http://jossysviewpoint.blogspot.com/2009/03/blog-post_17.html
നല്ല പോസ്റ്റ് സുഹൃത്തേ.
ഈ പ്രാവശ്യത്തെ വോട്ട് ന്യൂനപക്ഷങ്ങള്‍ക്ക് കൊടുക്കണം. ന്യൂനപക്ഷമെന്നാല്‍ പരമ്പരാഗത ന്യൂനപക്ഷമല്ല. നമ്മുടെ നിയോജകമണ്ഡലത്തിലെ ന്യൂനപക്ഷമാരാണെന്ന് കണ്ടെത്തുക. പിന്നീട് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ ആ വര്‍ഗ്ഗത്തിലെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് വോട്ടു നല്‍കുക. പക്ഷമൊന്നും നോക്കേണ്ട, സ്വതന്ത്രന്മാരോ സ്ത്രീകളോ ആയാല്‍ നല്ലത്. വോട്ടറന്മാരില് 50% സ്ത്രീകള്‍ ആണെങ്കിലും അവരുടെ പ്രാതിനിദ്ധ്യം പാര്‍ലമന്റില്‍ വളരെ കുറവാണ്.
മണ്ഡലത്തിലെ ഭൂരിപക്ഷ പ്രീണനം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ നിന്ന് രഷ്ട്രീയ കക്ഷികളെ പിന്തിരുപ്പിക്കുന്നതിന് ഇതേ ഒരു വഴിയുള്ളു. ഭൂരിപക്ഷ പ്രീണനം കൊണ്ട് വോട്ട് കുറയുമെന്ന് അവര്‍ക്ക് അനുഭവം വരണം.
വെറുതെ രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പൊതു ട്രന്റ് അവര്‍ സ്വീകരിക്കുന്നുവെന്നേയുള്ളു. അതിന് മാറ്റം ഉണ്ടാകണമെങ്കില്‍ ജനങ്ങള്‍ മുന്നോട്ട് വരണം. മുസ്ലീങ്ങള്‍ കൂടുതല്‍ ഉള്ളടത്ത് ഹിന്ദുവിനോ കൃസ്ത്യനോ വോട്ട് കൊടുക്കുക, ഈഴവര്‍ കൂടുതല്‍ ഉള്ളടത്ത് നായര്‍ക്കോ, നമ്പ്യാര്‍ക്കോ, നമ്പൂതിരിക്കോ വോട്ട് കൊടുക്ക, അതുപോലെ തിരിച്ചും. നമ്മള് വര്‍ഗ്ഗീയതക്ക് എതിരാണ് എന്ന് രാഷ്ട്രീയക്കാര്‍ അറിയട്ടേ.
മതേതരത്തം എന്നാല്‍ മതത്തിന് അതീതമായി ചിന്തിക്കുക, പ്രവര്‍ത്തിക്കുക എന്നാണ്. അവര്‍ക്ക് സ്വയം അതിന് കഴിയുന്നില്ലെങ്കില്‍ നമ്മള് അവര്‍ക്ക് വഴി കാണിച്ചുകൊടുക്കണം
എല്ലാം കള്ളന്മാരാണ് എന്ന് പറഞ്ഞ് വോട്ട് ചെയ്യാതിരിക്കരുത്. വോട്ട് ചെയ്യാതിരിക്കലാണ് ഏറ്റവും വലിയ കള്ളത്തരം.
ജനാധിപത്യത്തെ ശക്തമാക്കാന്‍ തെരഞ്ഞെടുപ്പില്‍ പങ്കാളികളാകുക.
നല്ല നിര്‍ദ്ദേശം.
—
അഭി പ്രായം കൊള്ളാം .ഈ വര്‍ഗീയ പ്രിണനത്തിനു ഒരു തിരിച്ചടി കൊടുത്തെ പറ്റു.