാവാട്ടായ ഈ പാടത്തില്‍ ആകെ 627 കാറ്റാടികളാണ് ഉണ്ടാവുക. ഇത് 250,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കും.
“ഞങ്ങള്‍ ലോകം മുഴുവനും കൂടി 1,800 മെഗാവാട്ട് കാറ്റില്‍ നിന്നും ഉത്പാദിപ്പിക്കുന്നു. അമേരിക്കയുടെ പകുതി കാറ്റാടി വൈദ്യുതി ഞങ്ങളാണ് നല്‍കുന്നത്,” എന്ന് E.ON ന്റെ CEO Frank Mastiaux പറഞ്ഞു. അമേരിക്കയില്‍ ആറ് കാറ്റാടി പാടങ്ങളാണ് E.ON Climate & Renewables പ്രവര്‍ത്തിപ്പിക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍ പുനരുത്പാദിതോര്‍ജ്ജ വികസനം കൂടുതല്‍ ശക്തിയാക്കാന്‍ കമ്പനിക്ക് പരിപാടിയുണ്ട്.
– from renewableenergyworld
very useful blog for school students.
THANK YOU
നന്ദി സുഹൃത്തേ.